ദൃശ്യം 3 (2026)
സംവിധാനം :- ജീത്തു ജോസഫ്
ആദ്യം തന്നെ ഒരു കാര്യം തുറന്ന് പറയട്ടെ...
ഞാൻ ഈ സിനിമ ഇന്ന് ആദ്യ ദിവസം തന്നെ കാണാൻ ഒരേയൊരു കാരണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് മോഹൻലാൽ എന്ന നടനിലുള്ള വിശ്വാസം ഒന്നുകൊണ്ട് മാത്രമായിരുന്നു. ജീത്തുവിൻ്റെ ഒടുവിലെ രണ്ട് സിനിമകളുടെയും അവസ്ഥ എന്തായിരുന്നു എന്ന് നമുക്കറിയാം. അതേപോലെ സിനിമയുടേതായി വന്ന ട്രെയിലർ, ടീസർ എല്ലാം ഒരു ആവറേജ് ഫീൽ മാത്രമാണ് നൽകിയത്. അപ്പോഴും ലാലേട്ടൻ്റെ മാജിക് കാണാം എന്ന പ്രതീക്ഷ കൊണ്ട് മാത്രം സിനിമയ്ക്ക് ടിക്കറ്റ് എടുത്തു.
ജോർജ്കുട്ടിയുടെയും കുടുംബത്തിൻ്റെയും ഇപ്പോഴത്തെ ജീവിതം, വളർന്ന് വരുന്ന പെൺമക്കളുടെ വിദ്യാഭ്യാസം, വിവാഹം അങ്ങനെ ഒരു കുടുംബ ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും ചേർത്ത് കൊണ്ട് തന്നെ ജോർജ് കുട്ടിയുടെ കഴിഞ്ഞ കാലവും ഇപ്പോഴും അയാളെ വിടാതെ പിന്തുടരുന്ന ചില വ്യക്തികളും, അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളും ആണ് ഈ മൂന്നാം ഭാഗത്തിൽ സംവിധായകൻ പറയുന്നത്.
പോസിറ്റീവ് 👍
മലയാളത്തിൻ്റെ മോഹൻലാൽ 👑
ഞാൻ ആദ്യം പറഞ്ഞത് പോലെ തന്നെ മോഹൻലാൽ എന്ന നടൻ തന്നെയാണ് ദൃശ്യം സീരിസിൻ്റെ തന്നെ നട്ടെല്ല് എന്ന് ഒരിക്കൽ കൂടി അടിവരയിട്ട് ഉറപ്പിക്കുന്ന ലെവൽ പെർഫോമൻസ്. ഫ്ലാറ്റ് ആയിപ്പോയ പല സീനുകളും ഈ മനുഷ്യൻ്റെ സ്ക്രീൻ പ്രെസൻസ് കൊണ്ട് എൻഗേജിങ് ആയി മാറുന്നുണ്ട്. Subtle ആയിട്ടുള്ള ഓരോ എക്സ്പ്രഷൻസ് കൊണ്ട് വരെ ലാലേട്ടൻ ഞെട്ടിക്കുന്നുണ്ട്. മോഹൻലാൽ എന്ന നടന് വേണ്ടി ഒരു തവണ എങ്കിലും തീർച്ചയായും തിയേറ്ററിൽ കാണേണ്ട സിനിമയാണ് ദൃശ്യം 3 എന്ന് നിസംശയം പറയാം.
