ഒരു തിരഞ്ഞെടുപ്പ് അവലോകനം 📦
കേരളത്തിലെയും അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെയും ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലങ്ങളെ മൊത്തത്തിൽ അടിസ്ഥാനമാക്കിയുള്ള ഒരു എളിയ അവലോകന പോസ്റ്റ് ആണ് ഉദ്ദേശിക്കുന്നത്. പലർക്കും ഇതിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാം, ഉണ്ടാവാതിരിക്കാം. നിങ്ങൾക്ക് അത് മാന്യമായ രീതിയിൽ പറയാനുള്ള എല്ലാ അവകാശങ്ങളും ഉണ്ട്. ഈ പോസ്റ്റ് പൂർണമായി മനസ്സിലാക്കിയതിന് ശേഷം. 🙏🏻
3 തിരഞ്ഞെടുപ്പുകളിലാണ് ഇടത് മുന്നണി 2 വർഷത്തിനിടയിൽ തകർന്നടിഞ്ഞത്. സോഷ്യൽ മീഡിയയിൽ കാണുന്ന ജനസമ്മതിയൊക്കെ ഗ്രൗണ്ട് ലെവലിൽ ഇടത് മുന്നണിക്ക് നഷ്ടപ്പെട്ടിട്ട് ഒരുപാട് കാലമായി, അത് കൊണ്ട് ഇതൊരു അപ്രതീക്ഷിത റിസൾട്ട് ആയി കാണാൻ കഴിയില്ല. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞത് പോലെ ജനകീയ നേതാക്കളുടെ അഭാവം പാർട്ടിയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. നായനാർ ആയാലും വി.എസ് ആയാലും കേരളത്തിൽ എവിടെയും Crowd Pull ചെയ്ത് ജനങ്ങളെ സ്വാധീനിക്കാൻ പോന്നവരായിരുന്നു.
2011 ലെ ഇലക്ഷനിൽ വി.എസ് തന്റെ 88 ആം വയസ്സിൽ ഒറ്റയ്ക്ക് നിന്ന് അത്രയും വിവാദങ്ങളുടെ ഇടയിൽ പ്രചാരണം നടത്തി 68 സീറ്റിൽ LDF നെ എത്തിച്ചതും, പിന്നീട് 5 വർഷം പ്രതിപക്ഷത്തിരുന്ന് UDF നെ വെള്ളം കുടിപ്പിച്ചു 2016 ൽ വീണ്ടും LDF നെ അധികാരത്തിൽ എത്തിച്ചതുമൊക്കെ ഒരു നേതാവിന്റെ ജനകീയ അടിത്തറ കൊണ്ട് കൂടെ സാധ്യമായ ഒന്നാണ്. നിലവിൽ ജനങ്ങൾക്ക് അതിന്റെ പകുതി പോലും അടുപ്പമോ വിശ്വാസമോ തോന്നുന്ന നേതാക്കളൊന്നും LDF ൽ ഇല്ല. അതിനോടൊപ്പം ശക്തമായ ഭരണവിരുദ്ധ വികാരം കൂടെ ആയപ്പോ പൂർത്തിയായി. ശരിക്കും 2021 ൽ മന്ത്രി സഭ രൂപീകരിച്ചത് മുതൽ പിണറായിയ്ക്ക് പിഴച്ചു തുടങ്ങിയിരുന്നു എന്നതാണ് വാസ്തവം.
എന്നാലിതിൽ നിന്ന് ഇടത് മുന്നണിക്ക് ഒരിക്കലും തിരിച്ചു വരാൻ കഴിയില്ലെന്ന് ഞാൻ പറയില്ല. കാരണം ഭരണപക്ഷത്തു വരാൻ പോകുന്നത് UDF ആണ്. 10 വർഷം ഭരിച്ച ഒരു മുന്നണി മാറി അടുത്ത ആൾ വരട്ടെ എന്നൊരു തോന്നൽ ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. തങ്ങളുടെ ഭരണം കൊണ്ട് LDF Government ന് മുകളിൽ പോകാൻ UDF ന് സാധിച്ചില്ലെങ്കിൽ ഇന്നത്തെ Result Long Term ൽ Affect ചെയ്യുക UDF നെ തന്നെ ആയിരിക്കും.
