INCENDIES (2010) French Movie

INCENDIES (2010)


Incendies (2010)
Genre : Drama, Mystery

നവൽ മർവാൻ എന്ന സ്ത്രീയുടെ മരണശേഷം അവരുടെ വിൽപത്രം പരിശോധിക്കുന്ന അഭിഭാഷകൻ അതിൽ പറയുന്ന ചില കാര്യങ്ങൾ കണ്ട് ഞെട്ടുന്നു. അവരുടെ രണ്ട് മക്കളെ കൂടാതെ അവർക്ക് ഒരു സഹോദരനും പിതാവും കൂടിയുണ്ടെന്നും അവരെ കണ്ടെത്തി അവർക്ക് ഒരു കത്ത് കൈമാറുകയും ചെയ്യണമെന്നും നവൽ ആ വിൽപത്രം മുഖേന ആവശ്യപ്പെടുന്നു. കൂടാതെ അവരെ കണ്ടെത്തിയത്തിന് ശേഷം മാത്രം തുറന്ന് നോക്കാനായി മറ്റൊരു കത്തും വക്കീൽ അവർക്ക് നൽകുന്നു. തുടർന്ന് രണ്ട് മക്കളും ചേർന്ന് നടത്തുന്ന അന്വേഷണമാണ് ഈ ഫ്രഞ്ച് സിനിമയുടെ കഥാസാരം. 

പതിഞ്ഞ താളത്തിൽ പറഞ്ഞു പോകുന്ന കഥയായത് കൊണ്ടും ഡ്രാമയുടെ അതിപ്രസരം ഉള്ളതുകൊണ്ടും  കാണുന്ന പ്രേക്ഷകർക്ക് സിനിമയിൽ നല്ല ലാഗ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. എന്നാലും അഭിനേതാക്കളുടെ മികച്ച പ്രകടനം ചിത്രത്തിന്റെ പോസിറ്റീവ് ആണ്. നവലിന്റെ മകളായി വേഷമിട്ട ജെയ്ൻ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു. മികച്ച വിദേശ സിനിമയ്ക്കുള്ള പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ സിനിമയെ തേടിയെത്തി. 

രണ്ടേകാൽ മണിക്കൂർ ദൈർഘ്യമുള്ള ചിത്രം അതിന്റെ ക്ലൈമാക്സ് അടുക്കുമ്പോൾ തികച്ചും വേറിട്ട അനുഭവം ആയി മാറുന്നുണ്ട്. ചില ആശയക്കുഴപ്പം ബാക്കി വെക്കുന്നുണ്ടെങ്കിലും ക്ലൈമാക്സ് തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ചിലയിടങ്ങളിൽ അനുഭവപ്പെട്ട കഥയിലെ ഇഴച്ചിൽ മാറ്റി നിർത്തിയാൽ ശരാശരിക്കും മുകളിലുള്ള അനുഭവമാണ് സിനിമ സമ്മാനിച്ചത്. ഫ്രഞ്ച് സിനിമകൾ ഇഷ്ടപ്പെടുന്നവർക്കും ത്രില്ലർ പ്രേമികൾക്കും കാണാവുന്ന സിനിമ.

#Naaz373