PENNUM PORATTUM (2026) MALAYALAM MOVIE REVIEW

 


പെണ്ണും പൊറാട്ടും (2026)

സംവിധാനം:- രാജേഷ് മാധവൻ 

നടൻ രാജേഷ് മാധവൻ്റെ ആദ്യ സംവിധാന സംരംഭം എന്ന നിലയിൽ മാത്രമാണ് ഞാൻ ഈ സിനിമയ്ക്ക് വേണ്ടി ടിക്കറ്റ് എടുത്തത്. ആദ്യ ദിവസം മുതൽ സിനിമയ്ക്ക് കിട്ടിയ പോസിറ്റീവ് അഭിപ്രായങ്ങളും സിനിമയിൽ എനിക്കുള്ള പ്രതീക്ഷ വർധിപ്പിച്ചു. 

പട്ടട എന്ന പാലക്കാടൻ ഗ്രാമം, അവിടുത്തെ സാധാരണക്കാരായ കുറേ മനുഷ്യർ, പെട്ടെന്ന് ഒരു ദിവസം സുട്ടു എന്ന വളർത്തുനായ അതിൻ്റെ ഉടമസ്ഥയെ കടിച്ച് കൂട് പൊട്ടിച്ച് പുറത്ത് പോകുന്നു. നായയ്ക്ക് പേ പിടിച്ചു എന്ന് പറഞ്ഞു കൊണ്ട് നാട്ടുകാരായ ആളുകൾ മുഴുവൻ അതിൻ്റെ പിന്നാലെ പായുന്നു. അതിനിടയിൽ കുമാർ എന്ന പയ്യൻ തൻ്റെ മനസിലെ ഒരാഗ്രഹം ചാരുലത എന്ന പെൺകുട്ടിയോട് പറയുന്നതും അതിനെ തുടർന്നുള്ള സംഭവ ബഹുലമായ കാര്യങ്ങളും ആണ് സിനിമയുടെ പ്രമേയം. 

ഒരുപാട് കാലത്തിന് ശേഷമാണ് മലയാളത്തിൽ നിന്നും ഒരു റൂറൽ കോമഡി സിനിമ കാണാൻ കഴിഞ്ഞത്. ഒരു കുഗ്രാമവും അവിടുത്തെ പ്രത്യേക തരത്തിലുള്ള ആളുകളും അവരുടെ ജീവിതവുമെല്ലാം സിനിമ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. മനുഷ്യരുടെ ജീവിതം മാത്രമല്ല, അവരോടൊപ്പം അവരുടെ കൊള്ളരുതായ്മകൾ സഹിച്ച് കഴിയുന്ന മൃഗങ്ങളുടെ ജീവിതവും ചിത്രം തമാശ രൂപേണ പറയുന്നുണ്ട്. 

പോസിറ്റീവ് 

രാജേഷ് മാധവൻ്റെ കയ്യടക്കമുള്ള സംവിധാനം 😍

ആദ്യമായി സംവിധാനം ചെയ്യുന്നതിൻ്റെ യാതൊരു പോരായ്മകളും പാളിച്ചകളും തോന്നിപ്പിക്കാത്ത തരത്തിലുള്ള മികച്ച അവതരണം സിനിമയെ കൂടുതൽ എൻഗേജിങ് ആക്കി മാറ്റുന്നു. 

കിടിലൻ കാസ്റ്റിങ് + പെർഫോമൻസുകൾ ❤‍🔥👌

സിനിമയിൽ ഭൂരിഭാഗം ആളുകളും പുതുമുഖങ്ങളാണ്. സുഭാഷ് ചന്ദ്രൻ, റെയ്ന രാധാകൃഷ്ണൻ, ഷിനോജ്, സുമ തുടങ്ങിയ പ്രധാന കഥാപാത്രങ്ങൾക്കൊപ്പം രാജേഷ് മാധവനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. പുതുമുഖങ്ങൾ ആണെന്ന് ഒരിക്കൽ പോലും തോന്നിപ്പിക്കാത്ത വിധത്തിൽ എല്ലാവരും അവരവരുടെ റോളുകൾ മികച്ചതാക്കി. അതിൽ തന്നെ കുമാർ എന്ന കഥാപാത്രം ആയി വന്ന പയ്യൻ, അതുപോലെ അവൻ്റെ അമ്മയുടെയും അച്ഛൻ്റെയും വേഷം ചെയ്ത അഭിനേതാക്കളും വൻ കിടു പെർഫോമൻസ് ആയിരുന്നു. കാസ്റ്റിങ് ഡിപ്പാർട്ട്മെൻ്റ് വലിയ കയ്യടി അർഹിക്കുന്നു. 