കാരണം ഉമ്മൻ ചാണ്ടി ഗവണ്മെന്റ് ന്റെ സമയത്ത് ഉണ്ടായിരുന്നത് പോലെ പ്രകടമായ ഭരണപിഴവുകൾ അധികം പിണറായി സർക്കാരിന് ഉണ്ടായിരുന്നില്ല, അപ്പൊ UDF ന് ഇനി സംഭവിക്കുന്ന ചെറിയ തെറ്റുകൾ പോലും നല്ലൊരു പ്രതിപക്ഷ നേതാവ് ഉണ്ടെങ്കിൽ LDF ന് ജനങ്ങളുടെ മുന്നിൽ എത്തിച്ച് UDF എന്നാൽ അന്നുമിന്നും ഇതാണ് എന്നൊരു കാഴ്ചപ്പാടിലേക്ക് എത്തിക്കാം. മാത്രമല്ല ഈ സോഷ്യൽ മീഡിയ കാലത്ത് അതുണ്ടാക്കുന്ന ക്ഷതം വളരെ വലുതായിരിക്കും. മാത്രവുമല്ല UDF ന്റെ ഏറ്റവും വലിയ ശത്രുക്കൾ അതിനകത്തുള്ളവർ തന്നെയാണ്, പാർട്ടിയുടെ അകത്തു നടക്കുന്ന പ്രശ്നങ്ങൾ കരുണാകരൻ മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള നേതാക്കളെ വല്ലാതെ ബാധിച്ചിട്ടുണ്ട്, ഇതിനെയൊക്കെ വി.ഡി സതീശന് എങ്ങനെ മറികടന്ന് മികച്ച ഭരണം കാഴ്ച വയ്ക്കാൻ സാധിക്കുമെന്നാണ് ഞാൻ ചിന്തിക്കുന്നത്.
തമിഴ് നാട്ടിൽ വിജയ് ഭാവിയിൽ സഖ്യ കക്ഷികളുടെ സഹായത്തോടെ പ്രതിപക്ഷത്തേക്ക് വരുമെന്നായിരുന്നു ഞാൻ കരുതിയത്. ഇതിപ്പോ പുള്ളി നേരെ CM ആവാൻ പോകുന്നെങ്കിൽ അയാളുടെ ജനസ്വീകാര്യത അത്രത്തോളം ഉണ്ടെന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. ഒരു Long Term Plan കൃത്യമായി വിജയും ടീമും Execute ചെയ്തു വിജയിച്ചു. അതിന് ഒരു പരിധി വരെ സ്റ്റാലിനെ പോലൊരു നിർഗുണ നേതാവും കാരണമാണ്. ഇവിടെ കുറെ ഇടത് പക്ഷ അനുകൂലികൾ സ്റ്റാലിനെ എടുത്തു തലയിൽ വയ്ക്കുന്നത് കാണാം. മൂക്കില്ലാ രാജ്യത്ത് മുറിമുക്കൻ രാജാവ് ആയിരുന്നു അയാൾ, നല്ലൊരു എതിരാളി വന്നപ്പോ Backup പ്ലാൻ പോലുമില്ലാതെ മൂക്കും കുത്തി വീണു.
എന്തായാലും അണ്ണൻ ബോക്സ് ഓഫീസ് മാജിക് ബാലറ്റിലും കാണിച്ചു. കുരങ്ങന്റെ കയ്യിലെ പൂമാല പോലെ ആകുമോ ഭരണമെന്നറിയാൻ കൗതുകമുണ്ട്. എന്ത് തന്നെ ആയാലും ഇതൊരു അത്ഭുതമാണ് ആദ്യം പറഞ്ഞത് പോലെ ജനസ്വീകാര്യനായ നേതാവ് കഴിഞ്ഞേ പാർട്ടി Ideology ഒക്കെ ഇന്ത്യയിൽ ഉള്ളു എന്ന് വീണ്ടും തെളിഞ്ഞു. ഇവിടെ കുറെ പേര് India Today യുടെ സർവ്വേ എടുത്തിട്ടിട്ട് അയ്യേ വിജയ്യോ എന്നൊക്കെ പറഞ്ഞു ചിരിക്കുന്നത് കണ്ടിരുന്നു ഇപ്പൊ മനസ്സിലായി കാണുമവർക്ക്, കടൽ കിഴവന്മാരായ റിയാലിറ്റി എന്തെന്ന് പോലും അറിയാത്ത കുറെ ഇടത് പക്ഷ അന്തങ്ങളാണ് ഈ പാർട്ടിയെ ഈ നിലയിൽ എത്തിച്ചത്. ഇനിയെങ്കിലും ഓൺലൈനിൽ കിടന്നുള്ള ഡയലോഗ് അടി അവസാനിപ്പിച്ച് യാഥാർത്ഥ്യം Accept ചെയ്ത് അഹങ്കാരവും പുച്ഛവും കുറയ്‌ക്കുക.
പശ്ചിമ ബംഗാളിലൊക്കെ ഇനിയൊരു 10-15 കൊല്ലം വേറെ പാർട്ടിയെ നോക്കണ്ടന്ന് തോന്നുന്നു.
