VAAZHA II : BIOPIC OF A BILLION BROS (2026) MALAYALAM MOVIE REVIEW

 


Vaazha 2 - Biopic of A Billion Bros. (2026)

A Film by Savin SA


വാഴ ആദ്യ ഭാഗം ശരാശരിയ്ക്ക് മുകളിൽ നിൽക്കുന്ന ഒരു സിനിമ ആയി മാത്രം തോന്നിയത് കൊണ്ടും ട്രെയിലർ ആദ്യ ഭാഗത്തിൻ്റെ അതേ പാറ്റേണിൽ തന്നെ തോന്നിയത് കൊണ്ടും സിനിമയ്ക്ക് കാര്യമായ പ്രതീക്ഷ ഉണ്ടായിരുന്നില്ല. എന്നാൽ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കഴിഞ്ഞത് മുതൽ സിനിമയ്ക്ക് ഗംഭീര പോസിറ്റീവ് അഭിപ്രായം വന്നത് കൊണ്ട് കയ്യോടെ ടിക്കറ്റ് എടുത്തു. 

സിനിമയിലേക്ക്...

വാഴ ആദ്യ ഭാഗം അവസാനിക്കുന്നത് ഹാഷിർ & ഗ്യാങ്ങിൻ്റെ സീനിൽ ആണല്ലോ. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിലെ പ്രധാന കഥാപാത്രങ്ങൾ അവർ തന്നെയാണ്. മറ്റൊരു പ്രത്യേകത എന്തെന്നാൽ ഹാഷിർ, അലൻ, വിനായക്, അജിൻ തുടങ്ങി എല്ലാവരും അവരവരുടെ പേരിൽ തന്നെയാണ് സിനിമയിലും പ്രത്യക്ഷപ്പെടുന്നത്. ആദ്യ ഭാഗത്തിൻ്റെ അതേ പാറ്റേൺ തന്നെയാണ് ഇവിടെയും ആവർത്തിക്കുന്നത് എങ്കിലും പ്രകടനം കൊണ്ടും അവതരണ മികവ് കൊണ്ടും ഈ രണ്ടാം ഭാഗവും വേറിട്ട് നിൽക്കുന്നുണ്ട്. ആദ്യ ഭാഗത്തേക്കാൾ രണ്ടാം ഭാഗം ഒരുപാട് ഇഷ്ടപ്പെട്ടു. ചുമ്മാ റീൽസ് ചെയ്തു നടന്ന പിള്ളേർ സത്യത്തിൽ ഞെട്ടിച്ചു കളഞ്ഞു എന്ന് തന്നെ പറയാം. ഒരുവിധപ്പെട്ട സോഷ്യൽ മീഡിയ താരങ്ങൾ എല്ലാവരും സിനിമയിൽ വന്ന് പോകുന്നുണ്ട്. അമീൻ & ടീം, സാബിർ & ടീം അങ്ങനെ മിക്കവാറും ഇൻസ്റ്റാഗ്രാം പയ്യന്മാർ എല്ലാവരും സിനിമയിൽ ഉണ്ട്.  


പോസിറ്റീവ്

സവിൻ സ - കയ്യടക്കമുള്ള സംവിധാനം 😍👌

സോഷ്യൽ മീഡിയ താരങ്ങളായ ഒരുപാട് പേരെ ഒന്നിച്ചു നിർത്തി എല്ലാവർക്കും ഒരേപോലെ പ്രാധാന്യമുള്ള വേഷങ്ങൾ നൽകി അഭിനയിപ്പിക്കുക എന്നത് നിസ്സാര കാര്യമല്ല. അതിന്റെ ഫുൾ ക്രെഡിറ്റ് സംവിധായകനായ സവിന് അവകാശപ്പെട്ടതാണ്. ഹാഷിറിന്റെയും ടീമിന്റെയും കാര്യം നോക്കിയാലും ആരാണ് നായകൻ എന്ന് ചോദിച്ചാൽ എല്ലാവർക്കും ഒരേപോലെ സ്‌പേസ് കൊടുത്തു കൊണ്ടാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്. 

ഇൻസ്റ്റാഗ്രാം പിള്ളേരുടെ അഴിഞ്ഞാട്ടം 🤩

ഹാഷിർ, അലൻ, അജിൻ, വിനായക് ടീം ഒരു സൈഡിൽ തകർക്കുമ്പോൾ മറ്റൊരു സൈഡിൽ അമീൻ, നിഹാൽ ടീം, സാബിറും അവരുടെ ഗ്യാങ്ങും വേറൊരു സൈഡിൽ കൂടി ഒരേ പൊളി പെർഫോമൻസ് ആയിരുന്നു. എല്ലാവരും കഴിവുള്ളവർ തന്നെ എന്ന് ഒരിക്കൽ കൂടി തെളിയിച്ചു. കോമഡി + ഇമോഷണൽ സീനുകളിൽ ഒരേപോലെ ഗംഭീര പ്രകടനം തന്നെയായിരുന്നു. ഹാഷിർ, അലൻ, അജിൻ, വിനായക് ഒക്കെ ഇത്രയും കഴിവുള്ള പിള്ളേരാണെന്ന് ഇപ്പോഴാണ് ശരിക്കും മനസിലായത്. പിള്ളേർ എല്ലാം വൻ പൊളി.

