🎥 പുഷ്പ 2 (2024)
അല്ലു അർജുൻ എന്ന നടന്റെ എനെർജെറ്റിക് പെർഫോമൻസ് കാണാൻ വേണ്ടി മാത്രം ഒരു വട്ടം തിയറ്ററിൽ കണ്ട് മറക്കാവുന്ന ശരാശരി സിനിമാനുഭവം മാത്രമാണ് എനിക്ക് പുഷ്പ 2.
ഫസ്റ്റ് പാർട്ടിൽ ഹെവി ബിൽഡ് അപ്പ് കൊടുത്ത ഫഹദിന്റെ കഥാപാത്രം രണ്ടാം ഭാഗത്തിൽ വെറും നിഴലായി ഒതുങ്ങി, അല്ലെങ്കിൽ ഒതുക്കി. എന്നിട്ട് ക്ലൈമാക്സ് ആയപ്പോൾ വേറേതോ ഒരു വേട്ടാവളിയൻ വില്ലനെ റപ്പാ റപ്പ് എന്ന് അണ്ണൻ കയ്യും കാലിന്റെയും സഹായം ഇല്ലാതെ ഇടിച്ചു ചുരുട്ടി പടം ആക്കുന്നിടത്ത് പടം ഫിനിഷ്...💥
എന്നാലും എന്റെ സുകു അണ്ണാ ചന്ദനക്കടത്ത് എന്ന പേരിൽ ഇറക്കിയ സിനിമയുടെ അവസാനം നിങ്ങൾ എന്നെ ചന്ദനമഴ തോൽക്കുന്ന ലെവൽ സീരിയൽ കാണിച്ചു കിഡ്നിയെ വരെ പിടിച്ച് കുലുക്കി
ഒരു പത്തു കൊല്ലത്തെ ക്കുള്ള നാഷണൽ അവാർഡ് മുഴുവൻ കൊണ്ട് വെച്ചു തൂക്കിയാലും 'ക്രഷ്മിക' അക്കയുടെ പെർഫോമൻസ് ന്റെ തട്ട് താണ് തന്നെ ഇരിക്കും മക്കളെ...🔥😻👌🏻
കൂടുതൽ എന്തെങ്കിലും പറഞ്ഞാൽ ചിലപ്പോൾ എന്റെ കയ്യിന്ന് പോകും.
അതുകൊണ്ട് റിവ്യൂ ചുരുക്കുന്നു.
#Naaz373 😊
.jpeg)
Comments
Post a Comment