മാനസിക ആരോഗ്യവും കേരള സമൂഹവും...


 

ഇപ്പോൾ പെരിന്തൽമണ്ണയിൽ നടന്ന ഒരു സംഭവത്തെ കുറിച്ചുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. നിങ്ങളിൽ പലരും അത് കണ്ടു ചിരിച്ചു കാണും. ശേഷം അതൊരു തമാശയായി തള്ളി കളഞ്ഞു കാണും. എന്നാൽ അതിന് പുറകിലുള്ള കാര്യങ്ങൾ, അതിന്റെ സത്യാവസ്ഥ എന്താണെന്ന് ആരെങ്കിലും ചിന്തിച്ചോ..❔ 

അതൊക്കെ ചിന്തിക്കാൻ ഇവിടെ ആർക്കാണ് സമയം അല്ലെ ...


എന്നാൽ ചിന്തിക്കണം, മനസിലാക്കണം, ആ പയ്യൻ എന്തുകൊണ്ടാണ് അങ്ങനെ പെരുമാറാനുള്ള കാരണം ❔ എന്താണ് അവന്റെ യഥാർത്ഥ പ്രശ്നം❔അതൊന്നും ചിന്തിക്കാതെ നൈമിഷിക സുഖത്തിനായി ഒരാളുടെ ജീവിതം വെച്ചുകൊണ്ട് കളിക്കുന്ന ഈ കളി കണ്ട് കൊണ്ട് കൂടെ നിൽക്കാൻ എനിക്ക് കഴിയില്ല. 


മാനസിക രോഗത്തിന് ചികിത്സയിൽ ഉള്ള രോഗിയാണ് അവൻ. എങ്ങനെയോ വീട് വിട്ട് പുറത്തിറങ്ങിയ അവൻ എങ്ങനെ നോർമൽ ആയി പെരുമാറും❔

അല്ലെങ്കിൽ തന്നെ ഇവിടെ ബുദ്ധിയും വിവരവുമുള്ള മനുഷ്യർ കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ വെച്ചു നോക്കുമ്പോൾ അവൻ എന്ത് തെറ്റാണ് ചെയ്തത്❔

ഇത്തരം വീഡിയോ ഇടുന്നതിന് / അത് കണ്ടു കയ്യടിക്കുന്നതിന് മുമ്പ് സ്വയം ഒന്ന് ചിന്തിക്കുക.


നാളെ നമുക്കും ഇതുപോലുള്ള രോഗങ്ങൾ വന്നുകൂടാ എന്നില്ല. സോ കാര്യങ്ങൾ കുറേക്കൂടി ഗൗരവമായി എടുത്ത്, ഇപ്പോഴും ഇതുപോലുള്ള മാനസിക വൈകൃതങ്ങൾ കാണിച്ചു കൂട്ടാതിരിക്കുക. 


ഒരു നിമിഷം ചിന്തിച്ചു നോക്കൂ...

അയാൾ നിങ്ങളുടെ കുടുംബത്തിലെ ഒരംഗം ആണെങ്കിൽ നിങ്ങൾ അപ്പോഴും ഇതേപോലെ തന്നെ പെരുമാറുമോ❔

അത്രേയുള്ളൂ...

അത്രയും ചിന്തിച്ചാൽ മതി. നിങ്ങൾക്ക് എന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം കിട്ടും.


#Naaz373 😊

Comments