ഒരു ദുരൂഹ സാഹചര്യത്തിൽ (2026) MALAYALAM MOVIE REVIEW

 


ഒരു ദുരൂഹ സാഹചര്യത്തിൽ (2026) 

സംവിധാനം :- രതീഷ് ബാലകൃഷ്ണ പൊതുവാൾ

കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, സജിൻ ഗോപു, ഡയറക്ടർ ചിദംബരം, ജാഫർ ഇടുക്കി, സുധീഷ്, പൂജ മോഹൻരാജ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു വിഷു റിലീസായി ഇന്ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് 'ഒരു ദുരൂഹ സാഹചര്യത്തിൽ.' 

സൂര്യനെല്ലിയിലെ ആരോഗ്യ വകുപ്പ് ജീവനക്കാരനായ സേതു, കിടപ്പ് രോഗിയായ ചേട്ടൻ മധു, അവർക്ക് മാത്രം കാണാൻ കഴിയുന്ന 'മാർക്കോസ്' എന്ന മറ്റൊരു അദൃശ്യനായ കഥാപാത്രം, ഇവരുടെ വീടിൻ്റെ അതിർത്തി കയ്യേറി താമസമാക്കിയ ഒറ്റക്കണ്ണൻ നമ്പ്യാർ അങ്ങനെ കുറച്ച് കഥാപാത്രങ്ങൾ. അവർക്കിടയിലേക്ക് പുതിയൊരാൾ കൂടി കടന്ന് വരുന്നതും തുടർന്ന് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമയുടെ പ്രമേയം. 

ഒരേസമയം സ്പൂഫ് ലെവൽ പിടിച്ചും സീരിയസ് ലെവലിലേക്ക് പെട്ടെന്ന് സ്വിച്ച് ചെയ്തുമുള്ള കഥ പറച്ചിൽ രീതിയാണ് സിനിമ സ്വീകരിച്ചിരിക്കുന്നത്. എല്ലാവർക്കും അത് ഒരേപോലെ വർക്ക് ആകുമോ എന്നത് സംശയമാണ്. എന്നാൽ എനിക്ക് ഈ വെറൈറ്റി കഥപറച്ചിൽ ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് മാത്രമല്ല അത് മൊത്തം സിനിമയ്ക്ക് നൽകിയ ഫ്രഷ്നസ് ചെറുതല്ല. ചിരിപ്പിച്ചും രസിപ്പിച്ചും ആദ്യ പകുതി കടന്ന് പോയപ്പോൾ രണ്ടാം പകുതി സിനിമ കുറച്ച് ഇമോഷണൽ പരിപാടികളും ത്രില്ലിങ് എലമെന്റ്സും ഒക്കെ ചേർത്തു പ്രേക്ഷകരെ ചിന്തിപ്പിക്കാൻ കൂടി ഉള്ളതായിരുന്നു. അതുപോലെ തന്നെ സിനിമയുടെ ജോണർ ഒരിടത്തും നമുക്ക് പ്രവചിക്കാൻ കഴിയാത്ത വിധത്തിൽ മിക്സ് ചെയ്താണ് സിനിമയുടെ സ്ക്രിപ്റ്റ് സെറ്റ് ചെയ്തിരിക്കുന്നത്. അത് സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. 


പോസിറ്റീവ് 👍

കാസ്റ്റിങ് ഫ്രഷ്നസ് + പെർഫോമൻസ് 🤩👌

സിനിമയുടെ ട്രയ്ലർ കണ്ടപ്പോൾ തന്നെ ഈ സിനിമയിൽ പ്രതീക്ഷ തോന്നാനുള്ള ഏറ്റവും വലിയ കാരണമായി എനിക്ക് തോന്നിയത് ഈ ചിത്രത്തിന്റെ കാസ്റ്റിങ് ആയിരുന്നു. അത്രയ്ക്ക് കിടിലൻ കാസ്റ്റിങ്. അതുപോലെ തന്നെ ഓരോരുത്തരുടെയും പ്രകടന മികവും എടുത്തു പറയണം. അതിൽ തന്നെ കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം ഇവർ നാലുപേരുമാണ് ഈ സിനിമയുടെ എൻഗേജിങ് ഫാക്ടർ. എല്ലാവരും അവരവരുടെ റോളുകൾ ഗംഭീരമായി തന്നെ സ്ക്രീനിൽ എത്തിക്കുകയും ചെയ്തു. ക്ലൈമാക്സിന് മുൻപുള്ള ഇമോഷണൽ രംഗങ്ങൾ, അതേപോലെ ക്യാരക്ടർ സ്വിച്ച് ചെയ്യുമ്പോഴുള്ള കുഞ്ചാക്കോ ബോബന്റെ പ്രകടനം ഒക്കെ സിനിമയുടെ പ്രധാന ഹൈലൈറ്റ് ആണ്. അഭിനേതാവിന്റെ ആകുലതകൾ ഏതുമില്ലാതെ ചിദംബരവും തനിക്ക് കിട്ടിയ വേഷം ഭംഗിയായി ചെയ്തിട്ടുണ്ട്. 

