10 കൽപനകൾ (2016)


10 കല്പനകൾ (2016)

എഡിറ്റർ ആയി കഴിവ് തെളിയിച്ച ഡോൺ മാക്സ് സംവിധാനം ചെയ്ത ആദ്യ സിനിമ. അനൂപ് മേനോൻ, മീര ജാസ്‌മിൻ, കനിഹ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

തിയേറ്ററിൽ വലിയ ചലനം സൃഷ്ടിക്കാൻ കഴിയാതെ പോയ സിനിമ ടോറന്റ് റിലീസിന് ശേഷം ചർച്ച ചെയ്യപ്പെട്ടു. സമകാലീന സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളെ ചൂണ്ടിക്കാണിച്ച മികച്ച സസ്പെൻസ് ത്രില്ലർ സിനിമ കൂടിയാണിത്. വലിയ താരനിര ഇല്ലാത്തതിനാൽ വിജയമാകാതെ പോയ സിനിമകളുടെ ഒപ്പം ഈ സിനിമയും ചേർത്ത് വെക്കാം. 

മികച്ച തിരക്കഥയും അവതരണവും തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ആദ്യ സംവിധായകന്റെ ചില പോരായ്മകൾ ഉണ്ടെങ്കിൽ കൂടിയും അതിനെയെല്ലാം മറികടക്കാൻ സ്ക്രിപ്റ്റിന് കഴിഞ്ഞിട്ടുണ്ട്. അവസാന നിമിഷം വരെ പ്രേക്ഷകരെ പിടിച്ചിരുത്താനും സിനിമയ്ക്ക് കഴിഞ്ഞു. 

ഓരോ സ്ത്രീയ്ക്ക് എതിരെയും നടക്കുന്ന അക്രമങ്ങൾ കാണുമ്പോൾ മലയാളികൾ സ്ഥിരം നടത്തുന്ന ചില സോഷ്യൽ മീഡിയ പ്രഹസനങ്ങളെയും സിനിമ നല്ല രീതിയിൽ പരിഹസിക്കുന്നുണ്ട്. നല്ലൊരു താരനിര കൂടി ഉണ്ടായിരുന്നെങ്കിൽ വൻ വിജയമാകേണ്ട സിനിമ. എന്നാലും ഡോൺ മാക്സ് എന്ന നല്ലൊരു സംവിധായകന്റെ കൈയൊപ്പ് പതിഞ്ഞ സിനിമ തന്നെയാണ് പത്ത് കല്പനകൾ എന്ന ഈ ക്രൈം ത്രില്ലർ എന്ന് നിസ്സംശയം പറയാം.

Personally Recommended 👍

#Naaz373