BLAST (2026)
A Film by Subhash K. Raj
അർജുൻ സർജ, അഭിരാമി, പ്രീതി മുകുന്ദൻ, വിവേക് പ്രസന്ന തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു റിലീസായ ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ബ്ലാസ്റ്റ്.
അച്ഛൻ, അമ്മ, മകൾ, അച്ചൻ്റെ അനിയൻ എന്നിവരടങ്ങുന്ന ഒരു ചെറിയ കുടുംബം, അതിൽ അച്ചനും, അമ്മയും, മകളും കരാട്ടെ ബ്ലാക്ക് ബെൽറ്റ് ആണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവരുടെ കുടുംബത്തിൽ സംഭവിക്കുന്ന ചില അസാധാരണ സംഭവങ്ങൾ അതിൽ നിന്നും അതിജീവിക്കുന്ന അവരുടെ കുടുംബത്തിൻ്റെ കഥയാണ് ഈ സിനിമയുടെ പ്രധാന പ്രമേയം.
അർജുൻ സർജയും അഭിരാമിയും ഭാര്യാ ഭർത്താവ് ആയി എത്തുമ്പോൾ മകളുടെ വേഷത്തിൽ പ്രീതി മുകുന്ദനും വിവേക് പ്രസന്ന മെഡിക്കൽ ഷോപ്പ് നടത്തുന്ന അച്ചൻ്റെ സഹോദരൻ്റെ വേഷത്തിലും സിനിമയിൽ മികച്ച പ്രകടനം നടത്തുന്നുണ്ട്.
പോസിറ്റീവ് 👍
വൃത്തിക്ക് എഴുതിയ സ്ക്രിപ്റ്റ് 👌
സംവിധായകനായ സുഭാഷ് കെ. രാജ് തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. പ്രേക്ഷകരെ യാതൊരു വിധത്തിലും ജഡ്ജ് ചെയ്യാതെ, അണ്ടർ എസ്റ്റിമേറ്റ് ചെയ്യാതെ എന്നാലോ അവരെ മാക്സിമം കൺവീൻസ് ചെയ്തു കൊണ്ട് എഴുതിയ സ്ക്രിപ്റ്റ് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ലോജിക് വെച്ചുകൊണ്ട് നോക്കിയാൽ സിനിമയിലെ പല കാര്യങ്ങളും നമുക്ക് പ്രശ്നമായി തോന്നിയേക്കാം. എന്നാൽ ഒരുപരിധിവരെ കാണുന്ന പ്രേക്ഷകരുടെ പൾസ് അറിഞ്ഞു കൊണ്ടുള്ള സ്ക്രിപ്റ്റ് അതിനെയെല്ലാം മറികടക്കുന്നുണ്ട്. അതിൻ്റെ ഫുൾ ക്രെഡിറ്റ് സംവിധായകനും എഴുത്തുകാരനുമായ സുഭാഷിന് ഉള്ളതാണ്.
ടോപ് ക്വാളിറ്റി മേക്കിങ് & ടെക്നിക്കൽ ടീം 😍
സിനിമയുടെ മറ്റൊരു പ്രധാന പോസിറ്റീവ് അതിൻ്റെ അവതരണ മികവ് തന്നെയാണ്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ നമുക്ക് ഈയടുത്ത് നാം കണ്ട പല മലയാള സിനിമകളും ആയി സാദൃശ്യം തോന്നിയേക്കാം. പക്ഷേ മേക്കിങ്ങിലെ മാജിക് കൊണ്ട് അതിനെയും മറികടക്കാൻ സിനിമയ്ക്ക് കഴിഞ്ഞു എന്ന് നിസംശയം പറയാം. മൊത്തത്തിലുള്ള സിനിമയുടെ ട്രീറ്റ്മെൻ്റ് പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന തരത്തിലുള്ളതാണ്. മിഡിൽ ക്ലാസ് ഫാമിലി, അവരുടെയിടയിലെ പ്രശ്നങ്ങൾ, അതിനെ തുടർന്ന് അവർ നടത്തുന്ന അതിജീവനം ഇതെല്ലാം നോർമൽ ഓഡിയൻസിന് എളുപ്പത്തിൽ കണക്റ്റ് ആകുന്ന വിഷയങ്ങളാണ്. അതിനെ വേണ്ട രീതിയിൽ സ്ക്രീനിൽ എത്തിക്കാൻ സംവിധായകന് കഴിഞ്ഞു എന്നതാണ് ഈ സിനിമയ്ക്ക് ഇപ്പോൾ കിട്ടി കൊണ്ടിരിക്കുന്ന ഗംഭീര അഭിപ്രായങ്ങൾക്ക് കാരണം എന്ന് പറയാം.
