Baby Driver (2017)



Baby Driver (2017)

A Complete Musical Action Thriller Movie

സംഗീതത്തിനും ആക്ഷനും ഒരേപോലെ പ്രാധാന്യം നൽകുന്ന ഒരു സിനിമ അനുഭവം ആദ്യമായാണ്. ബേബി എന്ന ചെറുപ്പക്കാരൻ താൻ ഏറ്റെടുക്കുന്ന ജോലിയുമായി ബന്ധപ്പെട്ട് ബേബിയുടെ ജീവിതത്തിൽ സംഭവിക്കുന്ന പ്രശ്‌നങ്ങളും അതിനെ മറികടക്കാൻ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. കഥാപാരമായി വലിയ പുതുമയൊന്നും ചിത്രത്തിന് അവകാശപ്പെടാൻ ഇല്ലെങ്കിൽ കൂടി അവതരണ മികവിലൂടെ സിനിമ ആസ്വാദ്യകരമായ അനുഭവമായി മാറുന്നു.

ഒരുപക്ഷേ എന്റെ അഭിപ്രായത്തിൽ ഈ സിനിമ മലയാളത്തിൽ വന്നാൽ ഏറ്റവും മികച്ച കാസ്റ്റിങ് പ്രണവ് മോഹൻലാൽ ആയിരിക്കും. ആദിയിൽ കണ്ട അതേ മാനറിസങ്ങൾ ഉള്ള കഥാപാത്രമാണ് ഈ സിനിമയിലെ നായകൻ. അതുകൊണ്ട് തന്നെ പ്രണവിന് ചേരുന്ന തരത്തിലുള്ള കഥാപാത്രമായി തോന്നി.

ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി കാണാനുള്ള എല്ലാ വകയും സിനിമയിലുണ്ട്‌. എന്റർടൈനർ എന്ന നിലയിൽ സിനിമ മികച്ച അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്.

#Naaz373