HAQ (2025)
A Film by Suparn Verma
2026 ൽ ഞാൻ ആദ്യം കാണുന്ന സിനിമ, ഇമ്രാൻ ഹാഷ്മി, യാമി ഗൗതം, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച ഈ സിനിമ സുപ്രീം കോടതി വിധി പറഞ്ഞ ഷാ ബാനു ബീഗം കേസിനെ ആസ്പദമാക്കിയുള്ളതാണ്. ഇന്ത്യൻ മുസ്‌ലിം നിയമം, ഐപിസി സെക്ഷൻ 250, യൂണിഫോം സിവിൽ കോഡ് തുടങ്ങിയ സുപ്രധാന വിഷയങ്ങളും സിനിമ ചർച്ച ചെയ്യുന്നുണ്ട്. പറയുന്ന വിഷയത്തിൻ്റെ ഗൗരവമായ സ്വഭാവം ഒട്ടും നഷ്ടപ്പെടാതെ തന്നെ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞു. അതുപോലെ അഭിനേതാക്കളുടെ ഗംഭീര പ്രകടനം കൊണ്ടും സിനിമ മികച്ചു നിൽക്കുന്നു. വെറും ഒരു സിനിമ എന്നതിലുപരി ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. മുസ്‌ലിം വിവാഹ നിയമങ്ങളും അതിലെ ചുവപ്പ് നാടയിൽ കുരുങ്ങി കിടന്ന ജീവിതങ്ങളും മനോഹരമായി ചിത്രീകരിച്ച ഈ ചിത്രം തീർച്ചയായും എല്ലാവരും കണ്ടിരിക്കേണ്ടതാണ്.
#Naaz373 😊

Comments
Post a Comment