സർവം മായ (2025)
സംവിധാനം :- അഖിൽ സത്യൻ
എന്തൊക്കെ പ്രതീക്ഷിച്ച് പോയോ, അതൊന്നും കിട്ടാതെ നിരാശയോടെ തിയേറ്ററിൽ നിന്ന് പോകേണ്ട അവസ്ഥ. രാവിലെ മുതൽ കണ്ട സകലമാന പോസിറ്റീവ് അഭിപ്രായങ്ങളും മനസ്സിൽ വെച്ചുകൊണ്ടാണ് സിനിമയ്ക്ക് കയറിയത്. പക്ഷേ...🥲
ജീത്തു മാധവൻ അറിഞ്ഞ് പണ്ണിയ രോമാഞ്ചം പോലെ വർക്ക് ചെയ്തു എടുക്കാൻ പറ്റുന്ന ഒരു നല്ല കിടിലൻ ഹൊറർ കോമഡി സബ്ജക്ട് കയ്യിൽ ഉണ്ടായിട്ടും ആ സൈഡിലേക്ക് ഒന്ന് തിരിഞ്ഞു പോലും നോക്കാതെ വീണ്ടും അനാവശ്യ ഫീൽ ഗുഡ് ഐറ്റംസ് കുത്തി നിറച്ച ഒരു പക്കാ ആവറേജ് സിനിമ.
അഖിൽ സത്യൻ ഇനിയെങ്കിലും ഒന്ന് ട്രാക്ക് മാറ്റി പിടിക്ക്. പാച്ചുവും അത്ഭുത വിളക്ക് തന്നെ ഇപ്പറഞ്ഞ ഫീൽഗുഡ് പരിപാടികളുടെ അങ്ങേയറ്റം ആയിരുന്നു. ഇപ്പോഴും ആൾക്ക് യാതൊരു മാറ്റവുമില്ല, മാറാൻ ഒട്ടും താല്പര്യവുമില്ല. ഫീൽ ഗുണ്ട് തന്നെ പുള്ളിക്ക് ഇപ്പോഴും ഇഷ്ടം. കുടുംബ പ്രേക്ഷകരുടെ സപ്പോർട്ടിന് വേണ്ടിയാണെങ്കിൽ ഇപ്പറഞ്ഞ കുടുംബ പ്രേക്ഷകരാണ് ഇവിടെ "DIES IRAE" പോലുള്ള കിടിലൻ ക്വാളിറ്റി ഹൊറർ പടങ്ങൾ കണ്ട് വിജയിപ്പിച്ചത്. അതെങ്കിലും ഒന്നോർത്താൽ നന്നായിരുന്നു.
നിവിൻ - അജു കോംബോ രസമായി വന്നിട്ടുണ്ട്. അവർ ഉള്ളത് കൊണ്ട് മാത്രമാണ് ആദ്യ പകുതി ഒരുപരിധിവരെ സിനിമ എനിക്ക് എൻഗെജിങ് ആയത്. ഇവർക്ക് പകരം മറ്റാരെങ്കിലും ആയിരുന്നേൽ ഇറങ്ങിയോടാൻ തോന്നുന്ന ലെവൽ സെക്കൻ്റ് ഹാഫ് ആണ് സത്യേട്ടൻ്റെ ഓമന പുത്രൻ പണ്ണി വെച്ചിരിക്കുന്നത്. സിനിമ ഒരു പോയിൻ്റ് കഴിഞ്ഞാൽ പിന്നെ എങ്ങോട്ടേക്കാണ് പോകുന്നത് എന്ന് സാമാന്യ ബുദ്ധി യുള്ള ആർക്കും പ്രഡിക്റ്റ് ചെയ്യാൻ കഴിയും. അതൊക്കെ പോട്ടെന്ന് വെക്കാം, ക്ലൈമാക്സ് എന്താണ് സംവിധായകൻ ഉദ്ദേശിച്ചത്. കണ്ണീർ സീരിയൽ തോറ്റു പോകുന്ന ലെവൽ അഭിനയവും അതിൻ്റെ ഒടുവിൽ ഒരു ക്രിഞ്ച് ഫ്ലാഷ്ബാക്ക് കൂടി കുത്തി കേറ്റാൻ കാണിച്ച ആ മനസ്സ്. നമിച്ചു എൻ്റെ പൊന്ന് മോനെ...🙏
എന്തിനോ വേണ്ടി തിളയ്ക്കുന്ന ക്ലൈമാക്സ്. അതിൽ യാതൊരു പ്രാധാന്യവും ഇല്ലാത്ത കുറെ കഥാപാത്രങ്ങൾ...😴🙏🏻
ആകെ മൊത്തത്തിൽ ഒരു അവിയൽ പരുവം ആണ് സിനിമ. ചിലർക്ക് പടം വർക്ക് ആകാനും സാധ്യതയുണ്ട്. പ്രത്യേകിച്ച് ഫാമിലി ഓഡിയൻസ് ചിലപ്പോ വർക്ക് ഔട്ട് ആയേക്കാം. അവർക്ക് പറ്റുന്ന തരത്തിലുള്ള സീരിയൽ ലെവൽ സാധനങ്ങൾ ആവശ്യത്തിന് സിനിമയിൽ ഉണ്ട്. പക്ഷേ എനിക്ക് തീർത്തും നിരാശ മാത്രം സമ്മാനിച്ച മറ്റൊരു അഖിൽ സത്യൻ ഫീൽ ഗുണ്ട് പടമാണ് സർവം മായ.
സ്വന്തം റിസ്കിൽ കണ്ട് നോക്കി അഭിപ്രായം പറയുക...💥🙏🏻
NB:- കുറേക്കാലം കൂടി നിവിൻ - അജു കോംബോ കാണാൻ കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ ഒരേയൊരു പോസിറ്റീവ്. അല്ലാതെ യാതൊരു പുതുമയുമില്ലാത്ത ഒരു ആവറേജ് സിനിമ. ഓടിക്കൊണ്ടിരിക്കുന്ന ട്രാക്കിൽ നിന്നും മാറി ഓടിയവർ ആണ് ഇവിടെ ചരിത്രം തിരുത്തിയെഴുതിയിട്ടുള്ളത്. അതുകൊണ്ട് അഖിൽ സത്യൻ അച്ഛൻ്റെ പാതയിൽ നിന്ന് കുറച്ചൊക്കെ മാറി നടക്കുന്നത് നല്ലതായിരിക്കും.
#Naaz373 😊

Comments
Post a Comment