Peranbu - Review By VishnuDev




ഇന്ന് വരെ ഒരു സിനിമയ്ക്കും ഇത്രയധികം കാത്തിരുന്നിട്ടില്ല ഞാൻ❤അന്ന് പ്രീവ്യൂ ഷോ കണ്ട് എന്റെ കണ്ണ് നിറഞ്ഞിരുന്ന ഇന്ന് ഇതാ വീണ്ടും.മഹാനടനം എന്ന് തന്നെ പറയാം 👏😍മമ്മൂക്ക😘 *Director Ram* സർ എത്ര ഉപരി നന്ദി പറഞ്ഞാലും മതിയാവില്ല🙏 സന്തോഷം സർ ഇതുപോലെ ഒരു സിനിമ സമ്മാനിച്ചതിൽ🙏❤

മകളെ സന്തോഷിപ്പിക്കാൻ അമുതവൻ പാട്ടു പാടുകയും ഡാൻസ് ചെയ്യുകയും മറ്റും ചെയ്യുന്ന ഒരു സീനുണ്ട്. ഒറ്റ ഷോട്ടിലുള്ള ആ സീനിൽ ക്യാമറ തൊട്ടിലാടുന്ന പോലെ അടക്കത്തിൽ ചലിക്കുന്നതറിയാം. സംവിധായകനും നടനും തങ്ങളുടെ ശേഷി വ്യക്തമാക്കിയ ആ ഒരൊറ്റ സീൻ..! പിന്നീട് ക്ലൈമാക്സിനു മുമ്പുള്ള ഒരു സീൻ..! *Mammootty* Was Just Living That Scene ..!

സെറിബ്രൽ പാൾസി ബാധിച്ച കൗമാരത്തിലേക്ക് കടക്കുന്ന, അമ്മയുപേക്ഷിച്ച പെൺകുട്ടിയും അവളുടെ അച്ഛനും തമ്മിലുള്ള വികാരതീക്ഷണമായ ബന്ധത്തിന്റെ കഥയാണ് പേരന്പ്. അത് വെറുമൊരു അച്ഛൻ മകൾ ബന്ധം മാത്രമല്ല, അതിലുപരി പരിമിതികൾ നേരിടുന്ന മകളെ ഒരു വ്യക്തിയായി മനസ്സിലാക്കാൻ ശ്രമിക്കുന്ന മാതൃ നഷ്ടത്തിനു പകരം വെക്കാൻ മറ്റൊന്നും ഇല്ലെന്നുള്ള തിരിച്ചറിവിലേക്ക് നടക്കുന്ന അമുതവന്റെ കൂടി കഥയാണ്. മാതൃത്വത്തിന്റെ കടമകളെ അന്വേഷിക്കുന്നതോടൊപ്പം ആ സങ്കല്പത്തെ പല മട്ടിൽ സബ്വേർട് ചെയ്യുന്നുണ്ട് പേരൻപ്.ഒപ്പം ഇന്ത്യൻ സിനിമ കടന്നു ചെല്ലാത്ത ഒരു വിഷയ മേഖലയിലേക്കുള്ള ധൈര്യപൂർവമായ കാൽവെപ്പുകൂടിയാണ്.
പ്രകൃതിയിൽ മനുഷ്യരെല്ലാം വ്യത്യസ്തരായാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ പ്രകൃതി എല്ലാവരോടും ഒരേ പോലെ പെരുമാറുകയും ചെയ്യുന്നു. ഈ ചിന്തയാണ് സിനിമയുടെ ആധാരം. പ്രകൃതിയുടെ നൈതികതയെയും നൈരന്തര്യത്തെയും കുറിച്ചുള്ള അമുതവന്റെ തിരിച്ചറിവിലൂടെയാണ് സിനിമയുടെ ഘടന രൂപപ്പെടുത്തിയിട്ടുള്ളത്. വെറുപ്പിൽ തുടങ്ങി അനുകമ്പയിൽ അവസാനിക്കുന്നു അത്. ആകെ പന്ത്രണ്ട് ഭാഗങ്ങൾ. കണ്ണീരിന്റെ പാടയിലൂടല്ലാതെ പല സീനുകളിലൂടെയും കടന്നു പോകാനാകില്ല.
പാപ്പയായി സാധനയുടെയും അമുതവനായി മമ്മൂട്ടിയുടെയും പകർന്നാട്ടങ്ങൾ തന്നെ സിനിമയുടെ ആകർഷണം. 

 Anjali Ameer *അഞ്ജലി അമീറിന്റെ* മീര ഇന്ത്യൻ സിനിമ കണ്ട വ്യത്യസ്തതയാണ്.
*തേനി ഈശ്വറിന്റെ* ക്യാമറയും *യുവാൻ ശങ്കർ രാജയുടെ* സംഗീതവും *സുരിയ പ്രഥമന്റെ* എഡിറ്റിങ്ങും സിനിമയുടെ താളവും ഒഴുക്കും ഭദ്രമാക്കി😍

ദി ഫേസ് ഓഫ് ഇൻഡ്യൻ സിനിമ ..!
പറയാനുള്ളത് മലയാളത്തിലെ സംവിധായകരോടാണ്, അദ്ദേഹത്തെ ഉപയോഗപ്പെടുത്താൻ ഇനിയും നിങ്ങളാരെയാണ് കാത്തിരിക്കുന്നത്..
😘😍❤❤❤👏👏👏👏

*My Rating 5/5😍*

*മേൽ പറഞ്ഞത് എന്റെ മാത്രം അഭിപ്രായം*🤩

*വിഷ്ണു ദേവ്*🤩