Us (2019)



Us (2019)
A Film by Jorden Peele 
Genre :- Mystery, Thriller

ഈ വർഷം ഇറങ്ങിയതിൽ ഏറ്റവും മികച്ച ഡാർക്ക് ഹൊറർ ത്രില്ലർ സിനിമകളിൽ ഒന്നാണ് Us. തീർത്തും വ്യത്യസ്തമായ ഒരു പരീക്ഷണ ചിത്രം കൂടിയാണിത്. നാം ഇതുവരെ കാണാത്തതും പറയാത്തതുമായ വളരെ പുതുമ നിറഞ്ഞ കഥയും കഥാപാത്രങ്ങളും സിനിമയിൽ കാണാം. ഒരു ഹൊറർ സിനിമയെന്നതിലുപരി ഇതൊരു മിസ്റ്ററി ത്രില്ലർ സിനിമയാണെന്ന് വേണമെങ്കിൽ പറയാം. 

ആദ്യത്തെ 5 മിനിറ്റ് കണ്ടപ്പോൾ നല്ലൊരു ഹൊറർ ത്രില്ലർ ആയിരിക്കുമെന്ന് കരുതിയ എനിക്ക്  പിന്നെ അങ്ങോട്ട് സിനിമ സസ്പെൻസുകൾ കൊണ്ട് ത്രില്ലടിപ്പിച്ചു കളഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കഥയിൽ അസാധാരണമായ കുറെ കഥാപാത്രങ്ങളെയാണ് സിനിമയിൽ ഉടനീളം കാണുന്നത്. 

കഥയ്ക്ക് സിനിമയിൽ വലിയ പ്രാധാന്യമുള്ളത് കൊണ്ട് കഥയിലേക്ക് കൂടുതൽ കടക്കുന്നില്ല. മേക്കിങ്ങിലെ മികവും ബിജിഎം സിനിമയുടെ പോസിറ്റീവ് ആണ്. അതുപോലെ അഭിനേതാക്കളുടെ മികച്ച പ്രകടനവും പ്രത്യേകം എടുത്തു പറയേണ്ടതാണ്. 

നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന് അപരിചിതമായ ഒരു സ്ഥലത്ത് വെച്ചുണ്ടാകുന്ന അപ്രതീക്ഷിതമായ സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. നാല് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഓരോരുത്തരും അവരവരുടെ റോൾ ഭംഗിയാക്കി. വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രം ആയിരുന്നിട്ടു കൂടി അതിൽ യാതൊരു പോരായ്മകളും കൂടാതെ ചെയ്യാൻ നാല് പേർക്കും കഴിഞ്ഞിട്ടുണ്ട്. 

രണ്ട് മണിക്കൂർ നേരം സിനിമ നമ്മെ മറ്റൊരു ലോകത്തേക്ക് കൂട്ടി കൊണ്ടുപോകും. ഒരു സെക്കന്റ് പോലും ബോറടിപ്പിക്കാതെയുള്ള കഥപറച്ചിൽ സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ക്ലൈമാക്സിൽ പ്രേക്ഷകരിൽ ചെറിയൊരു ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ടെങ്കിലും മേക്കിങ്ങിലെ മികവിലൂടെ അതെല്ലാം മറികടക്കാൻ സംവിധായകന് കഴിഞ്ഞു. കാണുന്ന ഓരോ പ്രേക്ഷകനും സിനിമ പുതിയൊരു അനുഭവം തന്നെ ആയിരിക്കും. ക്വാളിറ്റിയുള്ള നല്ലൊരു ത്രില്ലർ തന്നെയാണ് ഈ സിനിമ. 

#Naaz373