BHARATANATYAM 2 MOHINIYATTAM (2026) MALAYALAM MOVIE REVIEW

 


ഭരതനാട്യം 2 - മോഹിനിയാട്ടം (2026)

സംവിധാനം:- കൃഷ്ണദാസ് മുരളി 

സൈജു കുറുപ്പ്, കലാരഞ്ജിനി, ശ്രീജ രവി, സായ്കുമാർ, തുടങ്ങി വലിയൊരു താരനിരയിൽ 2024ൽ പുറത്തിറങ്ങി അർഹിച്ച വിജയം നേടാതെ പോയ സിനിമ ആയിരുന്നു ഭരതനാട്യം. രണ്ട് വർഷങ്ങൾക്ക് ശേഷം ഒരു ഫാമിലി ഫീൽഗുഡ് എൻ്റർടെയ്നർ ആയ അതേ സിനിമയുടെ വളരെ വ്യത്യസ്തമായ ജോണറിൽ കഥപറയുന്ന രണ്ടാം ഭാഗമാണ് ഇന്ന് തിയേറ്ററുകളിൽ റിലീസായ മോഹിനിയാട്ടം എന്ന ഈ ചിത്രം. 

ആദ്യ ഭാഗവുമായി പ്രേക്ഷകരെ കണക്റ്റ് ചെയ്യിക്കാൻ വേണ്ടി കഥ ഇതുവരെ എന്നൊരു Recap പോർഷൻ സിനിമയുടെ തുടക്കത്തിൽ കാണിക്കുന്നുണ്ട്. അത് സിനിമയിലേക്ക് പ്രേക്ഷകരെ Sync ചെയ്യിക്കാൻ സഹായിച്ചു. കൂടാതെ ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളെ കൂടാതെ ഈ സിനിമയിൽ പുതിയ കുറച്ച് കഥാപാത്രങ്ങൾ കൂടി രംഗ പ്രവേശനം ചെയ്യുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ഗോവിന്ദരാജ, ബേബി ജീൻ ചെയ്ത സുഭാഷ്, ജഗദീഷ് അവതരിപ്പിച്ച കഥാപാത്രം ഇവരെല്ലാം പുതുതായി വന്നവരാണ്. അവർക്കെല്ലാം പെർഫോം ചെയ്യാനുള്ള സ്പേസ് സിനിമയിലുണ്ട്. 

ആദ്യ ഭാഗവുമായി യാതൊരു ബന്ധവുമില്ലാത്തതും സിനിമയുടെ മൊത്തം മൂഡ് തന്നെ ഷിഫ്റ്റ് ചെയ്തു കൊണ്ടുള്ള കഥ പറച്ചിൽ രീതിയുമാണ് സംവിധായകൻ ഈ രണ്ടാം ഭാഗത്തിൽ ഫോളോ ചെയ്തിരിക്കുന്നത്. ഫാമിലി ഫീൽഗുഡ് എൻ്റർടെയ്നർ ട്രാക്കിൽ നിന്നു മാറി കുറച്ച് ഡാർക്ക് ഹ്യൂമർ പരിപാടികളും ഒപ്പം കുറച്ച് സസ്പെൻസ് ത്രില്ലർ ചേരുവകളും ചേർത്ത് കൊണ്ട് ഒരു കിടിലൻ ഫാമിലി ക്രൈം ത്രില്ലർ സെറ്റപ്പ് ആണ് ചെയ്ത് വെച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു ഫ്രഷ് സിനിമ കാണുന്ന ഫീൽ തരാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. 

പോസിറ്റീവ് 

കൃഷ്ണദാസ് മുരളി എന്ന സംവിധായകൻ്റെ ചങ്കൂറ്റം ❤‍🔥👌

ഒരു ലൈറ്റ് ഹാർട്ടഡ് ആയിട്ടുള്ള സിനിമ ചെയ്ത് അരങ്ങേറ്റം കുറിച്ച ഡയറക്ടർ, നിർഭാഗ്യവശാൽ ചിത്രം പരാജയം ആയി, എന്നിട്ട് വീണ്ടും അതിൻ്റെ തന്നെ സെക്കൻഡ് പാർട്ട് ആയി വരുന്നു, അതും പടത്തിൻ്റെ ജോണർ തന്നെ ടോട്ടലി ഷിഫ്റ്റ് ചെയ്തു കൊണ്ടുള്ള വെറൈറ്റി പരിപാടിയും കൊണ്ടുള്ള തിരിച്ചുവരവ്. അതിന് ചെറിയ ചങ്കൂറ്റം ഒന്നും പോരാ. അങ്ങനെയൊരു ധൈര്യം കാണിച്ചതിന് ആദ്യം തന്നെ നിങ്ങൾക്കൊരു ബിഗ് സല്യൂട്ട്. 

