N G K (2019)



N.G.K (2019)
സംവിധാനം:- സെൽവരാഘവൻ

ചില സിനിമകൾ അങ്ങനെയാണ്...
റിലീസായ സമയത്ത് ശ്രദ്ധിക്കപ്പെടാതെ പോയാലും കാലം അതിനെ സൂക്ഷിച്ചു വെക്കും. ഒരിക്കൽ ആ നഷ്ടം നികത്താനായി. അപ്പോൾ ഇന്ന് ഇകഴ്ത്തിയവർ തന്നെ നാളെ അതിനെപ്പറ്റി പുകഴ്ത്തി പറയും. ഈ സിനിമയ്ക്കും അങ്ങനെയൊരു കാലം വരുമെന്ന് എനിക്ക് നൂറു ശതമാനം ഉറപ്പുണ്ട്. 

പൊളിറ്റിക്കൽ ത്രില്ലറുകൾ പലതും കണ്ടിട്ടുണ്ടെങ്കിലും ഇതുപോലൊരെണ്ണം ആദ്യമായാണ്. പോരായ്മകളും പൊരുത്തക്കേടുകളും ഒരുപാട് ഉണ്ടെങ്കിലും വല്ലാത്തൊരു ഇഷ്ടം തോന്നിയ സിനിമ. ബോക്‌സ് ഓഫീസ് കണക്കുകളിൽ പരാജയപ്പെട്ടു പോയെങ്കിലും സൂര്യ എന്ന ഗംഭീര നടനെ വീണ്ടും കാണാൻ കഴിഞ്ഞു എന്ന സന്തോഷം മാത്രം മതി ഒരുപാട് കാലം ഈ സിനിമ ഓർത്തിരിക്കാൻ. അതിൽ കൂടുതൽ ഒന്നും വേണ്ട. 

സെൽവരാഘവൻ എന്ന സംവിധായകനോടുള്ള ഇഷ്ടം ഇരട്ടിയായി. പല രാഷ്ട്രീയ കോമാളിത്തരങ്ങളെയും തുറന്നടിച്ചു പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്നുണ്ട് സംവിധായകൻ.
സിനിമറ്റൊഗ്രാഫി, യുവന്റെ ബിജിഎം എല്ലാം ഒന്നിനൊന്ന് മികച്ചത്. നോമ്പ് സമയത്ത് ഇറങ്ങിയത് കൊണ്ട് തിയേറ്ററിൽ നിന്നും മിസ് ചെയ്തു എന്ന വിഷമം മാത്രം ബാക്കി.

അഭിപ്രായം തികച്ചും വ്യക്തിപരം 

#Naaz373