JOJI (2021) MOVIE REVIEW

 



JOJI (2021)
സംവിധാനം:- ദിലീഷ് പോത്തൻ

ഏറ്റവും പുതിയ ഡിജിറ്റൽ റിലീസ്. ദിലീഷ് പോത്തൻ എന്ന ഒറ്റപ്പേര് മാത്രം നോക്കി സിനിമ കണ്ടു. കൂടുതൽ പറഞ്ഞു രസം കൊല്ലുന്നില്ല. നല്ല കിടു ഐറ്റം.

ഫഹദ് ഫാസിൽ ജോജി എന്ന ടൈറ്റിൽ കഥാപാത്രം ആയി വരുന്ന ചിത്രം ഒരു യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിന്റെ പശ്ചാത്തലത്തിൽ ആണ് കഥ പറയുന്നത്. പഴയ കെ ജി ജോർജ് സിനിമകളെ അനുസ്മരിപ്പിക്കുന്ന കഥാ പശ്ചാത്തലവും കഥാപാത്ര വിന്യാസവും സിനിമയെ വ്യത്യസ്തമാക്കി.

സിനിമയുടെ ടെക്നിക്കൽ സൈഡ് നോക്കിയാൽ ഷൈജു ഖാലിദിന്റെ ക്യാമറക്കണ്ണുകളും ശ്യാം പുഷ്കരന്റെ എഴുത്തും മികവ് പുലർത്തി. കൂടാതെ ബിജിഎം സിനിമയെ കൂടുതൽ എൻഗേജ്ഡ് ആക്കി മാറ്റുന്നുണ്ട്.

തിയേറ്ററിൽ റിലീസ് ചെയ്തിരുന്നേൽ നല്ലൊരു തിയേറ്റർ എക്‌സ്പീരിയൻസ് ലഭിക്കേണ്ട സിനിമ. എന്നിരുന്നാലും കൂടുതൽ ആളുകളിലേക്ക് എത്താൻ ഓടിടി പ്ലാറ്ഫോം പോലൊരു ഓപ്‌ഷൻ വേറെയില്ല.

രണ്ട് മണിക്കൂർ നേരം ത്രില്ലടിച്ചു കാണാവുന്ന മികച്ച സിനിമാനുഭവം.

#Naaz373


Comments