With Love (2026)
A Film by Madhan
ടൂറിസ്റ്റ് ഫാമിലി സിനിമയിലൂടെ സംവിധായകൻ, നടൻ എന്നീ നിലകളിൽ സുപരിചിതനായ അഭിഷൻ ജീവിന്ത്, അനശ്വര രാജൻ, ശരവണൻ, കാവ്യ അനിൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച റൊമാൻ്റിക് കോമഡി ചിത്രമാണ് വിത്ത് ലവ്.
96 സിനിമയുടെ അതേ വൈബ് സെറ്റ് ചെയ്തു കഥ പറഞ്ഞു പോകുന്ന സിനിമ, ആദ്യാവസാനം എൻഗേജിങ് ആയിരുന്നു. പ്രധാന വേഷത്തിൽ എത്തിയ എല്ലാവരും മികച്ച പ്രകടനം നടത്തിയപ്പോൾ എൻ്റെ മനസ്സിനെ തൊട്ടത് അനീഷ എന്ന കഥാപാത്രം ആയി വന്ന കാവ്യ അനിൽ എന്ന കുട്ടിയാണ്. അനശ്വരയെ വരെ സൈഡ് ആക്കിയ ലെവൽ പെർഫോമൻസ് ആയിരുന്നു. പ്രത്യേകിച്ച് ആ സെക്കൻ്റ് ഇൻട്രോ ഒക്കെ എൻ്റെ പൊന്ന് സാറേ...😍👌
സ്കൂൾ ലൈഫ്, ഫസ്റ്റ് ലൗ, വൺ സൈഡ് ലൗ, ഹാർട്ട് ബ്രേക്ക്, ഒപ്പം കുറച്ച് നൊസ്റ്റാൾജിയ കൂടി മിക്സ് ചെയ്ത് മനോഹരമായി എടുത്ത കുഞ്ഞ് ചിത്രം. സാധാരണ എനിക്ക് റോം-കോമുകൾ പെട്ടെന്ന് വർക്ക് ആകാത്തതാണ്. പക്ഷേ ഈ പടം എനിക്ക് പേഴ്സണലി വർക്കായി.
എല്ലാവരുടെയും പെർഫോമൻസുകൾ, സിയൻ റോൾഡൻ്റെ സോങ്സ് & ബിജിഎം, ശ്രേയസ് കൃഷ്ണയുടെ സിനിമാറ്റോഗ്രഫി, മദൻ്റെ ക്വാളിറ്റി മേക്കിങ് അങ്ങനെ എല്ലാം കൊണ്ടും ഒരു ഡീസൻ്റ് സിനിമയാണ് വിത്ത് ലൗ. ചുമ്മാ റിലാക്സ് ചെയ്തു കാണാൻ പറ്റിയ ലൈറ്റ് ഹാർട്ടഡ് റോം കോം. ❤️
#Naaz373 😊

Comments
Post a Comment