SEND HELP (2026) ENGLISH MOVIE REVIEW

 


Send Help (2026)

A Film by Sam Raimi 

ഒരു വിമാനാപകടത്തെത്തുടർന്ന് വിജനമായ ഒരു ദ്വീപിൽ അകപ്പെട്ടുപോകുന്ന രണ്ട് വ്യക്തികളുടെ അതിജീവനമാണ് ഈ സിനിമയുടെ ഇതിവൃത്തം. വിഡ്ഢിയെന്നു തോന്നിപ്പിക്കുന്ന, എന്നാൽ സർവൈവൽ ഷോകളുടെ വലിയ ആരാധകനായ ലിൻഡ ലിഡിൽ (റേച്ചൽ മക് ആഡംസ്), അവളുടെ അഹങ്കാരിയും ധിക്കാരിയുമായ ബോസ് ബ്രാഡ്ലി പ്രെസ്റ്റൺ (ഡിലൻ ഓബ്രിയൻ) എന്നിവരാണ് ഈ കഥയിലെ പ്രധാന കഥാപാത്രങ്ങൾ. ഒരു ഓഫീസിലെ ബോസും ജീവനക്കാരും തമ്മിലുള്ള ബന്ധം ദ്വീപിലെ കഠിനമായ സാഹചര്യങ്ങളിൽ എങ്ങനെ മാറിമറിയുന്നു എന്നതാണ് സിനിമയുടെ കാതൽ.

POSITIVES 👍

* സംവിധാന മികവ് ❤‍🔥👌

'Evil Dead' പോലെയുള്ള ക്ലാസിക് ഹൊറർ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാം റൈമിയുടെ തനതായ ശൈലി ഈ ചിത്രത്തിലും കാണാം. ചോരയും വയലൻസും നിറഞ്ഞ രംഗങ്ങളിൽ പോലും അദ്ദേഹം കൊണ്ടുവരുന്ന 'ഡാർക്ക് കോമഡി' സിനിമയെ രസകരമാക്കുന്നു. 

* ഗംഭീര പെർഫോമൻസുകൾ 🤩

റേച്ചൽ മക് ആഡംസ് ന്റെ കരിയറിലെ തന്നെ തികച്ചും വ്യത്യസ്തമായ ഒരു വേഷമാണിത്. പാവത്താനായ ഒരു ഓഫീസ്‌ ജീവനക്കാരിയിൽ നിന്നും ദ്വീപിലെ ക്രൂരമായ സാഹചര്യങ്ങളോട് പൊരുതുന്ന ഒരു പോരാളിയായുള്ള ലിൻഡയുടെ മാറ്റം അതിശയിപ്പിക്കുന്നതാണ്. അതേപോലെ ഡിലൻ ഓബ്രിയൻ - എല്ലാവർക്കും വെറുപ്പ് തോന്നുന്ന ഒരു 'നെപ്പോ ബേബി' ബോസ് ആയി ഡിലൻ മികച്ച പ്രകടനം കാഴ്ചവെച്ചു.


* മ്യൂസിക് & ടെക്നിക്കൽ ക്വാളിറ്റി 

ഡാനി എൽഫ്മാന്റെ പശ്ചാത്തല സംഗീതം സിനിമയുടെ നിഗൂഢതയും പിരിമുറുക്കവും വർദ്ധിപ്പിക്കാൻ സഹായിച്ചു. അതുപോലെ തന്നെ സിനിമയുടെ വിഷ്വൽ പാർട്ട് കൂടുതൽ സിനിമയിലേക്ക് കണക്റ്റ് ചെയ്യിക്കാൻ സഹായകമായി. കാടിൻ്റെയും കടലിൻ്റെയും വന്യത ഒരുപോലെ സ്ക്രീനിൽ എത്തിക്കാൻ ഛായാഗ്രാഹകൻ ബിൽ പോപ്പിന് കഴിഞ്ഞു. രണ്ടു മണിക്കൂറിന് ഉള്ളിൽ സിനിമ ഒതുക്കി എഡിറ്റ് ചെയ്ത എഡിറ്റർ ബോബ് മുറവ്സ്കി യും അഭിനന്ദനം അർഹിക്കുന്നു. 


NEGATIVE 👎

* ജെണർ നോക്കിയാൽ മുമ്പ് ഒരുപാട് സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ള സർവൈവൽ പരിപാടികൾ തന്നെയാണ് സിനിമയുടെ പ്രധാന പ്രമേയം. അതുകൊണ്ട് തന്നെ പുതുമയുള്ള ചിത്രം എന്ന് പറയാൻ കഴിയില്ല. കുറച്ചെങ്കിലും സിനിമ വേറിട്ട് നിൽക്കുന്നത് ഡാർക്ക് ഹ്യൂമർ കൊണ്ടാണ്. അതേപോലെ സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളും മികച്ചതായിരുന്നു. 

* മോശം സി.ജി.ഐ (CGI): വിമാനാപകടം നടക്കുന്ന രംഗങ്ങളിലും ദ്വീപിലെ മൃഗങ്ങളെ കാണിക്കുന്ന ഭാഗങ്ങളിലും സി.ജി.ഐ വർക്കുകൾ അത്ര നിലവാരമുള്ളതായി തോന്നിയില്ല.

* എൻ്റെ അഭിപ്രായം 

സർവൈവൽ ത്രില്ലറുകളും ഹൊറർ കോമഡികളും ഇഷ്ടപ്പെടുന്നവർക്ക് 'സെൻഡ് ഹെൽപ്പ്' ഒരു മികച്ച അനുഭവമായിരിക്കും. പ്ലോട്ട് ട്വിസ്റ്റുകളും അഭിനേതാക്കളുടെ പ്രകടനവുമാണ് ഈ ചിത്രത്തിന്റെ കരുത്ത്. താൽപ്പര്യം ഉള്ളവർക്ക് കണ്ടുനോക്കാം. 

#Naaz373 😊



Comments