കക്ഷി അമ്മിണിപ്പിള്ള (2019)



കക്ഷി അമ്മിണി പിള്ള :

2019 എന്ന വർഷം ആസിഫ് അലി എന്ന നടന്റെ ബെസ്റ്റ് വർഷം തന്നെ ആണെന്ന് വീണ്ടും തെളിയിചിരിക്കുന്നു... 

വീട്ടുക്കാരുടെ ഇഷ്ട പ്രകാരം പെണ്ണിനെ ഒന്ന് കാണുക പോലും ചെയ്യാതെ കല്യാണം കഴിക്കേണ്ടി വന്ന അമ്മിണി പിള്ളയുടെ കഥയാണിത്... കല്യാണത്തിന്റെ അന്നാണ് അമ്മിണി പിള്ള പെണ്ണിനെ കാണുന്നെ, ആദ്യ കാഴ്ച്ചയിൽ തന്നെ ഇഷ്ടകേട് തോന്നിയ അമ്മിണിക്ക് പിന്നീട് ഭാര്യ എന്ത് ചെയ്താലും കുറ്റം ആവുകയും വിവാഹ മോചനത്തിന് വേണ്ടി നടക്കുന്നതും ആണ് കഥ...
അമ്മിണി പിള്ളയുടെ വക്കീൽ ആയി ആണ് ആസിഫ് അലി എത്തുന്നത്... കേസില്ല വക്കീലും, അത്യാവശ്യം രാഷ്ട്രീയവും ഉള്ള ആളാണ് ആസിഫ് അവതരിപ്പിച്ച പ്രദീപൻ എന്ന കഥാപാത്രം... വളരെ മികച്ച രീതിയിൽ തന്നെ  ആസിഫ് ആ കഥാപാത്രം കൈകാര്യം ചെയ്യുകയും ചെയ്തു...
പതിഞ്ഞ താളത്തിൽ പോയ ഫസ്റ്റ് ഹാഫും എന്നാൽ മികച്ച രീതിയിൽ ഉള്ള സെക്കന്റ്‌ ഹാൾഫും... വളരെ മനോഹരമായ ക്ലൈമാക്സും... 
അത്യാവശ്യം കോമേഡിയും അത്യാവശ്യം ഇമോഷന്സും ഒക്കെ ഉള്ള ഒരു കൊച്ചു ഫീൽ ഗുഡ് ചിത്രം... 

റേറ്റിംഗ് : 3/5

©CINEMA CLUB