June (2019) Movie Review by Sadhiq Sainu




ജൂൺ (2019) റിവ്യൂ :

മനസ്സിൽ കുറച്ചധികം സന്തോഷവും ഓർമ്മകളും സമ്മാനിച്ച  ജൂൺ. കഴിഞ്ഞുപോയ സ്കൂൾ ജീവിതത്തിലേക്കുള്ള ഒരു ചെറിയ തിരിഞ്ഞു നോട്ടമാണ് എനിക്ക് ജൂൺ എന്ന സിനിമ. സിനിമ കണ്ട് ഇറങ്ങിയപ്പോൾ മനസ്സ് മുഴുവൻ പഴയ സ്കൂൾ ജീവതത്തിന്റെ ഓർമയിൽ എവിടെയോ ആയിരിന്നു.അങ്ങനെയൊരു  കാലഘട്ടത്തിലേക്ക് കൊണ്ടുപോയ അഹമ്മദ്‌ കബീർ എന്ന സംവിധായകന് ഒരു വലിയ നന്ദി.എവിടെയൊക്കെയോ ഇത് പോലെ ഉള്ള പെൺകുട്ടികൾ ഉണ്ടാവും  അല്ലെകിൽ നമ്മുടെ കലാലയ ജീവിതത്തിൽ നമ്മൾ പോലും അറിയാതെ ഒരു ജൂൺ ഉണ്ടായെന്നിരിക്കാം.

ജൂൺ(രജിഷ വിജയൻ)എന്ന പെൺകുട്ടിയുടെ പ്ലസ് ഒൺ മുതലുള്ള ഒരു ജീവിത യാത്രയാണ് സിനിമയിലൂടെ സംവിധാനകൻ നമ്മുക്ക് മുന്നിൽ കാണിച്ചു  തന്നിരിക്കുന്നുത്. പറഞ്ഞിരിക്കുന്നു കാര്യം അതിന്റെ പൂർണ്ണതയിൽ എത്തിക്കാൻ നൂറു ശതമാനം സംവിധായകന് സാധിച്ചു.കഥാപാത്രങ്ങളുടെ പ്രേകടനങ്ങളിൽ മുന്നിൽ നിൽക്കുന്നത് രജിഷ ചെയ്ത ജൂൺ എന്ന കഥാപാത്രം തന്നെയാണ്. അത്രയും മികവോടെയാണ് ആ ഒരു കഥാപാത്രത്തെ രജിഷ വിജയൻ കൈകാര്യം  ചെയ്തിരിക്കുന്നത്.ഓരോ സിനിമകൾ കഴിയും തോറും തനിക്ക് ലഭിക്കുന്ന കഥാപാത്രത്തെ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയുന്നതിൽ വളരെയധികം വളർന്നിരിക്കുന്നു ജോജു ജോർജ് എന്ന നടൻ.കൂടാതെ അമ്മയുടെ കഥാപാത്രം ചെയ്ത അശ്വതി മേനോൻ തനിക്ക് കിട്ടിയ റോൾ വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.ഇതിലെ ഓരോ പുതുമുഖവും കൈയടി അർഹിക്കുന്ന പ്രകടനമാണ് നൽകിയിരിക്കുന്നത്.ഇവരുടെ എല്ലാവരുടെയും പ്രകടനത്തിനടയിൽ എന്റെ മനസ്സിനെ കൊണ്ടുപോയത് ആനന്ദ്(അർജുൻ അശോകൻ) ചെയ്ത് കഥാപാത്രമാണ്. ആദ്യ പകുതിയിൽ ഒന്നോ രണ്ടോ സീനിൽ വന്നു പോയ കഥാപാത്രം രണ്ടാം പകുതി എത്തുമ്പോളാണ് ആ ഒരു കഥാപാത്രത്തിന് കുറച്ച് കൂടെ പ്രാധാന്യം കിട്ടുന്നത്. കിട്ടിയ സീൻ ഒക്കെ ഗംഭീരമാക്കിയിട്ടാണ് പോയിട്ടുള്ളത്. വല്ലാത്തൊരു സ്നേഹവും അടുപ്പവും അ കഥാപാത്രത്തിനോട് തോന്നി പോയി. മ്യൂസിക് എല്ലാം നന്നായി ചെയ്തു വെച്ചിട്ടുണ്ട് ഇഫിത് എന്ന സംഗീത സംവിധായകൻ കൂട്ടത്തിൽ കുറച്ച് കൂടുതൽ ഇഷ്ടം തോന്നിയ ഗാനമാണ് "മാനേ പെൺമാനെ". കാരണക്കാരൻ അർജുൻ അശോകൻ ചെയ്ത കഥാപാത്രം തന്നെയാവും.

ഈ ഒരു സിനിമ എല്ലാവരും കണ്ടിരിക്കണം എന്നാണ് എനിക്ക് പേർസണൽ ആയി തോന്നിയ കാര്യം. പ്രേത്യേകിച്ചു പെൺകുട്ടികൾ ഏതായാലും കാണേണ്ട ഒരു നല്ല സിനിമയാണ്.ഒരു പ്രേക്ഷകൻ എന്ന നിലയിൽ എന്നെ വളരെയധികം ആകർഷിച്ച അല്ലെകിൽ മനസ്സിന് വല്ലാതെ സന്തോഷം തന്ന സിനിമയാണ് ജൂൺ. ഈ ഒരു വിരുന്ന് ഒരുക്കി തന്ന ഇതിലെ ഓരോ അണിയറ പ്രവർത്തകർക്കും എൻ്റെ നന്ദി.


#വ്യക്തിപരമായ അഭിപ്രായം
#റേറ്റിംഗ് :4/5

സാദിഖ് സൈനു 🃏