Azeez Nedumangad :- A Love Note

 



അസീസ് നെടുമങ്ങാട് ❤️

ടെലിവിഷൻ കോമഡി ഷോകളിലൂടെ അരങ്ങേറ്റം, തന്റെ സ്വത സിദ്ധമായ ശൈലി കൊണ്ട് പ്രേക്ഷകനെ കയ്യിലെടുക്കാൻ കഴിവുള്ള മികച്ച കലാകാരൻ, അങ്ങനെ നിരവധി വിശേഷണങ്ങൾക്ക് അർഹനായ വ്യക്തിത്വം...💯

മമ്മൂക്കയോടൊപ്പം ഇതിന് മുമ്പ് വൺ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തിരുന്നു. കണ്ണൂർ സ്ക്വാഡിലേക്ക് വരുമ്പോൾ ഒരു ത്രൂ ഔട്ട് റോൾ, അതും നായകനൊപ്പം നിൽക്കുന്ന കഥാപാത്രം അത് അദ്ദേഹം വെടിപ്പായി ചെയ്തു വെച്ചിട്ടുണ്ട്. സിനിമ തുടങ്ങുന്നത് തന്നെ അദ്ദേഹത്തിന്റെ പേരിലാണ്...

മമ്മൂക്ക 'ജോസേ...' എന്ന് വിളിക്കുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. അവിടെ തുടങ്ങുന്നു കണ്ണൂർ സ്ക്വാഡിന്റെ പ്രയാണം. 

ജോസ് എന്ന കഥാപാത്രം ആയി ഇദ്ദേഹം ഒരു സെക്കന്റ് പോലും സിനിമയിൽ അഭിനയിച്ചിട്ടില്ല. ജോസ് ആയി ജീവിക്കുകയായിരുന്നു സിനിമയിൽ ഉടനീളം. അത്ര ഗംഭീര പ്രകടനം. വരും സിനിമകളിലും നല്ല കഥാപാത്രങ്ങൾ ലഭിക്കട്ടെ...😊

നിങ്ങളെ മലയാള സിനിമയ്ക്ക് വേണം 🤍

#Naaaz373 😊

Comments