മധുരരാജ (2019) മൂവി റിവ്യൂ



മധുരരാജ (2019)

ഒരു പക്കാ കോമർഷ്യൽ ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും അടങ്ങിയ ഒരു കൊച്ചു ഫാമിലി കോമഡി മാസ്സ് entertainer


ഈ വിഷുക്കാലത്ത് കുടുംബവുമായി ആർത്തുല്ലസിച്ച് ചിരിച്ച് ഇറങ്ങാൻ പറ്റിയ ചിത്രം അതാണ് മധുരരാജ..

എവിടരുന്നു ഇക്കാ, എവിടെ ഒളിപ്പിച്ചു വച്ചിരിക്കുവായിരുന്നു ഇത്രയും നാൾ ഈ skills ഒക്കെ..

ഇക്കയുടെ fights ഒക്കെ ഒരു ആരാധകൻ എന്ന നിലയിലും പ്രേക്ഷകൻ എന്ന നിലയിലും രോമാഞ്ചം ഉളവാക്കി..

പേട്ടയിൽ രജനിയുടെ performance എത്ര ആകാംഷയോടെ കണ്ടിരുന്നുവൊ അത് പോലെ.. ത്രില്ലടിച്ച് ഇക്കയുടെ performance കണ്ടിരുന്നു..

പക്കാ മമ്മൂക്ക show..

രാജയുടെ ഇംഗ്ലീഷ് ചളമാകുമോ എന്ന പേടി കാറ്റിൽ പറത്തി കൊണ്ടായിരുന്നു.. രാജയുടെ പെർഫോമൻസ്.. കോമടികൾ മിക്കതും തന്നെ അങ് wrk out ആയി..

Intreval fight തീയേറ്റർ ഇളകി മറിഞ്ഞു എന്ന് തന്നെ പറയാം..

ഇനിമേ താൻ ആട്ടം എന്ന രീതിയിൽ തുടങ്ങിയ second ഹാൾഫ് നന്നായി തന്നെ കൊണ്ട് പോയി.. ഒരു തരി പോലും ബോർ അടിപ്പിക്കാതെ യുള്ള കഥപറച്ചിലിന്റെ കൂടെ മികച്ച അവതരണവും ക്ലൈമാക്സ് കൂടി ചേർന്നപ്പോൾ second ഹാൾഫ് കളർ ആയി..

ഏട്ടന് പുലി മുരുകൻ എന്ന പോലെ ഇക്കക്ക് രാജ.. മധുര രാജ..

ഇനിയും ഒരുപാട് അങ്കത്തിനുള്ള ആരോഗ്യം ഉണ്ടെന്ന് ഊന്നി പറഞ്ഞു കൊണ്ട് രാജ.. വെന്നിക്കൊടി പാറിക്കുന്നു...

രാജയോടൊപ്പം തന്നെ സ്കോർ ചെയ്യാൻ മനോഹരന് സാധിച്ചട്ടുണ്ട് ..

കഥ നമൂക്ക് പരിചയം ഉള്ളതൊക്കെ തന്നെയാണെങ്കിലും.. നല്ല സംവിധാനമികവോടെ മികച്ചതാക്കാൻ വൈശാഖിനെ കൊണ്ട് കഴിഞ്ഞിട്ടുണ്ട്..

നല്ല ഛായാഗ്രഹണം.. especially ക്ലൈമാക്സ്..👌👌..

പിന്നെ ഇത്രേം പറഞ്ഞിട്ട് സണ്ണി ചേച്ചിയെ പറ്റി പറഞ്ഞില്ലെങ്കിൽമോശമല്ലേ.. സത്യം പറഞ്ഞാൽ ആ item സോങ് തീരല്ലേ എന്ന് പ്രാർത്ഥിച്ചു..കിടു ആയിരുന്നു..

Bgm മാത്രം avg ആയി തോന്നി.. ബാക്കിയെല്ലാം നന്നായി.. സുഗുണനെ guest റോൾ ൽ മാത്രം ഒതുക്കിയത് ശരിയായില്ല..അതിൽ എതിർപ്പുണ്ട്....

മഹിമ നമ്പ്യാർ ക്ക് ഇത്ര ഭംഗി ഉണ്ടായിരുന്നോ.. പെണ്ണ് കൊള്ളാം.. നന്നായിട്ടുണ്ട്.. ജയ്, അനു, ലിച്ചി എല്ലാരും നന്നായി ചെയ്തിട്ടുണ്ട്..

ജഗപതി ബാബു വിനെ എടുത്ത് പറയേണ്ടതാണ്.. ചിരിച്ചുകൊണ്ട് കഴുത്തറക്കുന്നവൻ .. വേട്ടപട്ടികളെ കൊണ്ട് ഇങ്ങേര് കാണിച്ച വില്ലനിസം..👌👌

ആരും തന്നെ മോശമാക്കിയില്ല..

ഇത്തവണ നായകനെ കുറിച്ച് തള്ളാനായി ഒരു പുല്ലന്മാരുടെയും അവശ്യമുണ്ടായില്ല.. ഒരു തള്ള് വണ്ടിയായി രാജ തന്നെ സ്ക്രീനിൽ നിറഞ്ഞു നിക്കുവായിരുന്നു..

എല്ലാം കൊണ്ടും ഈ വിഷുക്കാലത്ത് കണ്ടിരിക്കാൻ പറ്റിയ മാസ്സ് മസാല entertainer..


റേറ്റിംഗ്: 67 വയസുകാരന്റെ അഴിഞ്ഞാട്ടം..

( എന്താന്ന് അറിയില്ല.. ഇക്കയുടെ കണ്ണൊന്ന് നിറഞ്ഞ ,തോണ്ടോയൊന്ന് ഇടറിയ.. അതിപ്പോ ഒരു ചെറിയ സീനിൽ ആണെങ്കിൽ കൂടി എന്റെ കണ്ണ് നിറയും.. പണ്ട് തൊട്ടേ ഉള്ളതാണ്.. ഇപ്പോഴും ഉണ്ട്.. 💕💕💕)


©CINEMA CLUB