Sara'S (2021) MY REVIEW


 


Sara'S (2021) : Review

A Film by Jude Anthony Joseph


കല്യാണം കഴിഞ്ഞു ഒരു കൊല്ലം ആകും മുമ്പേ വിശേഷം ആയില്ലേ എന്ന ചോദ്യം, ആയില്ല പറഞ്ഞാൽ ആർക്കാണ് കുഴപ്പം എന്ന ചോദ്യം, ഒരു കുട്ടി ഉണ്ടായാൽ അതിനൊരു കൂട്ട് വേണ്ടേ എന്ന ചോദ്യം, രണ്ടു പെൺകുട്ടി ആയാലോ ഒരു ആൺകുട്ടി കൂടെ വേണ്ടേ എന്ന ചോദ്യം ഇങ്ങനെ മറ്റുള്ളവന്റെ ജീവിതത്തിലേക്ക് കൈ കടത്തി അവരുടെ താല്പര്യങ്ങളെ ചോദ്യം ചെയ്യുന്ന സമൂഹത്തിനു മുമ്പിലേക്കാണ് ജൂഡ് ആന്റണി ജോസഫ് "സാറാസ്" എന്ന സിനിമ അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ സിനിമകളിൽ കഥാപരമായി ഏറ്റവും ഇഷ്ടപെട്ട സിനിമ. 


സിനിമ അവസാനത്തോട് അടുക്കും തോറും ചില സ്ഥലങ്ങളിൽ ഒഴുക്ക് കുറയുന്ന പോലെ തോന്നിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ശരാശരിയിൽ ഒതുങ്ങി. സിനിമയുടെ അവതരണവും സിനിമ സംസാരിക്കുന്ന വിഷയത്തിന്റെ പ്രാധാന്യവും മൂലം തീർച്ചയായും കണ്ടു നോക്കാവുന്ന സിനിമയാണ് "സാറാസ് ".


"മോളെ നീ എഴുതിയ സ്ക്രിപ്റ്റ് നീ പലർക്കും വായിക്കാൻ കൊടുക്കും, അവര് പല അഭിപ്രായവും പറയും പക്ഷെ നിന്റെ മനസിലുള്ള ക്ലൈമാക്സെ നീ എഴുതാറുള്ളു, നീ ധൈര്യായിട്ട്  സീൻ എഴുതിക്കോ എന്തായാലും പപ്പ ഓകെയാണ് " ❤️


#Naaz373😊

Comments