രതീഷ് ബാലകൃഷ്ണ പൊതുവാൾ വക സംഭവം 💥👌

പുള്ളി നല്ല വൃത്തിയ്ക്ക് എഴുതിയ സ്ക്രിപ്റ്റ് തന്നെയാണ് സിനിമയുടെ നട്ടെല്ല്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും സിസ്റ്റത്തിന്റെ പോരായ്മകളെയും നല്ല രീതിയിൽ തന്നെ സിനിമയിൽ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കുന്നുണ്ട്. ഒരു ദുരൂഹ സാഹചര്യത്തിൽ വിപ്ലവകാരിയാകുന്ന നമ്മുടെ നായകന്റെ മാനസിക സംഘർഷം അയാൾ കടന്ന് പോകുന്ന ഭയാനകമായ സാമൂഹിക ചുറ്റുപാടുകൾ എന്നിവയെല്ലാം സിനിമയിൽ ചർച്ചയാകുന്നുണ്ട്. കെട്ടുറപ്പുള്ള തിരക്കഥയുടെ ബലം കൂടിയാണ് ഈ സിനിമ ഇത്രയും ഗംഭീരം ആകാൻ കാരണം എന്ന് നിസ്സംശയം പറയാം. 

ടോപ് ക്വാളിറ്റി ടെക്നിക്കൽ പരിപാടികൾ ❤️👌

അർജുൻ സേതു ഒപ്പിയെടുത്ത തിരുനെല്ലിയുടെ മനോഹരമായ വിഷ്വൽസുകളും ചില ഗംഭീര ഫ്രയിമുകളും സിനിമയിലുണ്ട്. മനോജ് കണ്ണോത്തിന്റെ ഷാർപ് കട്ടുകളും സിനിമയെ കൂടുതൽ എൻഗേജിങ് ആക്കി. അതേപോലെ ആർട് ഡിപ്പാർട്ട്‌മെന്റ്, സൗണ്ട് ഡിപ്പാർട്ട്‌മെന്റ്, എന്നിവരും മികച്ചു നിന്നു. ഡൗൺ വിൻസെന്റ് ഒരുക്കിയ പാട്ടുകളും ബിജിഎം സിനിമയുടെ മൂഡിന് ചേർന്ന് പോകുന്നത് ആയിരുന്നു. 'ഞാൻ ആൽക്കലി' സോങിന്റെ തിയറ്റർ എക്സ്പീരിയൻസ് കിടിലൻ ആയിരുന്നു. 

നെഗറ്റീവ് 👎

ഞാൻ ആദ്യം പറഞ്ഞ കഥ പറച്ചിൽ രീതി ചിലപ്പോൾ പലർക്കും വർക്ക് ആകാതെ പോയേക്കാം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെ കഥ പറഞ്ഞു പോയത് കൊണ്ട് മാത്രമാണ് ഈ സിനിമ എനിക്ക് വർക്ക് ആയത് എന്ന് കൂടി ചേർത്ത് പറയേണ്ടി വരും. കാരണം നോർമൽ രീതിയിൽ വളരെ ഫ്ലാറ്റ് ആയി പറഞ്ഞു പോയിരുന്നു എങ്കിൽ ചിലപ്പോൾ കണ്ട് മടുത്ത സ്ഥിരം സിനിമകളെ പോലെ തോന്നേണ്ട ഒരു സിനിമയെ അല്പം സർക്കസം + സ്പൂഫ് ലെവൽ പരിപാടികൾ കൂടി ചേർത്ത് ഡെലിവർ ചെയ്തത് കൊണ്ട് സിനിമയ്ക്ക് മൊത്തത്തിൽ ഒരു ഫ്രഷ് ഫീൽ കിട്ടി. അത് സംവിധായകന്റെ ബ്രില്യൻസ് ആയി കണ്ടാലും തെറ്റ് പറയാൻ കഴിയില്ല. അതുകൊണ്ട് തന്നെ ഇത് എല്ലാവരുടെയും കപ്പിലെ ചായ അല്ല എന്ന് പ്രത്യേകം മനസ്സിൽ വെച്ചുകൊണ്ട് സിനിമയ്ക്ക് ടിക്കറ്റ്‌ എടുക്കുക. വേറിട്ട സിനിമാ കഥപറച്ചിൽ ആസ്വദിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഈ സിനിമ തീർച്ചയായും നിങ്ങളുടെ കപ്പിലെ ചായയാണ്. 

എന്റെ അഭിപ്രായം 🍿

വളരെ കാലത്തിന് ശേഷം ആകെ മൊത്തം ഫ്രഷ്നസ് ഫീൽ ചെയ്ത് ഒരുപാട് ചിരിക്കാനും, കുറച്ച് ചിന്തിക്കാനുള്ള വക കൂടി നൽകിയ മികച്ച ഒരു ചിത്രം. കുഞ്ചാക്കോ ബോബൻ ഉൾപ്പെടെയുള്ളവരുടെ ഗംഭീര പ്രകടനം കൊണ്ടും ക്വാളിറ്റി ടെക്നിക്കൽ പരിപാടികൾ കൊണ്ടും മികച്ച തിയറ്റർ എക്സ്പീരിയൻസ് സമ്മാനിച്ച സിനിമയാണ് എനിക്ക് ഒരു ദുരൂഹ സാഹചര്യത്തിൽ കണ്ടപ്പോൾ ഫീൽ ചെയ്തത്. ഇത് തികച്ചും എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം. ബാക്കി നിങ്ങൾ സിനിമ സ്വയം കണ്ട് വിലയിരുത്തുക. 

#Naaz373 😊

Comments