PARAGON RESTAURANT REVIEW



The Paragon Restaurant, Calicut

കോഴിക്കോട് നഗരത്തിലെ എന്നല്ല, ഇപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച റെസ്റ്റോറന്റ് കളുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെ ഇടംപിടിച്ച സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാരഗൺ റെസ്റ്റോറന്റ്. ഞാൻ ഇന്ന് വളരെ യാദൃശ്ചികമായി ആണ് ഈ റെസ്റ്റോറന്റിൽ പോകാനിടയായത്. വൃത്തിയുള്ള അന്തരീക്ഷം, സ്റ്റാഫുകളുടെ സൗമ്യമായിട്ടുള്ള പെരുമാറ്റം, ഓർഡർ ചെയ്തു ഉടനെയുള്ള ഡെലിവറി, അങ്ങനെ എനിക്ക് വളരെ കാലത്തിന് ശേഷം മനസ്സ് നിറഞ്ഞ ഒരു അനുഭവം ആയിരുന്നു ഇവിടെ നിന്ന് ലഭിച്ചത്. നമ്മുടെ നാട്ടിലെ പല സ്ഥാപനങ്ങളും കണ്ടു മാതൃകയാക്കേണ്ട പല ഉപഭോക്തൃ മര്യാദകളും ഇവിടെ നിന്ന് നേരിട്ട് അനുഭവിച്ചു മനസിലാക്കാം.

ഇനി ഭക്ഷണത്തിന്റെ കാര്യത്തിലേക്ക് വന്നാലും ലോകോത്തര നിലവാരമുള്ള ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ചിറങ്ങുന്ന അനുഭൂതി യാണ് ഇവിടെ നിന്നിറങ്ങിയ എനിക്ക് ഉണ്ടായത്. ഇതൊരു അതിശയോക്തി ആയി നിങ്ങൾക്ക് തോന്നുണ്ടെങ്കിൽ ഒരു തവണ ഇവിടെ വന്ന് നോക്കൂ. അപ്പോൾ ഞാൻ പറഞ്ഞതിന്റെ പൊരുൾ മനസിലാവും.

പുട്ടും, അയല മുളകിട്ട കറിയും, രണ്ടു പൊറോട്ട യും ഒരു കട്ടൻ കാപ്പിയും കഴിച്ച എനിക്ക് ആകെ വന്നത് വെറും 139 രൂപയുടെ ബിൽ. ആദ്യം ഞാനൊന്ന് ഞെട്ടിയെങ്കിലും ഇവിടുത്തെ മെനു കണ്ടപ്പോൾ അത് മാറി. ഏത് സാധാരണക്കാരനും ആശ്രയിക്കാവുന്ന ഭക്ഷണശാല എന്ന് നിസ്സംശയം ഈ സ്ഥാപനത്തെ കുറിച്ച് പറയാം. നിങ്ങൾ എപ്പോഴെങ്കിലും കോഴിക്കോട് സന്ദർശിക്കുന്ന സമയം തീർച്ചയായും വരേണ്ട പ്രധാന ഫുഡ് സ്പോട്ടുകളിൽ ഏറ്റവും ആദ്യത്തെ പേര് പാരഗൺ റെസ്റ്റോറന്റിന്റേത് ആയിരിക്കണം.

Location:- https://maps.app.goo.gl/LWtxtjCDZMUtNKog8

#Naaz373 😊


Comments

Post a Comment