Andhadhun (2019)


Andhadhun (2019)

ആയുഷ്മാൻ ഖുറാന, തബു, രാധികാ ആപ്‌തെ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു ശ്രീറാം രാഘവൻ സംവിധാനം ചെയ്ത ക്രൈം ത്രില്ലറാണ് അന്ധദുൻ. കാഴ്ച വൈകല്യമുള്ള യുവാവായ ആകാശിന്റെ ജീവിതത്തിൽ യാദൃശ്ചികമായി സംഭവിക്കുന്ന ചില സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. താൻ ഒരു അന്ധൻ ആണെന്നുള്ളത് കൊണ്ടാണ് തന്റെ ജീവിതത്തിൽ ഒരുപാട് ഉയർച്ചകൾ  ഉണ്ടായതെന്നും അങ്ങനെ തന്നെ ജീവിച്ചാൽ ആളുകളുടെ സിംപതി നേടിയെടുക്കാമെന്നുമുള്ള ചിന്താഗതി അയാളെ വലിയ കുഴപ്പങ്ങളിൽ കൊണ്ടെത്തിക്കുന്നു. അതിൽ നിന്നും അയാൾ എങ്ങനെ രക്ഷപ്പെടുന്നു എന്നും സിനിമ പറയുന്നു.

ആയുഷ്മാൻ ഖുറാനയുടെ മികച്ച പ്രകടനവും തബുവിന്റെ കിടിലൻ നെഗറ്റീവ് റോളും സിനിമയുടെ പോസിറ്റീവ് ആയി പറയാം. ഒരു ത്രില്ലർ സിനിമയ്ക്ക് വേണ്ട മൂഡ് ക്രിയേറ്റ് ചെയ്യാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. തുടക്കം മുതൽ പ്രേക്ഷകരെ സിനിമയ്ക്ക് ഒപ്പം കൂട്ടാനും മേക്കിങ്ങിലെ മികവ് കൊണ്ട് സിനിമയ്ക്ക് സാധിച്ചു. 

ഒരു ത്രില്ലർ എന്ന നിലയിൽ നൂറു ശതമാനം കാണുന്ന പ്രേക്ഷകരോട് നീതി പുലർത്താൻ സിനിമയുടെ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞു.  ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി കാണാം.

#Naaz373