കെട്ട്യോളാണ് എന്റെ മാലാഖ (2019)



കെട്ട്യോളാണ് എന്റെ മാലാഖ (2019)

ഈ വർഷത്തെ എന്റെ ആദ്യ സിനിമ.
കഴിഞ്ഞ വർഷം നല്ല സിനിമകളിലൂടെ വിസ്മയിപ്പിച്ച രണ്ട് പേരാണ് സുരാജ് വെഞ്ഞാറമൂട്, ആസിഫ് അലി. അതിൽ തന്നെ ആസിഫ് അലി എന്ന നടനിൽ നിന്നും ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള ഗംഭീര പ്രകടനം.
സ്ലീവാച്ചൻ ആയി ജീവിച്ചു കാണിച്ച ആസിഫലി തനി ഇടുക്കിക്കാരനായി നിറഞ്ഞു നിന്നു. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഇടുക്കി പശ്ചാത്തലമായി വന്ന മറ്റൊരു മനോഹരമായ ചിത്രം. കല്യാണം കഴിച്ചവരും കഴിക്കാൻ പോകുന്നവരും കണ്ടിരിക്കേണ്ട സിനിമ.

#Naaz373