അരുൺ രാധാകൃഷ്ണൻ ഒരുക്കിയ വിഷ്വൽ സ്റ്റോറി ടെല്ലിങ് പരിപാടികൾ സിനിമയ്ക്ക് കൂടുതൽ എൻഗേജിങ് ആക്കിയപ്പോൾ, പ്രദീപ് രാഘവിൻ്റെ എഡിറ്റിങ് സിനിമയെ കൂടുതൽ ഗ്രിപ്പിങ് ആക്കി മാറ്റി. ഒപ്പം രവി ബസ്റൂറിൻ്റെ ബാക്ക്ഗ്രൗണ്ട് സ്കോർ കൂടിയായപ്പോൾ സിനിമയുടെ ടോട്ടൽ മൂഡ് തന്നെ ഷിഫ്റ്റ് ആയി. കാട്ടാളൻ സിനിമയിലെ മ്യൂസിക് കൈകാര്യം ചെയ്തത് രവി ബസ്റൂർ ആയിരുന്നു. അതിൽ വളരെ ലൗഡ് ആയി ബിജിഎം ചെയ്തപ്പോൾ ഇവിടെ ആവശ്യത്തിന് മാത്രം ലൗഡ് ആക്കി കൊണ്ടാണ് അദ്ദേഹം ബിജിഎം ചെയ്തിരിക്കുന്നത്. ആളുകളുടെ കേൾവിയെ പരീക്ഷിക്കുന്ന തരത്തിലുള്ള പശ്ചാത്തല സംഗീതം ഇവിടെയില്ല. സമാധാനത്തിൽ സിനിമ കണ്ടിറങ്ങാം. പ്രൊഡക്ഷൻ കൺട്രോൾ ടീം, വി.എഫ്.എക്സ് ടീം എന്നിവരും അവരുടെ ഭാഗം നന്നാക്കി.
ഫീനിക്സ് പ്രഭുവിൻ്റെ ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ / ആക്ഷൻ സീനുകൾ പ്ലേസ് ചെയ്ത രീതി 🔥💥👌
സിനിമയുടെ മറ്റൊരു പ്രധാന ഹൈലൈറ്റ് സിനിമയിലെ കിടിലൻ ആക്ഷൻ സിക്വൻസുകൾ ആണ്. എല്ലാവരെയും അവരുടെ മാക്സിമം യൂസ് ചെയ്തു കൊണ്ടുള്ള ആക്ഷൻ സീനുകൾ സിനിമയ്ക്ക് മുതൽക്കൂട്ടായി. അതിൽ തന്നെ അഭിരാമി, പ്രീതി മുകുന്ദനും ഫൈറ്റ് സീനുകളിൽ തകർത്തു. പ്രീതി മുകുന്ദനെ ഒന്നും ഒരിക്കലും ഇങ്ങനെയൊരു റോളിൽ സങ്കല്പിച്ചിട്ട് പോലുമില്ല. അത് ഗംഭീരമായി സ്ക്രീനിൽ എത്തിക്കാൻ അവർക്ക് കഴിഞ്ഞു. എല്ലാ ആക്ഷൻ സീനുകളും അത് സ്ക്രിപ്റ്റിൽ പ്ലേസ് ചെയ്ത രീതിയും നൈസ് ആയിരുന്നു. ഒരിക്കൽ പോലും അത് ഫോഴ്സ്ഫുള്ളായി എവിടെയും ഫീൽ ചെയ്തില്ല.
നെഗറ്റീവ് 👎
ഈ സിനിമയ്ക്ക് ഒന്നും ഒരിക്കലും നെഗറ്റീവ് തിരയാൻ നിൽക്കരുത്. കാരണം ഇത്തരം സിനിമകൾ, ഇങ്ങനെയുള്ള വെറൈറ്റി പരിപാടികളൊന്നും എപ്പോഴും ഇവിടെ സംഭവിക്കില്ല. അതുകൊണ്ട് അങ്ങനെയുള്ള സിനിമകൾ വരുമ്പോൾ, ഏത് ഭാഷയിൽ വന്നാലും നമ്മൾ അതിനെ മാക്സിമം സപ്പോർട്ട് ചെയ്യേണ്ടത് അനിവാര്യമാണ്. എങ്കിൽ മാത്രമേ ഇനിയും അത്തരം സിനിമകൾക്ക് ഇവിടെ സ്കോപ് ഉണ്ടാവൂ. അതുകൊണ്ട് തന്നെ യാതൊരു നെഗറ്റീവും എനിക്ക് പറയാനില്ല.
എൻ്റെ അഭിപ്രായം 🍿
വേറിട്ട കഥപറച്ചിൽ കൊണ്ടും കഥാപാത്രങ്ങളുടെ പെർഫോമൻസ് കൊണ്ടും, കഥാ പശ്ചാത്തലം കൊണ്ടും ആദ്യാവസാനം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു മികച്ച ഫാമിലി ആക്ഷൻ സിനിമയാണ് ബ്ലാസ്റ്റ്. ഒപ്പം കിടിലൻ ടെക്നിക്കൽ ക്വാളിറ്റി കൂടിയാകുമ്പോൾ മികച്ച ഒരു തിയറ്റർ എക്സ്പീരിയൻസ് കൂടി സിനിമ നിങ്ങൾക്ക് സമ്മാനിക്കും. ധൈര്യമായി ടിക്കറ്റ് എടുത്ത് തീയേറ്ററിലേക്ക് വിട്ടോ. ഒരു അൾട്ടിമേറ്റ് ബ്ലാസ്റ്റ് നിങ്ങളെ കാത്തിരിക്കുന്നു...💥😍👍
#Naaz373 😊

Comments
Post a Comment