Hamari Adhuri Kahani (2015) MOVIE REVIEW


 


Hamari Adhuri Kahani (2015)
A Mohit Suri Film

പ്രണയത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ, സ്നേഹത്തിന്റെ, മാതൃത്വത്തിന്റെ, ബന്ധങ്ങളുടെ എല്ലാം വില മറ്റൊരു തലത്തിൽ ചിത്രീകരിച്ച ഗംഭീര സിനിമ.

ഇമ്രാൻ ഹാഷ്മി, വിദ്യാ ബാലൻ, രാജ്കുമാർ റാവു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ പൂർണമായും ഉൾക്കൊണ്ട് തന്നെ അവതരിപ്പിച്ചപ്പോഴും വിദ്യാ ബാലന്റെ അതിഗംഭീര പ്രകടനം തന്നെയാണ് സിനിമയുടെ നട്ടെല്ല്.

വസുധ എന്ന സ്ത്രീയുടെ ജീവിതത്തിൽ അവർ കടന്നു പോകുന്ന വിവിധ ജീവിത സാഹചര്യങ്ങളിൽ കൂടിയാണ് ചിത്രം കഥ പറഞ്ഞു പോകുന്നത്. ഒരു മകളായും, ഭാര്യയായും, അമ്മയായും, പ്രണയിനിയായും അവർ സഞ്ചരിച്ച യാത്രകളാണ് സിനിമയുടെ പ്രമേയം. ആ യാത്രയ്ക്ക് അവരുടെ ജീവന്റെ തന്നെ വില കൊടുക്കേണ്ടി വന്നു.

ബോളിവുഡ് റൊമാന്റിക് സിനിമകൾ തീരെ താൽപ്പര്യം ഇല്ലാതിരുന്ന എന്നിലെ പ്രേക്ഷകന് പരിപൂർണ്ണ സംതൃപ്തി നൽകിയ സിനിമ. നല്ലൊരു തിരക്കഥയും, മികച്ച അഭിനേതാക്കളും സിനിമയുടെ പ്ലസ് പോയിന്റുകൾ ആണ്.

RECOMMENDED FOR EVERYONE

#Naaz373


Comments