എന്നും നന്മകൾ (1991)


എന്നും നന്മകൾ ( 1991 )
ഒരു സത്യൻ അന്തിക്കാട് ചിത്രം

മലയാളത്തിലെ എന്റെ ഇഷ്ട സംവിധായകരിൽ ഒരാളാണ് സത്യൻ അന്തിക്കാട്. അദ്ദേഹത്തിന്റെ ഓരോ സിനിമയും ഒരു തവണ കണ്ടാൽ മതി പിന്നൊരിക്കലും മറക്കില്ല. അതുപോലെ തന്നെ എന്നെന്നും ഓർമയിൽ സൂക്ഷിക്കാൻ കഴിയുന്ന ഒരു ചിത്രം തന്നെയാണ് എന്നും നന്മകൾ. ഗൃഹാതുരത്വം തുളുമ്പുന്ന രംഗങ്ങളാൽ സമ്പന്നമാണ് ഓരോ സത്യൻ അന്തിക്കാട് സിനിമയും. അതേപോലെയുള്ള ഒരു മികച്ച ഫാമിലി ഫീൽ ഗുഡ് സിനിമ തന്നെയാണിത്.

ജയറാം, ശ്രീനിവാസൻ, ശാന്തികൃഷ്ണ, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് രഘുനാഥ് പലേരിയാണ്. മനസ്സിൽ സ്പർശിക്കുന്ന ധാരാളം സംഭാഷണങ്ങളും കഥാ സന്ദർഭങ്ങളും കൊണ്ട് സിനിമ ഓരോ കാഴ്ചക്കാരന്റെ മനസിലും തങ്ങിനിൽക്കുന്ന അനുഭവം തന്നെയാണ്. 

ക്ലൈമാക്സ് രംഗങ്ങൾ ഒക്കെ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവം തന്നെയായിരുന്നു. ശ്രീനിവാസൻ എന്ന അതുല്യ പ്രതിഭയുടെ മറ്റൊരു മികച്ച പ്രകടനം കൂടി സിനിമയിൽ കാണാം. സത്യൻ അന്തിക്കാട് സിനിമകൾ ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും കാണാവുന്ന നല്ലൊരു കുടുംബ ചിത്രം.

#Naaz373