തൊബാമ (2018) MOVIE REVIEW




🎥 തൊബാമ (2018)

തൊമ്മി, ബാലു, മനാഫ് 
ഈ മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് സിനിമ പറയുന്നത്. ജീവിക്കാൻ വേണ്ടി അല്പം തരികിട പണികളൊക്കെ ചെയ്തു മുന്നോട്ട് പോകുന്ന മൂവരുടെയും ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളും അവർ തമ്മിലുള്ള സൗഹൃദവും ആണ് സിനിമയുടെ പ്രമേയം. മൊത്തത്തിൽ തരക്കേടില്ലാത്ത  ഒരു തവണ കണ്ടിരിക്കാവുന്ന ഒരു എന്റർടെയ്നർ തന്നെയാണ് തൊബാമ. ഷറഫുദ്ദീൻ, സിജു വിൽസൺ, ശബരീഷ് തുടങ്ങി പ്രേമം സിനിമയുടെ അണിയറ പ്രവർത്തകർ ഭൂരിഭാഗം ഈ സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട് - നിവിൻ പോളി ഒഴികെ.

2018ൽ റിലീസായ സിനിമ ഇപ്പോഴാണ് ടോറന്റ് വരുന്നത്. അതുകൊണ്ട് തന്നെ കാര്യമായ പ്രതീക്ഷകൾ ഒന്നുമില്ലാതെയാണ് സിനിമ കണ്ടത്. എന്നാൽ അത്യാവശ്യം മികച്ച രീതിയിൽ തന്നെ സിനിമ ചെയ്തിട്ടുണ്ട്. ബോറടിപ്പിക്കാത്ത കഥ പറച്ചിലും വിരസത തോന്നിക്കാത്ത തരത്തിലുള്ള സംവിധാനവും സിനിമയെ കണ്ടിരിക്കാവുന്നതാക്കി മാറ്റുന്നുണ്ട്. ചുരുക്കത്തിൽ നല്ലൊരു സിനിമയായി ഫീൽ ചെയ്തു. 

#Naaz373😊

Comments