CHATHA PACHA (2026) MALAYALAM MOVIE REVIEW

 


ചത്താ പച്ച (2026)

സംവിധാനം :- അദ്വൈത് നായർ

അർജുൻ അശോകൻ, ഇഷാൻ ഷൗക്കത്ത്, വിശാഖ് നായർ, റോഷൻ മാത്യൂ, സിദ്ദിഖ്, തസ്നി ഖാൻ, ഇവർക്കൊപ്പം ഒരുകൂട്ടം പുതുമുഖങ്ങൾ കൂടി അണിനിരന്ന ചിത്രം Costume Wrestling ബേസ് ചെയ്താണ് കഥ പറയുന്നത്. 

മട്ടാഞ്ചേരിയിലെ ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് ഒരു Wrestling Ring ക്രിയേറ്റ് ചെയ്യുകയും അതുവഴി അവരുടെ പാഷൻ നിലനിർത്തി കൊണ്ട് പോകുന്നതും സുഹൃത്തുക്കളായ അവർക്കിടയിൽ ഉടലെടുക്കുന്ന ചില പ്രത്യേക സംഭവങ്ങളും ഒക്കെ ചേർന്നതാണ് സിനിമയുടെ പ്രമേയം. 

പോസിറ്റീവ് 

അദ്വൈത് നായർ എന്ന സംവിധായകൻ്റെ സിനിമ

കഥാപരമായി കാര്യമായ പുതുമയൊന്നും തന്നെ അവകാശപ്പെടാനില്ലാത്ത ഒരു ടെംപ്ലേറ്റ് ചിത്രം ആണെങ്കിൽ കൂടിയും സിനിമയുടെ അവതരണ ശൈലി കൊണ്ടും മേക്കിങ് ക്വാളിറ്റി കൊണ്ടുമാണ് പ്രേക്ഷകരെ ചിത്രം പിടിച്ചിരുത്തുന്നത്. എന്നാലും സിനിമയ്ക്ക് ചില പോരായ്മകളും പാളിച്ചകളും ഉണ്ടായിട്ടുണ്ട്. അത് നെഗറ്റീവ് പറയുമ്പോൾ വിശദമാക്കാം. ഒരു പുതുമുഖ സംവിധായകൻ എന്ന നിലയിൽ അദ്വൈതിൻ്റെ ശ്രമം കയ്യടി അർഹിക്കുന്നു. 

കാസ്റ്റിങ് മികവ് & കിടിലൻ പെർഫോമൻസ്

സിനിമയുടെ മറ്റൊരു പോസിറ്റീവ് കാസ്റ്റിംഗ് ആയിരുന്നു. മലയാളത്തിലെ യൂത്തന്മാരെ എല്ലാവരെയും ഒന്നിച്ച് കട്ടയ്ക്ക് നിർത്തി അവരുടെ മാക്സിമം പെർഫോമൻസ് പുറത്തെടുക്കാൻ ചിത്രത്തിന് കഴിഞ്ഞു. റോഷൻ മാത്യു ചെയ്ത വെട്രി, വിശാഖ് നായർ അവതരിപ്പിച്ച ചെറിയാൻ, തുടങ്ങി എല്ലാവരും അവരവരുടെ റോളുകൾ മികച്ചതാക്കി. ഇവരെ കൂടാതെ നമുക്ക് അത്ര പരിചിതമല്ലാത്ത കുറച്ച് പുതുമുഖങ്ങളെയും സിനിമ മികച്ച രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്. അഷ്കർ, നൈട്രോ കിളി, സുപ്രൻ തുടങ്ങിയ ചില കഥാപാത്രങ്ങളെ അവതരിപ്പിച്ച പുതുമുഖ അഭിനേതാക്കൾ മികവുറ്റ പ്രകടനം കൊണ്ട് സിനിമയെ കൂടുതൽ എൻഗേജിങ് ആക്കി മാറ്റി.  

കിടിലൻ ആക്ഷൻ കൊറിയോഗ്രാഫി

കലൈ കിങ്സൺ ഒരുക്കിയ ഗംഭീര ഫൈറ്റ് സീക്വൻസുകൾ തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. Wresting സിനിമ ആയതുകൊണ്ട് തന്നെ ആക്ഷന് സിനിമയിൽ വളരെയധികം പ്രാധാന്യം ഉണ്ട്. അത് മികച്ച രീതിയിൽ തന്നെ സ്ക്രീനിൽ എത്തിക്കാൻ ആക്ഷൻ കൊറിയോഗ്രാഫി ടീമിന് കഴിഞ്ഞു എന്ന് നിസ്സംശയം പറയാം. 

