അമരൻ (2024)
സംവിധാനം :- രാജ്കുമാർ പെരിയസാമി
ശിവകാർത്തികേയൻ, സായ് പല്ലവി, ഭുവൻ അറോറ, ഗീത കൈലാസം, ശ്യാമപ്രസാദ്, ശ്യാം മോഹൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു ദീപാവലി റിലീസായി വന്ന തമിഴ് ചിത്രമാണ് അമരൻ.
മേജർ മുകുന്ദ് വരദരാജൻ എന്ന സൈനിക ഉദ്യോഗസ്ഥന്റെ ജീവിതമാണ് ഈ സിനിമ പറയുന്നത്. പലതരം ആർമി ഓഫീസേഴ്സിന്റെ ബയോപിക് നാം ഇതിന് മുമ്പ് പല ഭാഷകളിലായി കണ്ടിട്ടുള്ളതാണ്. ഈ സിനിമയ്ക്ക് അതിൽ നിന്നും എന്ത് വ്യത്യസ്തതയാണ് ഉള്ളത് എന്ന് വഴിയേ പറയാം.
പോസിറ്റീവ്
ശിവകാർത്തികേയൻ എന്ന നടന്റെ കരിയറിലെ മറ്റൊരു ഫേസിന്റെ തുടക്കം
സ്ഥിരം ടിപ്പിക്കൽ നല്ലവനായ ഉണ്ണി ഇമേജിൽ തുടർച്ചയായി സിനിമകൾ ചെയ്തു വന്നിരുന്ന നടൻ ആയിരുന്നു ശിവകാർത്തികേയൻ. എന്നാൽ ഇവിടെ അതിൽ നിന്ന് വളരെ ഡിഫ്രണ്ടായി ഒരു റിയൽ ലൈഫ് ക്യാരക്ടർ ആയി അദ്ദേഹം തന്റെ മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു എന്ന് പറയാം. ഒരു ഇമേജ് ബ്രെക്കിങ് ചിത്രം എന്ന നിലയിൽ അമരൻ ആ കാര്യത്തിൽ വിജയിച്ചു എന്നതിൽ തർക്കമില്ല. എന്നാൽ അതിനൊപ്പം തന്നെ സിനിമയ്ക്ക് കുറച്ചധികം പോരായ്മകളുമുണ്ട്. അത് നെഗറ്റീവ് ഭാഗത്ത് വിശദമായി ചർച്ച ചെയ്യാം. മേജർ മുകുന്ദ് വരദരാജൻ എന്ന റിയൽ ലൈഫ് ആർമി ഓഫിസർ ആയി മികച്ച പെർഫോമൻസ് തന്നെ ശിവകാർത്തികേയൻ നടത്തി.
ജി വി പി മ്യൂസിക് ഡിപ്പാർട്ട്‌മെന്റ്
ലക്കി ഭാസ്കർ കണ്ടപ്പോൾ ഞാൻ പറഞ്ഞ അതേ കാര്യം തന്നെയാണ് ഇവിടെയും പറയാനുള്ളത്.
"ജീവിപി ഈസ് എ ജീനിയസ്" എന്ന് വീണ്ടും വീണ്ടും അടിവരയിട്ട് പറയാവുന്ന വിധത്തിലുള്ള ഗംഭീര വർക്ക് തന്നെയാണ് ഇവിടെയും കാണാൻ കഴിഞ്ഞത്. അഭിനയം വിട്ട് അദ്ദേഹം മ്യൂസികിൽ തന്നെ ശ്രദ്ധ മുഴുവനായി കൊടുത്തിരുന്നുവെങ്കിൽ അനിരുദിനെ വരെ സൈഡ് ആക്കാൻ കഴിവുള്ള മുതലാണ്. അമരനിലും സ്ഥിരം പതിവ് തെറ്റിച്ചില്ല. നല്ല കിടിലൻ ബാക്ഗ്രൗണ്ട് സ്കോറും സോങ്‌സും സിനിമയുടെ ഹൈലൈറ്റ് ആണ്.
ക്വാളിറ്റി ടെക്നിക്കൽ ഡിപ്പാർട്ട്‌മെന്റ്
Ch Sai ഒരുക്കിയ മികച്ച ക്യാമറ വർക്ക്, R. Kalaivanan എഡിറ്റിംഗ്, രാജീവന്റെ പ്രൊഡക്ഷൻ ഡിസൈൻ, അൻബറിവ് ടീമിന്റെ ആക്ഷൻ കൊറിയോഗ്രാഫി അങ്ങനെ എല്ലാം ഡീസന്റ് ആയി അനുഭവപ്പെട്ടു.
നെഗറ്റീവ്
ആദ്യമേ തന്നെ പറയട്ടെ, ഇതൊരു പുതുമയുള്ള ചിത്രം അല്ല, അതുപോലെ നമ്മൾ ഇതിന് മുമ്പ് ഒരുപാട് സിനിമകളിൽ കണ്ടിട്ടുള്ള പല കാര്യങ്ങളും ചേർത്ത് അടുക്കി വെച്ച ഒരു ടിപ്പിക്കൽ ടെംപ്ലേറ്റ് മിലിട്ടറി സ്റ്റോറി തന്നെയാണ് അമരൻ. സോ, കൂടുതൽ പ്രതീക്ഷ വെക്കാതെ പോയി കണ്ടാൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാം. എനിക്ക് എന്തായാലും സിനിമ ഒരു ആവറേജ് ഫീൽ മാത്രം ആണ് സമ്മാനിച്ചത്.