കാസ്റ്റിങ് & മേക്കിങ് ക്വാളിറ്റി 💥👌

കമ്മട്ടിപ്പാടത്തിന് ശേഷം കാസ്റ്റിങ് ഒരു അത്ഭുതം ആയി തോന്നിയത് ഈ സിനിമ കണ്ടപ്പോഴാണ്. അതിൽ തന്നെ എന്നെ ഞെട്ടിച്ച രണ്ട് പേർ ബിജുക്കുട്ടൻ ചേട്ടനും വിനായക് എന്നിവരുടെ അച്ഛൻ - മകൻ കോംബോ ആയിരുന്നു. അവസാനത്തെ ഇമോഷണൽ സീനുകൾ ഒക്കെ കണ്ടപ്പോൾ സത്യത്തിൽ യഥാർത്ഥ അച്ഛനും മകനും ആണെന്ന് തോന്നിപ്പോയി. ബാക്കിയുള്ളവരും അടിപൊളി പെർഫോമൻസ് തന്നെ. കുറച്ചു നേരമേ സ്ക്രീനിൽ ഉള്ളുവെങ്കിലും പോലീസ് റോളിലെത്തിയ അൽഫോൻസ് പുത്രന്റെ കഥാപാത്രം നൈസ് ആയിരുന്നു. ഒപ്പം വിജയ് ബാബു, അജു വർഗീസ്, സുധീഷ്, പേരറിയാത്ത മറ്റുള്ള അഭിനേതാക്കൾ ഉൾപ്പെടെ എല്ലാവരും നന്നായിരുന്നു. 

ടെക്നിക്കൽ സൈഡിലേക്ക് വന്നാൽ അങ്കിത് മേനോന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും സിനിമയുടെ എനർജി ഒന്നൂടെ എലിവേറ്റ് ചെയ്തപ്പോൾ കണ്ണൻ മോഹന്റെ കട്ടുകൾ സിനിമയെ കൂടുതൽ എൻഗേജിങ് ആക്കി മാറ്റി. അഖിൽ ലൈലാസുരന്റെ സിനിമാറ്റോഗ്രഫി സിനിമയുടെ പ്രധാന ഹൈലൈറ്റ് തന്നെയാണ്. കലൈ കിങ്‌സൺ ഒരുക്കിയ ആക്ഷൻ രംഗങ്ങൾ എടുത്തു പറയേണ്ടതാണ്. അതിൽ തന്നെ സ്‌കൂളിൽ വെച്ചുള്ള ഫൈറ്റ് കിടിലൻ ആയിരുന്നു. 


നെഗറ്റീവ്

സിനിമയെ ചികഞ്ഞു പോസ്റ്റ് മോർട്ടം ചെയ്താൽ ഒരുപാട് ലോജിക് പ്രശ്നങ്ങൾ കണ്ടുപിടിക്കാൻ കഴിയും. പക്ഷേ ഞാൻ അതൊന്നും കാര്യമാക്കുന്നില്ല. കാരണം ഒരുകൂട്ടം പുതിയ പിള്ളേർ അവരുടെ സിനിമാ അരങ്ങേറ്റം എന്ന നിലയിൽ നോക്കിയാൽ ഇപ്പറഞ്ഞ നെഗറ്റീവ് ഒന്നും ഒന്നുമല്ലാതാവും. അതുകൊണ്ട് സിനിമ എനിക്ക് പൂർണ സംതൃപ്തി നൽകി.

എന്റെ അഭിപ്രായം

ആദ്യ ഭാഗത്തേക്കാൾ ഒരുപാട് ഇഷ്ടപ്പെട്ട രണ്ടാം ഭാഗം. അതുപോലെ മലയാള സിനിമയിലേക്ക് ഒരുകൂട്ടം പുത്തൻ ചെറുപ്പക്കാരുടെ കിടിലൻ എൻട്രി കൂടിയാണ് വാഴ 2. ഈ അവധിക്കാലത്ത് ഫാമിലിയ്ക്കും ഫ്രണ്ട്സിനും ഒപ്പം തിയേറ്ററിൽ എൻജോയ് ചെയ്തു കാണാൻ പറ്റിയ പെർഫെക്റ്റ് ഓപ്‌ഷൻ ഈ സിനിമ തന്നെയാണ് എന്നതിൽ സംശയമില്ല. 

#Naaz373 😊

Comments