SHOBHANA - THIRUCHITRAMBALAM - CHARACTER SKETCH


 

ശോഭന ❤️

എല്ലാ ബോയ്സിന്റെ ലൈഫിലും ശോഭനയെ പോലെ ഒരു നല്ല സുഹൃത്ത് വേണം. യാതൊരു വ്യവസ്ഥകളും ഇല്ലാതെ സ്നേഹിക്കാൻ കഴിയുന്ന മനസ്സ് ഇക്കാലത്ത് ചുരുക്കം ചിലർക്കേ ഉള്ളൂ. അത്തരത്തിൽ ഒരാളെങ്കിലും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാർ ആണ്...🤍

ഇനി അങ്ങനെ ഒരാൾ ഇല്ലെങ്കിൽ കൂടി അങ്ങനെ ഒരാളായി മാറാൻ എങ്കിലും കുറഞ്ഞത് ശ്രമിക്കുക. കാരണം തുച്ഛമായ ജീവിതത്തിൽ കലഹിച്ചും വഴക്കിട്ടും തീർക്കാനുള്ള സമയം വളരെ ചുരുക്കമാണ്. സോ പറ്റുന്ന പോലെ ഉപകാരം ഇല്ലെങ്കിലും ആർക്കും ഉപദ്രവം ആകാതിരിക്കുക ❕

നിത്യ മേനോൻ എന്ന നടിയല്ലാതെ മറ്റാര് ചെയ്താലും കൈവിട്ടു പോകുമായിരുന്ന കഥാപാത്രം അവർ അത്ര മനോഹരമാക്കി. സിനിമ കഴിഞ്ഞാലും ശോഭന മനസ്സിൽ ഉടക്കി അങ്ങനെ തന്നെ നിൽക്കും. അതാണ് ആ ക്യാരക്ടറിന്റെ റേഞ്ച്. ധനുഷിന്റെ ഒപ്പമുള്ള ആദ്യ സിനിമ ആയിരുന്നിട്ട് കൂടിയും അതിന്റെ യാതൊരു പതർച്ചകളും ഇല്ലാതെ സിനിമയ്ക്ക് പുതിയൊരു ലൈഫ് കൊടുത്ത കഥാപാത്രം കൂടിയാണ് ശോഭന. കൂടെ ഉണ്ടായിരുന്ന മറ്റ് രണ്ട് നടിമാരെയും പിന്നിലാക്കി പെർഫോമൻസ് കൊണ്ട് മികവിൽ എത്തിച്ച കഥാപാത്രം.

#Naaz373 😊


Comments