ഞാൻ പ്രകാശൻ Review by Naaz373





















ആകാശത്ത് ആയിരുന്നു..
ഇപ്പൊ ഭൂമിയിലാ..

#ഞാൻ_പ്രകാശൻ

പ്ലസ് പോയിന്റുകൾ
ഫഹദ് ഫാസിൽ മാജിക്
പുള്ളിയുടെ Expressions ഒക്കെ ഒരു രക്ഷയുമില്ല. ഇടയ്ക്ക് എവിടെയോ പഴയ ശ്രീനിവാസന്റെ മാനറിസങ്ങൾ കേറി വന്നത് പോലെ തോന്നിയത് ഒഴിവാക്കിയാൽ ഫഹദ് ഇക്കയുടെ തകർപ്പൻ പെർഫോമൻസ്

തുടക്കം മുതൽ ഒടുക്കം വരെ ചിരിപ്പിച്ച ശ്രീനിയേട്ടന്റെ കിടിലൻ കൗണ്ടറുകൾ.
സത്യൻ അന്തിക്കാട് സ്ഥിരം ഫോർമുല ആണെങ്കിൽ കൂടി  കാണുന്ന പ്രേക്ഷകരെ ഒരിക്കൽ പോലും തോന്നിപ്പിക്കാത്ത വിധത്തിലുള്ള സ്ക്രിപ്റ്റ്.

മികച്ച ഫ്രെയിംസ്, ബിജിഎം ഒപ്പം കൂടെ അഭിനയിച്ച എല്ലാവരുടെയും പ്രകടനം. നിഖില കുട്ടൂസിനെ പിന്തള്ളി ദേവു കുട്ടൂസ് സ്കോർ ചെയ്തു. കൂടെ കട്ടയ്ക്ക് ശ്രീനിവാസൻ, കെ പി എസ് സി ലളിത ചേച്ചി, തുടങ്ങിയവർ കൂടി ചേർന്നതോടെ സിനിമ നല്ലൊരു അനുഭവം ആയി മാറി.

നെഗറ്റീവ്
പ്രെഡിക്ട് ചെയ്യാൻ കഴിയുന്ന കഥയും കഥാപാത്രങ്ങളും

മൊത്തത്തിൽ കുടുംബവും കൂട്ടുകാരുമായി കാണാവുന്ന ഫീൽ ഗുഡ് സിനിമ തന്നെയാണ് ഞാൻ പ്രകാശൻ.
#Naaz373😊

Comments