കൃഷ്ണദാസും വിഷ്ണു ആർ. പ്രദീപും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. ഒരു സസ്പെൻസ് ത്രില്ലർ സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ചേർത്ത് വൃത്തിയ്ക്ക് എഴുതിയ നല്ല കിടിലൻ സ്ക്രിപ്റ്റ് തന്നെയാണ് സിനിമയുടേത്. 

ഭരതനാട്യം ടീം, അവരുടെ എനർജി 😍

സൈജു കുറുപ്പ്, കലാരഞ്ജിനി, ശ്രീജ രവി, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ദിവ്യ എം. നായർ തുടങ്ങിയ പഴയ ടീമിൻ്റെ കിടിലൻ പെർഫോമൻസ് ഇവിടെയും കാണാം. അതിൽ തന്നെ കലാരഞ്ജിനി - ശ്രീജ രവി കോംബോ ആണ് സിനിമയുടെ ഹൈലൈറ്റ്. എന്ത് രസമായിട്ടാണ് രണ്ടുപേരും അവരുടെ വേഷങ്ങൾ ചെയ്തിരിക്കുന്നത്. കോമഡി ടൈമിംഗ് ആയാലും ഇമോഷണൽ രംഗങ്ങൾ ആയാലും രണ്ടുപേരും മത്സരിച്ചുള്ള പ്രകടനം. അതേപോലെ പുതുതായി വന്ന സുരാജ് വെഞ്ഞാറമൂട്, ബേബി ജീൻ, തുടങ്ങിയവരും അവരവരുടെ റോളുകൾ മികച്ചതാക്കി. സുരാജ് ഏട്ടൻ്റെ അഴിഞ്ഞാട്ടം ആണ് ആദ്യത്തെ അര മണിക്കൂർ. ചിരിച്ച് മരിക്കാനുള്ള വകയുണ്ട്. സെക്കൻ്റ് ഹാഫിൽ വരുന്ന വിനയ്ഫോർട്ടിൻ്റെ കഥാപാത്രവും നന്നായിരുന്നു. 

മേക്കിങ് ക്വാളിറ്റി + ടെക്നിക്കൽ ടീം 💥👌

രണ്ടര മണിക്കൂർ ലെങ്ത് വരുന്ന സിനിമയെ മൊത്തത്തിൽ എൻഗേജിങ് ആക്കി മാറ്റാൻ എഡിറ്റർ ഷഫീഖ് വിബി കഴിഞ്ഞു. ബബ്ലു അജുവിന്റെ വിഷ്വൽസും കളർ ഗ്രേഡിങ് പരിപാടികളും സിനിമയുടെ മൂഡിന് അനുസരിച്ചുള്ളതായിരുന്നു. ഇലക്ട്രോണിക് കിളിയുടെ പാട്ടുകളും ബിജിഎം നന്നായിരുന്നു.

നെഗറ്റീവ് 

ഒരുപാട് ചികഞ്ഞു പോയാൽ നിങ്ങൾക്ക് എന്തെങ്കിലുമൊക്കെ കുറ്റവും കുറവുകളും കണ്ടുപിടിക്കാം. പക്ഷേ ഞാൻ ആ പരിപാടിയ്ക്ക് പോകുന്നില്ല. കാരണം രണ്ടര മണിക്കൂറോളം എന്നെ രസിപ്പിക്കാനും ത്രില്ലടിപ്പിക്കാനും സിനിമയ്ക്ക് കഴിഞ്ഞു. ഞാൻ പ്രതീക്ഷിച്ചതിനപ്പുറം എനിക്ക് കിട്ടി. പിന്നെ ഞാൻ എങ്ങനെ കുറ്റം പറയും. നിങ്ങൾ തന്നെ പറ...???

എൻ്റെ അഭിപ്രായം 

ആദ്യ ഭാഗവുമായി യാതൊരു ബന്ധവുമില്ലാത്തതും എന്നാൽ അതിനേക്കാൾ എനിക്ക് വർക്ക് ആയതുമായ രണ്ടാം ഭാഗമാണ് മോഹിനിയാട്ടം. ലൈറ്റ് കോമഡിയ്ക്ക് പകരം ഇത്തിരി ഡാർക്ക് കോമഡിയും ഒപ്പം കുറച്ച് സസ്പെൻസും ഒക്കെ ചേർത്ത് തയ്യാറാക്കിയ നല്ല കിടിലൻ ത്രില്ലർ. അതാണ് എന്നെ സംബന്ധിച്ച് ഈ സിനിമ. ബാക്കി നിങ്ങൾ സ്വയം കണ്ട് വിലയിരുത്തുക. 

#Naaz373 😊

Comments