BISON (2025) TAMIL MOVIE REVIEW

 


Bison Kaalamadan (2025)

A Film by Mari Selvaraj 

ധ്രുവ് വിക്രം, പശുപതി, ലാൽ, അമീർ, രജിഷ വിജയൻ, അനുപമ പരമേശ്വരൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് മാരി സെൽവരാജിൻ്റെ സംവിധാനത്തിൽ റിലീസായ ഏറ്റവും പുതിയ ചിത്രമാണ് ബൈസൺ. 

എല്ലാ സിനിമകളിലും തൻ്റെ രാഷ്ട്രീയം വ്യക്തമായി പറയുന്ന മാരി സെൽവരാജ് ഈ ചിത്രത്തിലും തമിഴ്നാടിൻ്റെ കറുപ്പ് കലർന്ന രാഷ്ട്രീയ സാഹചര്യങ്ങൾ ശക്തമായ രീതിയിൽ വരച്ചു കാണിക്കുന്നുണ്ട്. എന്നാലും ബൈസൺ ഒരു മുഴുനീള രാഷ്ട്രീയ സിനിമയല്ല. 

ബൈസൺ പറയുന്നത് തൊണ്ണൂറുകളിൽ തമിഴ്നാട് നേരിട്ട രാഷ്ട്രീയ അവസ്ഥകളും അവിടുത്തെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതവും, കബഡി കളിയിൽ താൽപര്യം ഉണ്ടായിരുന്ന ഒരു യുവാവും, അയാളുടെ സ്വപ്നങ്ങളും ജീവിതവും ആണ് സിനിമ പ്രധാനമായും ചർച്ച ചെയ്യുന്നത്. അതിനൊപ്പം അക്കാലത്തെ തമിഴ്നാടിൻ്റെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങൾ കൂടി മാരി സെൽവരാജ് പറഞ്ഞു പോകുന്നുണ്ട്. 

പോസിറ്റീവ് 

ധ്രുവ് വിക്രം — അപ്പൻ്റെ മകൻ തന്നെ 💯👌

"എന്റെ പേര് ധ്രുവ്. ഞാൻ ഇതുവരെ രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആ രണ്ട് സിനിമകൾ നിങ്ങൾ കണ്ടില്ലെങ്കിലും കുഴപ്പമില്ല, പക്ഷെ ബൈസൺ നിങ്ങൾ തീർച്ചയായും കാണണം. കാരണം ഇതാണെന്റെ ആദ്യത്തെ സിനിമ. അങ്ങനെയാണ് ഈ സിനിമയെ ഞാൻ കാണുന്നത്. ഈ സിനിമയ്ക്കായി ഞാൻ എൻ്റെ 100 ശതമാനം നൽകിയിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. ഞങ്ങളുടെ സംവിധായകൻ മാരി സെൽവരാജും ഈ സിനിമയ്ക്കായി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്." ധ്രുവ് വിക്രം സിനിമയുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് ഇത്. 

ധ്രുവ് പറഞ്ഞതിനെ ഞാൻ ഒരിക്കൽ കൂടി അടിവരയിട്ട് പറയാം. ധ്രുവ് വിക്രം എന്ന നടൻ്റെ Maximum Effort പുറത്ത് കൊണ്ടുവന്ന ചിത്രം കൂടിയാണ് ബൈസൺ എന്ന് നിസ്സംശയം പറയാം. 'കിട്ടൻ' ആയി ജീവിക്കുകയായിരുന്നു അയാൾ. ഒരു യഥാർത്ഥ മനുഷ്യൻ്റെ ജീവിതത്തെ കുറിച്ചുള്ള സിനിമ കൂടിയായത് കൊണ്ട് തന്നെ അയാൾ കടന്ന് പോയിട്ടുള്ള എല്ലാ പ്രതിസന്ധികളും പ്രശ്നങ്ങളെയും കുറിച്ച് തികഞ്ഞ ബോധ്യം ഉണ്ടെങ്കിൽ മാത്രമേ ആ കഥാപാത്രത്തെ പൂർണ്ണതയിൽ അവതരിപ്പിക്കാൻ കഴിയൂ. അത്തരം ഒരു ഗംഭീര പ്രകടനം തന്നെ സ്ക്രീനിൽ കാണാം. കരിയറിൽ എന്നെന്നും ഓർത്തിരിക്കാൻ കഴിയുന്ന ചിത്രവും പെർഫോമൻസും കൊണ്ട് ധ്രുവ് വിക്രം ഞെട്ടിക്കുന്നുണ്ട്. കബഡി കളിയും മാസങ്ങൾ എടുത്ത് പരിശീലനം നേടിയതിന് ശേഷമാണ് ധ്രുവ് സിനിമ കമ്മിറ്റ് ചെയ്തത്. 

