ഒരു യമണ്ടൻ തിരിച്ചു വരവിന്റെ കഥ


ഒരു യമണ്ടൻ തിരിച്ചു വരവ്

ഒന്നര വർഷം മുമ്പ് ഇതുപോലൊരു കിടിലൻ എൻട്രിയും ഒരിക്കലും മറക്കാനാവാത്ത കഥാപാത്രവും തന്ന്  മലയാളത്തിൽ നിന്നു പോയ പോക്കാണ്. പല നാട്, പല ഭാഷകൾ, പല സിനിമകൾ...
പോയിടത്തെല്ലാം എല്ലാവരെ കൊണ്ടും നല്ലത് മാത്രം പറയിച്ചു. ഇന്ത്യൻ സിനിമയിലെ മഹാരഥന്മാരുടെ അനുഗ്രഹങ്ങളും ആശംസകളും ഏറ്റുവാങ്ങി വലിയൊരു ഇടവേളയ്ക്ക് ശേഷം ഈ വരുന്ന വിഷുവിന് വീണ്ടും ഒരു 'യമണ്ടൻ' സിനിമയുമായി വരുന്നുണ്ട്. കുഞ്ഞിക്കാ ഫാൻസ് മാത്രമല്ല കേരളത്തിലെ ഓരോ യൂത്തനും കാതിരിക്കുകയാണ് ഇങ്ങേരുടെ മോളിവുഡ് റീ എൻട്രിക്കായി...

ആദ്യം തോന്നിയ ഇഷ്ടം പിന്നെപ്പോഴോ കടുത്ത ആരാധനയ്ക്ക് വഴിമാറിയപ്പോൾ ഞാനും ഒരു കട്ട DQ ആരാധകനായി മാറി.
ആരാധകർക്ക് വേണ്ടി സിനിമകൾ ചെയ്യാതെ തന്റെ സിനിമയിലൂടെ തന്റെ ആരാധകരെ കയ്യിലെടുത്ത മലയാളത്തിന്റെ യൂത്തന്റെ ഒരു അഡാർ തിരിച്ചു വരവ് പ്രതീക്ഷിച്ചു കൊണ്ട് നിർത്തുന്നു

എന്ന്
ഞാൻ
ഒപ്പ്

#Naaz373