BJP കേരളത്തിൽ പല മണ്ഡലങ്ങളിലും മികച്ച പ്രകടനം തന്നെയാണ് നടത്തിയിരിക്കുന്നത്. UDF അധികാരത്തിലും BJP ക്ക് മൂന്ന് സീറ്റും എന്നത് വർഗീയത അതിന്റെ ഗിയർ ചേഞ്ച് ചെയ്തു തുടങ്ങി എന്നതിന്റെ ലക്ഷണമാണ്. ഇത് പതിയെ പതിയെ BJP യെ കേരളത്തിലെ പ്രബല ശക്തി ആക്കി മാറ്റുമെന്ന് തന്നെയാണ് ഞാൻ ഇപ്പോഴും കരുതുന്നത്.
നിലവിൽ ഈ അവസ്ഥയിൽ ഇടത് മുന്നണി പിണറായി വിജയനെ മാറ്റി കുറെ കൂടെ Young and Efficient ആയൊരു പ്രതിപക്ഷ നേതാവിനെ വയ്ക്കുക. 50 വയസ്സിന് താഴെയുള്ള പുതിയ തലമുറയിൽ പെട്ട നേതാക്കൾക്ക് ജനസ്വീകാര്യത നേടി കൊടുക്കാനുള്ള ശ്രമങ്ങൾ നടത്തുക. UDF നെ Expose ചെയ്ത് ജനങ്ങളുമായി സംവദിക്കാൻ കഴിഞ്ഞാൽ അടുത്ത ഇലക്ഷനിൽ തിരിച്ചു വരാവുന്ന ക്ഷീണം മാത്രമേ നിലവിൽ LDF നുള്ളു. എന്തായാലും ഇങ്ങനെ ഒരു ബ്രേക്ക് നല്ലതാണ്.
ഇനി കളിയല്ലാത്ത ഒരു കാര്യം പറയാം. കഴിഞ്ഞ 10 വർഷം പിണറായി വിജയൻ നടത്തിയ ഭരണത്തിൽ ഒരുപാട് വിയോജിപ്പുകൾ ഉണ്ട്. പക്ഷെ അതിനേക്കാളൊക്കെ വളരെ നന്നായി ഒരുപാട് മേഖലകളെ അവർക്ക് മുന്നിലേക്ക് കൊണ്ട് വരാൻ കഴിഞ്ഞിട്ടുണ്ട്. UDF ന് പഴയ പോലെ വെറുമൊരു Mediocre ഭരണം കൊണ്ടൊന്നും അതിനെ മറികടക്കാൻ കഴിയില്ല. ആദ്യം പറഞ്ഞ വി.എസ് പോലും മുഖ്യമന്ത്രി എന്ന നിലയിൽ പിണറായിയ്ക്ക് താഴെ ഞാൻ Rate ചെയ്യൂ. അത് ജനങ്ങൾ മനസ്സിലാക്കുക, ഒരു മാറ്റം വരുമ്പോ മാത്രമായിരിക്കും. ആ മാറ്റം ഫീൽ ആകാതിരിക്കുക എന്നതാണ് UDF Government ന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.
കൃത്യമായ വിഷനോടും പ്ലാനിങ്ങോടും കൂടി കാര്യങ്ങൾ നീക്കിയ വി.ഡി സതീശന് അഭിനന്ദനങ്ങൾ. ചില്ലറ കളിയല്ല പുള്ളി പാർട്ടിക്കകത്തും പുറത്തും കഴിഞ്ഞ 5 വർഷം കളിച്ചത്. മുൻപ് പറഞ്ഞത് പോലെ സ്വകാര്യ കമ്പനികളുടെ ഒരു കുത്തൊഴുക്ക് കേരളത്തിൽ സംഭവിക്കണം. അതിലൂടെ മാത്രമേ ഇവിടെ ഇനിയൊരു Updation സാധ്യമാകു. അത് സാധ്യം ആക്കിയാൽ 5 വർഷം എന്നത് അതിലും കൂടാം, Unemployment എന്ന ശാപം മാറിയാൽ തന്നെ ഇവിടുത്തെ പകുതി പ്രശ്നം തീരും, Unemployment കുറച്ചാൽ യുവാക്കളെയും കയ്യിലെടുക്കാം, അങ്ങനെ സംഭവിക്കട്ടെ.
ഇനി പുതിയൊരു തുടക്കം, പുതിയ മാറ്റം, പുതിയ വിവാദങ്ങൾ, പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ, പിണറായിയുടെ 10 വർഷത്തിന് ശേഷം കേരളം ഏതൊക്കെ രീതിയിൽ മാറുമെന്ന് കാത്തിരുന്നു കാണാം.
✍️ #MOVIES_BUFF

Agree💯
ReplyDeleteThanks for your feedback ☺️
Delete