കിടിലൻ കാസ്റ്റിങ് + മാരക പ്രകടനങ്ങൾ ❤‍🔥

ധ്രുവിനൊപ്പം പശുപതി, അമീർ, നമ്മുടെ ലാൽ, രജിഷ വിജയൻ എന്നിവരുടെ മികച്ച പ്രകടനം ബൈസണിൽ കാണാം. അച്ഛൻ കഥാപാത്രം ആയി പശുപതിയുടെ ഗംഭീര പെർഫോമൻസ്. ശരിക്കും ആ കഥാപാത്രത്തിൻ്റെ മകനോടുള്ള സ്നേഹവും, മകനെക്കുറിച്ച് ഓർത്തുള്ള ആശങ്കകളും എല്ലാം അതി മനോഹരമായി അദ്ദേഹം അവതരിപ്പിച്ചു. രാഷ്ട്രീയക്കാരൻ ആയി വന്ന ലാൽ നല്ലൊരു ക്യാരക്ടർ റോളിലാണ് വന്നത്. അത് അദ്ദേഹം കയ്യടക്കത്തോടെ നന്നാക്കി ചെയ്തു. അമീറിൻ്റെ ശക്തമായ ക്യാരക്ടർ ആയിരുന്നു. സെക്കൻ്റ് ഹാഫിൽ ഒക്കെ പുള്ളി വേറെ ലെവൽ ആയിരുന്നു. നായകൻ്റെ സഹോദരി യുടെ വേഷത്തിലാണ് രജീഷ വിജയൻ വന്നത്. കിട്ടിയ റോൾ അവരും മികച്ചതാക്കി. അനുപമ പരമേശ്വരൻ ചെയ്ത കഥാപാത്രം മാത്രമാണ് ആകെയൊരു കല്ലുകടി ആയി എനിക്ക് തോന്നിയത്. അനാവശ്യമായി സിനിമയുടെ ലെങ്ത് കൂട്ടാൻ മാത്രമേ അത് കൊണ്ട് കഴിഞ്ഞുള്ളൂ. 

നിവാസ് കെ പ്രസന്നയുടെ മ്യൂസിക് & ബിജിഎം

സിനിമയുടെ നട്ടെല്ല് തന്നെ അതിൻ്റെ സോങ്‌സും ബിജിഎം ആണ്. ഇമോഷണലി പ്രേക്ഷകനെ സിനിമയുമായി കണക്റ്റ് ചെയ്യാൻ നിവാസിൻ്റെ സംഗീതത്തിന് കഴിഞ്ഞു. പാട്ടുകളും നന്നായിരുന്നു. 

മികച്ച ടെക്നിക്കൽ ടീം

ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചത് ഏഴിൽ അരസ് ആണ്. സിനിമയുടെ സീരിയസ് മൂഡിന് അനുയോജ്യമായ കിടിലൻ വിഷ്വൽസ്, ഒപ്പം മികച്ച വിഎഫ്എക്സ് ടീം സിനിമയ്ക്ക് മുതൽക്കൂട്ടായി. ഒരു കാർ ആക്സിഡൻ്റ് സീൻ സിനിമയിൽ ഉണ്ട്. അത് ചെയ്തിരിക്കുന്നത് കിടിലൻ ആയിട്ടുണ്ട്. 

നെഗറ്റീവ് 

രണ്ടേ മുക്കാൽ മണിക്കൂറിന് മുകളിൽ സിനിമയ്ക്ക് ദൈർഘ്യം ഉണ്ടായിരുന്നു. അത് കുറച്ചു കൂടി ട്രിം ചെയ്ത് അനാവശ്യ രംഗങ്ങൾ ഒഴിവാക്കിയിരുന്നേൽ സിനിമ കുറേക്കൂടി Engaging ആക്കി മാറ്റാം ആയിരുന്നു. പ്രത്യേകിച്ച് റൊമാൻ്റിക് സീനുകൾ. സിനിമയുടെ ഈയൊരു ദൈർഘ്യം മാത്രമാണ് എനിക്ക് ആകെ നെഗറ്റീവ് ആയി തോന്നിയത്. 


എൻ്റെ അഭിപ്രായം 

മുൻ മാരി സെൽവരാജ് സിനിമകളിൽ നിന്ന് വളരെയധികം വ്യത്യസ്തമായി ഒരു സ്പോർട്സ് ഡ്രാമ ജെനറിൽ കഥ പറഞ്ഞു പോകുന്ന എന്നാൽ വെറുമൊരു സ്പോർട്സ് ഡ്രാമ മാത്രം ആവാതെ അതിലും വ്യക്തമായ രാഷ്ട്രീയം സംസാരിക്കുന്ന, പെർഫോമൻസ് കൊണ്ട് ഞെട്ടിക്കുന്ന ഒരു ഗംഭീര സിനിമയാണ് ബൈസൺ. വെറുതെയൊരു എൻ്റർ ടെയ്നർ ചിത്രം എന്നതിലുപരി തമിഴ്നാട് ഇന്നും നേരിടുന്ന പലവിധ സാമൂഹിക രാഷ്ട്രീയ സംഭവങ്ങളും ചർച്ച ചെയ്യുന്ന ചിത്രം കൂടിയാണ് ബൈസൺ. ഓരോ മാരി സെൽവരാജ് സിനിമയും ഓരോ ജീവിതങ്ങൾ ആണ്. പച്ചയായ മനുഷ്യർ ജീവിച്ച് തീർത്ത ജീവിതങ്ങൾ...💎💯


#Naaz373 😊 

Comments

Post a Comment