Captain Phillips (2013)




Captain Phillips (2013)
Genre: Thriller, Drama

ടോം ഹാങ്ക്സിന്റെ സിനിമകളിൽ ഡ്രാമയുടെ അംശം തീരെയില്ലാത്തതും ആദ്യാവസാനം ത്രില്ലടിപ്പിക്കുന്നതുമായ മികച്ച ത്രില്ലർ സിനിമയാണ് ക്യാപ്റ്റൻ ഫിലിപ്പ്‌സ്. 

ഒരുകൂട്ടം സൊമാലിയൻ ഭീകരന്മാരുടെ ആക്രമണത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടു പോകുന്ന Maersk Alabama എന്ന കപ്പലിന്റെയും അതിലെ പ്രധാന നാവികനായ ക്യാപ്റ്റൻ ഫിലിപ്പ്‌സ് എന്ന നാവികന്റെ മാനസിക സംഘർഷങ്ങളുടെയും അതിജീവനത്തിന്റെയും കഥയാണ് സിനിമ പ്രേക്ഷകനോട് പറയുന്നത്. മികച്ച സർവൈവൽ ത്രില്ലർ സിനിമകളുടെ ഒപ്പം ചേർത്ത് വെക്കാവുന്ന ഗംഭീര സിനിമ എന്നതിലുപരി ടോം ഹാങ്ക്സ് എന്ന നടന്റെ മികച്ച ഇമോഷണൽ സീനുകൾ കൊണ്ടും ചിത്രം ശ്രദ്ധിക്കപ്പെട്ടു. പ്രത്യേകിച്ച് ക്ലൈമാക്‌സ് രംഗങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനത്തെ കുറിച്ച് പറയാൻ വാക്കുകളില്ല. 

സൊമാലിയൻ ഭീകരതയുടെ നേർചിത്രം കൂടിയാണ് സിനിമ. സൊമാലിയ എന്ന രാജ്യത്തിന്റെ സാമൂഹിക അവസ്ഥയും സിനിമ ചർച്ച ചെയ്യുന്നുണ്ട്. നിരവധി പുരസ്‌കാരങ്ങൾ നേടിയ ചിത്രം ആ വർഷത്തെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. 

ത്രില്ലർ സിനിമകൾ ഇഷ്ടപെടുന്നവർക്ക് ധൈര്യമായി കാണാവുന്ന സിനിമ. 

Personally Recommended 👍

#Naaz373