DOCTOR (2021) TAMIL MOVIE REVIEW


 

DOCTOR (2021)

A Film by Nelson Dilipkumar

ശിവകാർത്തികേയൻ, യോഗി ബാബു, പ്രിയങ്ക മോഹൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നെൽസൺ സംവിധാനം ചെയ്ത ബ്ലാക്ക് ഹ്യൂമർ സിനിമയാണ് ഡോക്ടർ. റിലീസായി ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ സിനിമ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചത് സിനിമയെ കൂടുതൽ പ്രതീക്ഷയുള്ളതാക്കി മാറ്റി.

സിനിമയിലേക്ക്...
മിലിട്ടറി സർജനായ ഡോക്ടർ വരുൺ താൻ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്ന പെണ്കുട്ടിയുടെ ബന്ധുവായ മറ്റൊരു പെണ്കുട്ടിയെ ഒരു പ്രത്യേക സംഘം കിഡ്നാപ്പ് ചെയ്തു കൊണ്ട് പോകുന്നതും നായകന്റെ തുടർന്നുള്ള അന്വേഷണവുമാണ് സിനിമയുടെ പ്രമേയം. പുതുമയുള്ള വിഷയം ഒന്നുമില്ലെങ്കിൽ കൂടിയും സിനിമയുടെ മേക്കിങ് സ്റ്റൈൽ വളരെ വ്യത്യസ്തമായ രീതിയിൽ ഉള്ളതാണ്. തുടക്കം മുതൽ സിനിമ കോമഡി ട്രാക്കിലൂടെയാണ് കഥ പറഞ്ഞു പോകുന്നത്. എന്നാൽ എല്ലാവർക്കും ഇഷ്ടപെടുന്ന തരത്തിലുള്ള കഥപറച്ചിൽ ആണെന്ന് എനിക്ക് തോന്നിയില്ല. കാരണം ചില സീനുകൾ ഒക്കെ എന്തോ അത്രയ്ക്ക് റിലേറ്റബിൾ ആയോ എൻജോയബിൾ ആയോ എനിക്ക് തോന്നിയില്ല. തികച്ചും വ്യക്തിപരമായ അഭിപ്രായമാണ് സിനിമ കണ്ടതിന് ശേഷം എനിക്ക് പറയാനുള്ളത്. പ്രതീക്ഷയുടെ അമിതഭാരം ഉണ്ടായത് കൊണ്ടാണോ എന്നറിയില്ല സിനിമ എനിക്ക് ശരാശരി മാത്രമുള്ള ഒരനുഭവം ആയിട്ടാണ് ഫീൽ ചെയ്തത്.

എന്നാൽ സിനിമയുടെ ടെക്നിക്കൽ വശങ്ങൾ എല്ലാം മികവ് പുലർത്തി. എടുത്തു പറയേണ്ടത് അനിരുദ്ധിന്റെ പാട്ടുകളും ബിജിഎം ആണ്. അതുപോലെ തന്നെ സിനിമറ്റൊഗ്രാഫിയും നന്നായിരുന്നു.

എല്ലാത്തരം പ്രേക്ഷകർക്കും സിനിമയുടെ ട്രീറ്റ്മെന്റ് ഇഷ്ടപ്പെടുമോ എന്നറിയില്ല. എന്നിരുന്നാലും സിനിമയുടെ വളരെ വ്യത്യസ്തമായ അവതരണ രീതി സംവിധായകന്റെ കഴിവ് എടുത്തു കാണിക്കുന്നു. പ്രത്യേകിച്ച് ക്ലൈമാക്സ് രംഗങ്ങൾ - അത്രയ്ക്ക് സീരിയസ് ആയിട്ടുള്ള സീനിൽ പോലും ചിരി നിറയ്ക്കാൻ സംവിധായകന് കഴിഞ്ഞു. ക്ലൈമാക്സ് ഷൂട്ടൗട്ട് അതിനുളള മികച്ച ഉദാഹരണമാണ്. ക്ലൈമാക്സ് കണ്ടിട്ട് ചിരിച്ചു ഒരു വഴിയായി. രണ്ടര മണിക്കൂർ നേരം മാറ്റിവെച്ചു കണ്ടാൽ ചിലപ്പോൾ നിങ്ങൾക്ക് ഇഷ്ടപെടാനും പെടാതിരിക്കാനും ചാൻസ് ഉള്ള സിനിമയാണ് ഡോക്ടർ. എന്തായാലും എനിക്ക് ശരാശരി അനുഭവം മാത്രം ആയിരുന്നു. അഭിപ്രായം തികച്ചും വ്യക്തിപരം മാത്രം.

#Naaz373


Comments