ടെക്നിക്കൽ ക്വാളിറ്റി 

ആനന്ദ് സി ചന്ദ്രൻ്റെ സിനിമാറ്റോഗ്രഫി സിനിമയ്ക്ക് മുതൽക്കൂട്ടായിരുന്നു. കളർ ഗ്രേഡിങ് ഒക്കെ കിടിലൻ. പ്രവീൺ പ്രഭാകറിൻ്റെ എഡിറ്റിങ് സിനിമയെ കുറേക്കൂടി ത്രില്ലിംഗ് ആക്കി മാറ്റാൻ സഹായിച്ചു. മുജീബ് മജീദിൻ്റെ ബിജിഎം, ശങ്കർ - ഇഹ്സാൻ - ലോയ് കൂട്ടുകെട്ടിൽ ഒരുക്കിയ പാട്ടുകളും നന്നായിരുന്നു. സിനിമയുടെ മൂഡിന് ചേർന്ന് പോകുന്ന മ്യൂസിക് ആയിരുന്നു. ആർട്ട് ഡിപ്പാർട്ട്മെൻ്റ് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ആ റെസ്.ലിങ് റിംഗ് ഒക്കെ കിടിലൻ ആയി തന്നെ സെറ്റ് ചെയ്തിരുന്നു. 


നെഗറ്റീവ് 

ടെംപ്ലേറ്റ് സ്റ്റോറിലൈൻ പിടിച്ചുള്ള കഥ പറച്ചിൽ ഒരു കല്ലുകടിയായി തോന്നി. സിനിമയിൽ അടുത്തത് എന്താണ് സംഭവിക്കുക എന്ന് ഈസിയായി പ്രഡിക്റ്റ് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള കഥ പറച്ചിൽ. മേക്കിങ് ക്വാളിറ്റി കൊണ്ടാണ് അതിനെയൊക്കെ മറികടക്കാൻ സിനിമയ്ക്ക് കഴിയുന്നത്. 

വാൾട്ടർ എന്ന കഥാപാത്രത്തിൻ്റെ ആവശ്യകത

സിനിമയുടെ തുടക്കം മുതൽ തന്നെ വാൾട്ടർ എന്ന പേര് ഒരു പത്ത് നൂറ് തവണ പറഞ്ഞു ബിൽഡ് അപ്പ് കൊടുത്ത് വെറുപ്പിക്കുന്നത് കൂടാതെ എല്ലാത്തിൻ്റെയും ഒടുവിൽ വാൾട്ടർ തന്നെ നേരിട്ട് വന്ന് അതിനേക്കാൾ വലിയ വെറുപ്പിക്കൽ നടത്തി അതുവരെയുള്ള സിനിമയുടെ മൊത്തം മൂഡ് തന്നെ നശിപ്പിച്ചു. സിനിമയുടെ ആദ്യ ഭാഗത്ത് ആ കഥാപാത്രത്തിന് ഒരു അനിമേഷൻ ഇൻട്രോ കൊടുക്കുന്നുണ്ട്. അത് പോലൊരു അനിമേഷൻ പോർഷൻ മതിയായിരുന്നു ക്ലൈമാക്സിലും എന്ന് സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ തോന്നിപ്പോയി. 

ഡയലോഗ് പറയാൻ പോലും ഒരുപാട് സ്ട്രെയിൻ എടുത്താണ് ആ പാവം മനുഷ്യൻ ചെയ്ത് തീർക്കുന്നത്. എന്തിനാണ് സിനിമാക്കാർ ആ നടനോട് ഇങ്ങനെയുള്ള ക്രൂരത കാണിക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഒരുകൂട്ടം പയ്യന്മാരുടെ കിടിലൻ പ്രകടനങ്ങൾക്ക് നടുവിൽ ഒറ്റപ്പെട്ട് പോയ ഒരു പാവം മനുഷ്യൻ...😁 ഒന്നുമില്ലേലും നല്ലൊരു വിഗ് എങ്കിലും ആ പാവത്തിന് വാങ്ങി കൊടുക്കാമായിരുന്നു. ഇനിയെങ്കിലും ഇത്തരം കോമാളി കളികൾ കൊടുത്ത് ആ മഹാ നടനെ അപമാനിക്കരുത് എന്ന് മാത്രം പറഞ്ഞ് കൊണ്ട് വാക്കുകൾ ചുരുക്കുന്നു.

എൻ്റെ അഭിപ്രായം 

വാൾട്ടർ എന്ന അനാവശ്യ കഥാപാത്രത്തെ മാറ്റി നിർത്തിയാൽ കിടിലൻ മേക്കിങ് ക്വാളിറ്റിയുള്ളൊരു ഔട്ട് ആൻഡ് ഔട്ട് ആക്ഷൻ സിനിമയാണ് ചത്താ പച്ച. നല്ലൊരു തിയേറ്ററിൽ ഫുൾ പാക്ക്ഡ് ഓഡിയൻസ് ഒപ്പമിരുന്നു കണ്ടാൽ വേറെ ലെവൽ എക്സ്പീരിയൻസ് സമ്മാനിക്കുന്ന സിനിമ. അതി ഗംഭീരം എന്ന് പറയാനില്ലെങ്കിലും കിട്ടിയ ചാൻസ് പിള്ളേർ നന്നായി യൂസ് ചെയ്തു എന്ന് പറയാം. 

#Naaz373 😊

Comments