ജീത്തുവിൻ്റെ ചില സർപ്രൈസ് പരിപാടികൾ 😍👌
ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത കുറച്ച് കഥാപാത്രങ്ങളെ കുറെ കാലത്തിന് ശേഷം വീണ്ടും സ്ക്രീനിൽ കാണാൻ കഴിഞ്ഞു എന്നതാണ് ആ സർപ്രൈസ്. സ്പോയിലർ ആകുന്നത് കൊണ്ട് അതാരാണ് എന്ന് ഞാൻ പറയുന്നില്ല. നേരിട്ട് തന്നെ ആസ്വദിച്ചറിയുക. എന്തായാലും ഇൻ്റർവെൽ സമയത്ത് ആ ക്യാരക്ടറിൻ്റെ എൻട്രി സിനിമയ്ക്ക് നൽകിയ മൈലേജ് ചെറുതല്ല. അതുവരെ പതിഞ്ഞ താളത്തിൽ പോയ പടം ഇൻ്റർവെൽ ബ്ലോക്ക് ആയപ്പോൾ കത്തിക്കേറി. തുടർന്ന് സെക്കൻഡ് ഹാഫിൽ മുഴുവൻ ആ കഥാപാത്രം സിനിമയിലുണ്ട്. മികച്ച രീതിയിൽ തന്നെ അത് പെർഫോം ചെയ്യാനും ആ നടന് കഴിഞ്ഞു.
അനിൽ ജോൺസൺ ഒരുക്കിയ ബാക്ക്ഗ്രൗണ്ട് സ്കോർ 💥
കഴിഞ്ഞ രണ്ട് ഭാഗങ്ങളിലെ പോലെ തന്നെ ഇത്തവണയും ജീത്തു ജോസഫ് അനിൽ ജോൺസൺ എന്ന സംഗീത സംവിധായകനെ തന്നെ സെലക്ട് ചെയ്തതിൻ്റെ കാരണം പിടികിട്ടി. നൈസ് ബിജിഎം കൊണ്ട് സിനിമയെ കൂടുതൽ ഗ്രിപ്പിങ് ആക്കി നിർത്താൻ ബാക്ക്ഗ്രൗണ്ട് സ്കോറിന് സാധിച്ചു. ബാക്കി ടെക്നിക്കൽ ടീമിനെ കുറിച്ച് പിന്നീട് പറയാം.
എടുത്ത് പറയാനുള്ള ഒരുപിടി മികച്ച പ്രകടനങ്ങൾ 👌
ലാലേട്ടൻ കഴിഞ്ഞാൽ പിന്നീട് ചിത്രത്തിൽ എടുത്ത് പറയേണ്ട പ്രകടനം കാഴ്ച വെച്ച കുറച്ചുപേർ കൂടിയുണ്ട്. അതിൽ ഒരാളാണ് അജിത് കൂത്താട്ടുകുളം എന്ന നടൻ. രണ്ടാം ഭാഗത്തിൽ നമ്മൾ കണ്ട ' ജോസ് ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ. ഇത്തവണയും നല്ലൊരു വേഷത്തിൽ പുള്ളി ഗംഭീര പെർഫോമൻസ് നടത്തി. അതേപോലെ രണ്ടാം ഭാഗത്തിൽ ഉണ്ടായിരുന്ന ' രാജൻ ' എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ദിനേശ് പ്രഭാകർ എന്ന നടനും മികച്ച പ്രകടനം കൊണ്ട് കയ്യടി നേടി. അതുപോലെ തന്നെ ഇർഷാദ്, കൃഷ്ണ പ്രഭ, തുടങ്ങിയവരും അവരവരുടെ റോളുകൾ മികച്ചതാക്കി.
എന്നത്തേയും പോലെ ഗംഭീര പെർഫോമൻസുകൾ കൊണ്ട് സിദ്ദിഖ്, മുരളി ഗോപി, എസ്തർ, അൻസിബ എന്നിവരും തകർത്തു. അതിൽ തന്നെ എസ്തർ ഇത്തവണ അത്യാവശ്യം നല്ല രീതിയിൽ സിനിമയിൽ സ്കോർ ചെയ്തു. ലുക്ക് കൊണ്ടും നൈസ് ആയിരുന്നു. മീനയുടെ മുഖത്ത് ഒരു സെക്കൻ്റ് പോലും മേക്കപ്പ് ഇല്ലാതെ കാണാൻ കഴിഞ്ഞില്ല. ശരിക്കും അമ്മ ആരാ, മോൾ ആരാണ് എന്ന് ചിലയിടങ്ങളിൽ തോന്നിപ്പോയി. പ്രായം കൂടുന്നത് സ്റ്റാർ വാല്യൂ വിനെ ബാധിക്കുന്നത് കൊണ്ടാണോ എന്തോ പ്രായം കുറച്ച് കാണിക്കാൻ പുള്ളിക്കാരി വല്ലാതെ പെടാപ്പാട് പെടുന്നുണ്ടായിരുന്നു.
