ആട് 3 : One Last Ride Part 01 (2026)
സംവിധാനം : മിഥുൻ മാനുവൽ തോമസ്
ആട് സീരീസിലെ മൂന്നാമത്തെ ചിത്രം, ഇത്തവണ പറയുന്ന കഥ ഫാന്റസി കലർന്ന ഷാജി പാപ്പൻ്റെയും സംഘത്തിന്റെയും ചില പുതിയ വമ്പൻ വള്ളിക്കെട്ട് പരിപാടികളുടെയും തുടർന്നു വരുന്ന അമളികളുടെയും കഥയാണ്. മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി വലിയ കാൻവാസിൽ ആണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് ആട് സീരീസിൽ നമ്മൾ ഇതുവരെ കാണാത്ത പല വമ്പൻ വെറൈറ്റി പരിപാടികളും കാണാം.
രണ്ട് ഭാഗങ്ങളായി പ്ലാൻ ചെയ്തിരിക്കുന്ന ഈ കഥയുടെ ആദ്യ ഭാഗമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.
ആദ്യ രണ്ട് ഭാഗങ്ങളിൽ നീല കൊടുവേലിക്കും കമ്മട്ടത്തിനും വേണ്ടിയായിരുന്നു പാപ്പനും സംഘവും ഓടിയതെങ്കിൽ, ഇത്തവണ അത് ടൈം ട്രാവലിന് സഹായിക്കുന്ന 'Stardust' എന്ന പാർട്ടിക്കിളിന് വേണ്ടിയാണ്. ഒരു കോമഡി ഫിലിം ഫ്രാഞ്ചൈസി എന്ന നിലയിൽ നിന്ന് ട്രാക്ക് മാറ്റി അതിലേക്ക് ഫാന്റസി, ഡിസ്റ്റോപ്പിയൻ എലമെന്റുകൾ കൂടി ചേർത്തുള്ള ഒരു പരീക്ഷണമാണ് ഈ ചിത്രം. ഒരു 'ബാഹുബലി കോമഡി വേർഷൻ' എന്ന് വിളിക്കാവുന്ന അത്രയും വലിയ ക്യാൻവാസിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
POSITIVES 👍
* സിനിമയുടെ മേക്കിങ് മികവ് 🤗❤️🔥
വലിയ ബജറ്റിൽ നിർമ്മിച്ചിരിക്കുന്ന സിനിമയുടെ പ്രൊഡക്ഷൻ ക്വാളിറ്റി എടുത്തു പറയേണ്ടതാണ്. അഖിൽ ജോർജിന്റെ ക്യാമറയും, വിഷ്വൽ എഫക്ട്‌സും, ലിജോ പോളിന്റെ എഡിറ്റിംഗും സിനിമയുടെ നിലവാരം ഉയർത്തുന്നു.
* ആട് സീരീസിലെ ഐക്കോണിക് കഥാപാത്രങ്ങളും കിടിലൻ പ്രകടനവും 🤩👌
ഷാജി പാപ്പനായും, പത്മനാഭൻ രാജാവായും എത്തുന്ന ജയസൂര്യയുടെ ഇരട്ട വേഷം രസകരമാണ്. പുള്ളിയുടെ കോമഡി ടൈമിംഗ് ഒക്കെ ഇപ്പോഴും വേറെ ലെവൽ ആണ്. അറക്കൽ അബു എന്ന കഥാപാത്രമായി സൈജു കുറുപ്പും, ഡ്യൂഡ് ആയി വിനായകനും, ആശാനായി ഇന്ദ്രൻസ് ചേട്ടനും തങ്ങളുടെ റോളുകൾ എന്നത്തേയും പോലെ ഗംഭീരമാക്കി. ധർമ്മജൻ ബോൾഗാട്ടിയുടെ തുടക്കത്തിലെ പ്രകടനവും പുതിയ കഥാപാത്രമായ അലയ ബോണിന്റെ ആക്ഷൻ രംഗങ്ങളും പെർഫോമൻസും മികച്ചതാണ്. സാത്താൻ സേവ്യർ ആയി വന്ന സണ്ണി വെയിനാണ് സിനിമയിലെ ഏറ്റവും ഗംഭീര ഇൻട്രോ കിട്ടിയത്.
* ആടിൻ്റെ വിൻ്റേജ് മ്യൂസിക് & ബാക്ക്ഗ്രൗണ്ട് സ്കോർ 💥📈👌
ഷാൻ റഹ്മാന്റെ പ്രൈം ടൈമിലെ വലിയ ഫാൻ ബേസുള്ള ക്യാരക്ടർ ഇൻട്രോ സോങ്ങുകളും ഡോൺ വിൻസെൻ്റ് ഒരുക്കിയ വെടിക്കെട്ട് ബാക്ക്ഗ്രൗണ്ട് സ്കോറുകളും സിനിമയ്ക്ക് നല്ലൊരു 'വൈബ്' നൽകുന്നുണ്ട്.
NEGATIVES 👎
* പഴയ പവറിലുള്ള കോമഡിയുടെ കുറവ് 😐
മുൻ ഭാഗങ്ങളെ അപേക്ഷിച്ച് കോമഡി കുറഞ്ഞു പോയി എന്നത് ഒരു പ്രധാന പോരായ്മയാണ്. പ്രത്യേകിച്ച് പാസ്റ്റ് ടൈംലൈനിൽ പലയിടത്തും കോമഡി ഇല്ലാതെ പോയത് സിനിമയെ വല്ലാതെ ഡ്രൈ ആക്കി. അതുകൊണ്ട് തന്നെ ആ പോർഷൻസിൽ വല്ലാതെ ലാഗ് അനുഭവപ്പെട്ടു. സിനിമയുടെ തുടക്കം വളരെ നൈസ് ആയിരുന്നു. കുറച്ചെങ്കിലും ചിരിക്കാനുള്ള വക ആദ്യ പകുതിയിൽ ഉണ്ടായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ കഥ പഴയ രാജാപാട്ട് കാലഘട്ടത്തിലേക്ക് ഷിഫ്റ്റ് ചെയ്തു മാറുമ്പോൾ ചെറിയ തോതിൽ ലാഗ് അനുഭവപ്പെടുന്നുണ്ട്. ചിലയിടങ്ങളിലെ മേക്കിങ്ങിലും എന്തോ ക്വാളിറ്റി കുറവ് ഫീൽ ചെയ്തു.
* പൂർണ്ണതയില്ലാത്ത കഥ, എവിടെയോ കൊണ്ട് പോയി ഇടിച്ചിറക്കി 💥🙏
ഇതൊരു ആദ്യ ഭാഗം മാത്രമായതുകൊണ്ടും രണ്ടാം ഭാഗത്തേക്ക് കഥ ബാക്കി വെച്ചിരിക്കുന്നതു കൊണ്ടും എനിക്ക് ഒരു കംപ്ലീറ്റ് സംതൃപ്തി ലഭിച്ചില്ല. ക്ലൈമാക്സിൽ എന്തോ വലിയ കാര്യം സംഭവിക്കുന്നു എന്ന രീതിയിലാണ് സിനിമ അവസാനിപ്പിക്കുന്നത് എങ്കിലും അതിൽ പ്രത്യേകിച്ച് ഒരു വൗ ഫാക്ടർ മിസ്സിങ് ആയത് പോലെയാണ് എന്നിലെ പ്രേക്ഷകന് തോന്നിയത്. യഥാർത്ഥ ഫാൻ്റസിയുടെ ലോകത്തേക്ക് എത്തിയപ്പോഴേക്കും സിനിമ തീർന്നു പോയ അവസ്ഥയിലാണ് ഞാൻ തിയേറ്ററിൽ നിന്നിറങ്ങിയത്. രണ്ടും കൂടി ഒറ്റ പാർട്ടിൽ ഇറക്കിയാൽ കുറേക്കൂടി നന്നായിരുന്നു.
* എൻ്റെ അഭിപ്രായം 🍿
ആകെ മൊത്തത്തിൽ പറഞ്ഞാൽ, ആട് 3 ഒരു ഡീസന്റ് എന്റർടൈനർ ആണ്. രണ്ട് മണിക്കൂർ 50 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം ഫാമിലി പ്രേക്ഷകർക്കും കുട്ടികൾക്കും തിയേറ്ററിൽ പോയി ആസ്വദിക്കാൻ പറ്റിയ ഒന്നാണ്. ഒരു 'ഡാർക്ക് കോമഡി' ലെവൽ പരീക്ഷണം പ്രതീക്ഷിച്ചവർക്ക് ചിലപ്പോൾ നിരാശ തോന്നാമെങ്കിലും, ഷാജി പാപ്പനെയും സംഘത്തെയും സ്നേഹിക്കുന്നവർക്ക് ഇതൊരു നല്ല തിയേറ്റർ വാച്ച് ആയിരിക്കും. പരിപൂർണ്ണമായ ഒരു അഭിപ്രായം പറയാൻ രണ്ടാം ഭാഗം കൂടി ഇറങ്ങേണ്ടതുണ്ട്. അതുവരെ കാത്തിരിക്കാം. 👍
#Naaz373 😊

Comments
Post a Comment