സിനിമ ആദ്യാവസാനം എൻഗേജിങ് ആക്കി മാറ്റിയ സ്ക്രിപ്റ്റ് 😍👌

രവി ശങ്കർ ഒരുക്കിയ ഗംഭീര തിരക്കഥ തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. സിനിമയും കഥാപാത്രങ്ങളെയും പ്രേക്ഷകരുമായി എളുപ്പത്തിൽ കണക്റ്റ് ചെയ്യിക്കാൻ തിരക്കഥയ്ക്ക് കഴിഞ്ഞു. ലൗഡ് ആയ കഥപറച്ചിൽ ഫോളോ ചെയ്യുന്ന തിരക്കഥയാണ് സിനിമയുടേത് എങ്കിലും അത് മേക്കിങ് ക്വാളിറ്റി കൊണ്ടാണ് എൻഗേജിങ് ആയി മാറിയത്. 

സിനിമയുടെ ടെക്നിക്കൽ ടീം 💥👌

ഡൗൺ വിൻസെൻ്റ് ഒരുക്കിയ സംഗീതം സിനിമയുടെ മൂഡിന് ചേർന്ന് നിൽക്കുന്നത് ആയിരുന്നു. അതേപോലെ, ചമൻ ചാക്കോയുടെ എഡിറ്റിങ് സിനിമയെ കുറേക്കൂടി ഗ്രിപ്പിങ് ആക്കി. സിനിമയിൽ കാണിക്കുന്ന സുട്ടു എന്ന നായ ഉൾപ്പടെയുള്ള മൃഗങ്ങൾ ചെയ്ത വിഎഫ്എക്സ് ടീം ഗംഭീരമായിരുന്നു. 

നെഗറ്റീവ് 

പ്രത്യേകിച്ച് യാതൊരു വിധത്തിലുള്ള നെഗറ്റീവ് എനിക്ക് തോന്നിയില്ല. എന്ന് മാത്രമല്ല കുറേക്കാലം കൂടി ഗ്രാമീണ പശ്ചാത്തലത്തിൽ നല്ലൊരു ആക്ഷേപ ഹാസ്യ ചിത്രം കാണാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് ഞാനിപ്പോൾ ഉള്ളത്. റൂറൽ കോമഡി ചിത്രങ്ങൾക്ക് ക്ഷാമം നേരിടുന്ന ഇക്കാലത്ത് ഈ സിനിമ വളരെ വ്യത്യസ്തമായ ഒരു ശ്രമം ആണ്. എന്തുകൊണ്ടും കയ്യടി അർഹിക്കുന്നു മികച്ച ഒരു ചിത്രം.

എൻ്റെ അഭിപ്രായം 

ആദ്യാവസാനം മനസ്സറിഞ്ഞു ചിരിക്കാനും ഒടുവിൽ ഒരല്പം ചിന്തിക്കാനും വക നൽകുന്ന നല്ലൊരു ചെറിയ ആക്ഷേപ ഹാസ്യ ചിത്രമാണ് പെണ്ണും പൊറാട്ടും. നന്മയുള്ള നാട്ടുമ്പുറം ചിത്രങ്ങൾ കണ്ട് മടുത്തവർക്ക് ഈ സിനിമ വേറിട്ട ഒരു അനുഭവം ആയിരിക്കും. എന്തായാലും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. രാജേഷ് മാധവൻ്റെ സംവിധായകൻ ആയിട്ടുള്ള അരങ്ങേറ്റം നന്നായി എന്ന് നിസ്സംശയം പറയാം.

#Naaz373 😊

Comments