തുടക്കം മുതൽ ക്ലൈമാക്സ് വരെ സിംപിളായി ഏത് കൊച്ചുകുട്ടിയ്ക്ക് വേണേലും പ്രീഡിക്ട് ചെയ്യാവുന്ന തരത്തിലുള്ള തിരക്കഥ തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പോരായ്മ. സംവിധാനം നന്നായപ്പോൾ സ്ക്രിപ്റ്റ് പാളിപ്പോകുന്ന കാഴ്ചയാണ് പലയിടത്തും കണ്ടത്. അതുപോലെ തന്നെ എഡിറ്റിംഗ് ഡിപ്പാർട്ട്‌മെന്റ് കുറേക്കൂടി ശ്രദ്ധിച്ചിരുന്നു എങ്കിൽ സിനിമ കുറേക്കൂടി എൻഗേജിങ് ആക്കി മാറ്റാമായിരുന്നു. സിനിമയുടെ ടോട്ടൽ ലെങ്ത് മൂന്ന് മണിക്കൂറിന് അടുത്തുണ്ട്. അത് ശരിക്കും പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന ഒരു പരിപാടി ആയിട്ടാണ് എനിക്ക് പേഴ്സണലി തോന്നിയത്. ഫാമിലി സെന്റി സീൻസ്, റൊമാന്റിക് സീനുകൾ, അങ്ങനെ ഒരുപാട് സ്ഥലങ്ങളിൽ നല്ല രീതിയിൽ ലാഗ് അടിച്ചു.
മുഴച്ചു നിന്ന മിസ് കാസ്റ്റിങ് പിഴവുകൾ
സായ് പല്ലവിയ്ക്ക് എത്ര ഓവർ ആക്ടിങ് ചെയ്തിട്ടും ഇന്ദു റബേക്ക വർഗീസ് എന്ന നായിക കഥാപാത്രം അഭിനയിക്കാൻ അല്ലാതെ കഥാപാത്രം ആയി മാറാൻ കഴിഞ്ഞില്ല. സ്വിച്ച് ഇട്ടാൽ ചിരിക്കുക, അടുത്ത സ്വിച്ച് ഇട്ടാൽ കരയുക എന്നുള്ളത് അല്ലാതെ മറ്റൊന്നും ചെയ്യാനില്ലാത്ത നിർഗുണ നായിക. ചിലയിടങ്ങളിൽ സ്‌കൂൾ കുട്ടികളെ വെല്ലുന്ന ക്യൂട്ട്നെസ് വാരി വിതറിയത് ഒക്കെ അരോചകമായി തോന്നി.
എന്താണ് സിനിമാറ്റിക് ലിബർട്ടി ???
ഈ വിഷയം കൂടി ഇപ്പോൾ ചർച്ച ചെയ്യണമെന്ന് തോന്നിയത് കൊണ്ട് ഇതിനെക്കുറിച്ച് രണ്ടുവാക്ക് പറയാം.
ഒരു റിയൽ ലൈഫ് സ്റ്റോറി ചെയ്യുന്ന സമയത്ത്, സംവിധായകന് തന്റെ ക്രിയേറ്റീവ് സ്പെസിൽ നിന്നുകൊണ്ട് പുതിയ രംഗങ്ങളെ, അല്ലെങ്കിൽ കഥാപാത്രങ്ങളെ, സാഹചര്യങ്ങളെ, ഒക്കെ അഡീഷണൽ ആയി എഴുതി ചേർക്കാവുന്നതാണ്. അത് തികച്ചും സിനിമ പ്രേക്ഷകർ ക്ക് കൂടുതൽ കണക്റ്റ് ആവാനും എന്റർടെയ്ൻ ചെയ്യിക്കാനും വേണ്ടിയാണ്. എന്നാൽ ഇവിടെ അതൊന്നും യൂസ് ചെയ്യാതെ വെറുതെ ഫ്ലാറ്റ് ആയി കഥ പറഞ്ഞു പോയി. അതുകൊണ്ട് തന്നെ യാതൊരു ഇമോഷണൽ കണക്ഷനും കാണുന്ന പ്രേക്ഷകർക്ക് സിനിമയിലെ കഥാപാത്രങ്ങളോട് തോന്നിയില്ല എന്ന് മാത്രമല്ല മിക്ക സീനുകളും നന്നായി കൃത്രിമത്വം ഫീൽ ചെയ്യുകയും ചെയ്തു.
എന്റെ അഭിപ്രായം
'പഞ്ച് ഇല്ലാതെ പോകുന്ന പവർഫുൾ പടം' എന്ന് ഒറ്റവാക്കിൽ ഞാൻ പറയും. അഭിപ്രായങ്ങൾ തികച്ചും വ്യക്തിപരം. നല്ലൊരു സിനിമാറ്റിക് സ്ക്രീൻപ്ലേ യൂസ് ചെയ്തു കൊണ്ട്, കുറേക്കൂടി കാസ്റ്റിങ് ശ്രദ്ധിച്ചു കൊണ്ട്, എടുത്തിരുന്നു എങ്കിൽ കൂടുതൽ മികച്ചത് ആവേണ്ട സിനിമ എനിക്ക് തീർത്തും നിരാശയാണ് സമ്മാനിച്ചത്. ബാക്കി നിങ്ങൾ കണ്ടു തീരുമാനിക്കുക.
#Naaz373 😊
Comments
Post a Comment