SECRET STORIES ROSLIN (2026) MALAYALAM WEBSERIES REVIEW

 


SECRET STORIES ROSLIN (2026)

WEBSERIES BY SUMESH NANDAKUMAR 

TOTAL EPISODES : 06


വിനീത്, മീന, ഹകീം ഷാ, അനുഷ്മ, സഞ്ജന ദീപു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങൾ ആയി വന്ന് ജിയോ ഹോട്ട്‌സ്റ്റാറിൽ റിലീസായ ഏറ്റവും പുതിയ വെബ് സീരീസ് ആണിത്. റോസ്‌ലിൻ എന്ന പെൺകുട്ടിയാണ് ഇതിലെ കേന്ദ്ര കഥാപാത്രം. ഒരുപാട് നിഗൂഢതകൾ ഒളിപ്പിച്ചു വെച്ച ഒരു കഥാപാത്രം ആയതുകൊണ്ട് തന്നെ ഒരു ട്രോമാറ്റിക് ആയ കഴിഞ്ഞ കാലവും അതേ തുടർന്ന് ഈ കഥാപാത്രം നിരന്തരമായി കാണുന്ന ദുസ്വപ്നങ്ങളും, ഇത് റോസ്ലിൻ്റെ കുടുംബത്തെ എങ്ങനെ ബാധിക്കുന്നു എന്നതും, ആ കുടുംബത്തിലേക്ക് എത്തുന്ന പുതിയൊരാൾ അവർക്കിടയിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ഒക്കെയായി ഒരു ഡാർക്ക് മിസ്റ്ററി ലൈനിലാണ് ഇതിൻ്റെ കഥ പറച്ചിൽ. മുമ്പ് കണ്ട് ശീലമുള്ള ടൈപ്പ് ഓഫ് സ്റ്റോറി ലൈൻ ആണെങ്കിൽ പോലും മേക്കിങ് ക്വാളിറ്റി കൊണ്ട് ഒരു Watchable എക്സ്പീരിയൻസ് നൽകുന്നുണ്ട്. 

പ്രധാന വേഷത്തിൽ എത്തിയ എല്ലാവരും മികച്ച പ്രകടനം ആയിരുന്നു. വിഷ്ണു ശ്യാമിൻ്റെ മ്യൂസിക് & ബിജിഎം നന്നായിരുന്നു. നെഗറ്റീവ് ആയി എനിക്ക് തോന്നിയത് സീരിസിൻ്റെ ലെങ്ത് ആണ്. കുറേക്കൂടി ഷോർട്ട് ആക്കിയിരുന്നേൽ കുറച്ചു കൂടി എൻ്റർടെയ്ൻ ചെയ്യിക്കാൻ കഴിയുമായിരുന്നു. അതേപോലെ ഗാനരചയിതാവ് വിനായക് ശശികുമാറിൻ്റെ സ്ക്രിപ്റ്റ് പലയിടത്തും പ്രഡിക്ടബിൾ ആയി തോന്നി. പ്രത്യേകിച്ച് അവസാന എപ്പിസോഡിൽ ഇതിൻ്റെ ക്ലൈമാക്സ് എന്താകുമെന്ന് ഏറെക്കുറെ പിടികിട്ടി. അത് മൊത്തത്തിലുള്ള ത്രില്ലിങ് മൂഡിനെ നെഗറ്റീവായി ബാധിച്ചു. 

ആകെ മൊത്തത്തിൽ ഒരു തവണ ചുമ്മാ കണ്ട് മറക്കാവുന്ന ഒരു ഡീസൻ്റ് ലെവലിൽ നിൽക്കുന്ന വെബ് സീരീസ് ആയിട്ടാണ് പേഴ്സണലി എനിക്ക് ഫീൽ ചെയ്തത്. ത്രില്ലർ സീരീസുകൾ താൽപ്പര്യം ഉള്ളവർക്ക് കണ്ടുനോക്കാം. 

#Naaz373 😊

Comments