നെഗറ്റീവ് 👎
അനാവശ്യ സീനുകളും, അതിലും നിർഗുണ കഥാപാത്രങ്ങളും 🙏
നല്ല കിടിലൻ പ്രകടനങ്ങൾ ഉള്ളപ്പോൾ തന്നെ അതിലും വെറുപ്പിക്കൽ ലെവൽ കഥാപാത്രങ്ങളും സിനിമയിൽ ഉണ്ടായിരുന്നു. വീണ നന്ദകുമാർ അവതരിപ്പിച്ച കഥാപാത്രം അത്തരത്തിൽ ഒന്നായിരുന്നു. യാതൊരു വികാരവുമില്ലാത്ത എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെയാണ് ആളുടെ പ്രകടനം എനിക്ക് ഫീൽ ചെയ്തത്. അങ്ങനെയൊരു കഥാപാത്രം സിനിമയിൽ ഇല്ലെങ്കിലും യാതൊരു പ്രശ്നവുമില്ല. എന്നിട്ടും അനാവശ്യമായി കുത്തി തിരുകിയ ഒരു നിർഗുണ കഥാപാത്രം. അതേപോലെ തന്നെ 'മറിമായം മന്മഥൻ' അവതരിപ്പിച്ച കല്യാണ ബ്രോക്കർ കഥാപാത്രം, പ്രകടനം മോശമല്ലെങ്കിൽ കൂടി ആളുടെ ഒരുപാട് സീനുകൾ ആവർത്തന വിരസത ഉണ്ടാക്കി. പ്രത്യേകിച്ച് ഒരേ കാര്യത്തിനായി പല തവണ ജോർജ് കുട്ടിയെ കാണാൻ വരുന്ന സീനുകളുണ്ട്. അത് കുറച്ചൊക്കെ കട്ട് ചെയ്തിരുന്നേൽ സിനിമ കുറേക്കൂടി എൻഗേജിങ് ആക്കി മാറ്റാമായിരുന്നു. കഥയിൽ പ്രാധാന്യമുള്ള കഥാപാത്രം ആണെങ്കിലും ഈയൊരു പ്രശ്നം സിനിമയെ ഡൗൺ ആക്കി.
ജീത്തുവിൻ്റെ കൺകെട്ട് പരിപാടികൾ 🙏
ഫസ്റ്റ് ഹാഫ് ചിലയിടങ്ങളിലും സെക്കൻ്റ് ഹാഫ് ക്ലൈമാക്സിന് മുമ്പ് വരെയും സ്ക്രിപ്റ്റ് പക്കാ ഫ്ലാറ്റ് ആയിപ്പോയ അവസ്ഥ ആയിരുന്നു. ഇതിൽ സെക്കൻ്റ് ഹാഫ് ആണ് കുറേക്കൂടി ഭേദമായി തോന്നിയത്. ജീത്തു സ്ക്രിപ്റ്റിൽ കുറേക്കൂടി ശ്രദ്ധിക്കേണ്ടിയിരുന്നു. ക്ലൈമാക്സ് കൊണ്ടാണ് സിനിമ രക്ഷപ്പെട്ട് പോകുന്നത്. അതുവരെ പതിഞ്ഞ താളത്തിൽ പോയ പടം ക്ലൈമാക്സിൽ ഏട്ടൻ്റെ പെർഫോമൻസ് കൊണ്ട് ഹൈ സ്പീഡിൽ കേറി പോയി. അതുകൊണ്ട് തന്നെ അതുവരെയുണ്ടായ നെഗറ്റീവ് എല്ലാം മറന്ന് കൊണ്ട് കയ്യടിച്ചു. ലാലേട്ടൻ അഴിഞ്ഞാടിയ ക്ലൈമാക്സ് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. അങ്ങനെയൊരു കൺകെട്ട് നടത്തി ജീത്തു ഒരു വിധത്തിൽ സിനിമയെ സേവ് ചെയ്തെടുത്തു എന്ന് പറയാം. അതിൻ്റെയും ഫുൾ ക്രെഡിറ്റ് കൊടുക്കേണ്ടത് ലാലേട്ടനാണ്. കാരണം മുഴുവൻ സിനിമയെയും തൻ്റെ ആ ചരിഞ്ഞ തോളുകളിൽ ആ മനുഷ്യൻ ഭദ്രമായി സൂക്ഷിച്ചു. അത് തന്നെയാണ് ഈ സിനിമയുടെ വിജയ രഹസ്യം എന്ന് ഞാൻ പറയും. ഇനിയൊരു നാലാം ഭാഗം ഉണ്ടാകുമോ എന്നറിയില്ല — പേഴ്സണലി ഇനിയൊരു നാലാം ഭാഗത്തിനോട് താൽപ്പര്യം ഇല്ലെങ്കിൽ കൂടിയും അങ്ങനെയൊരു സിനിമ ചെയ്താൽ ദയവായി നല്ലൊരു സ്ക്രിപ്റ്റ് സെറ്റ് ചെയ്തതിന് ശേഷം മാത്രം ചെയ്യുക. അല്ലെങ്കിൽ ആ പരിപാടിയ്ക്ക് പോകാതിരിക്കുക. അതായിരിക്കും നല്ലത്...🙏
ജീത്തുവിൻ്റെ മേക്കിങ് ക്വാളിറ്റി 📉
ഓരോ സിനിമ കഴിയുന്തോറും ജിത്തുവിന്റെ മേക്കിങ് ഗ്രാഫ് താഴേക്ക് വന്നു കൊണ്ടിരിക്കുന്നു. ഇവിടെ അത് എവിഡെൻ്റ് ആയി കാണാൻ കഴിയുന്നുണ്ടായിരുന്നു. അതേപോലെ ദൃശ്യം പോലെയൊരു സിനിമയുടെ സീക്വല്‍ ആണ് ചെയ്യുന്നത് എന്നൊരു ബോധം ഉള്ളത് നല്ലതാണ്. അനാവശ്യ പ്രമോഷൻ കുത്തി കേറ്റി യൂട്യൂബ് ഷോർട്ട്‌സിൻ്റെ നിലവാരത്തിലേക്ക് ഇങ്ങനെയൊരു സിനിമയെ അധഃപതിച്ച് കാണിക്കരുത് എന്നൊരു അപേക്ഷ കൂടിയുണ്ട്. മറ്റൊരു കാര്യം എന്തെന്നാൽ ജിത്തു ജോസഫ് എന്ന സംവിധായകൻ ഇനിയെങ്കിലും മേക്കിങ് ക്വാളിറ്റി ഒരു സിനിമയെ എങ്ങനെ സ്വാധീനിക്കുന്നുണ്ട് എന്നത് ഗൗരവകരമായി കാണണം. യാതൊരു അപ്ഡേറ്റ് ഇല്ലാത്ത ഒരു സംവിധായകനായി സ്വയം തരംതാഴരുത് എന്ന് കൂടി ഈയവസരത്തിൽ ഓർമിപ്പിക്കുന്നു.
എൻ്റെ അഭിപ്രായം 🍿
ആദ്യ രണ്ട് ഭാഗങ്ങളുമായി യാതൊരു തരത്തിലുള്ള താരതമ്യങ്ങൾക്കും സാധ്യതയില്ലാത്ത തീർത്തും ശരാശരിയ്ക്ക് മുകളിൽ നിൽക്കുന്ന ഒരു മൂന്നാം ഭാഗം. പല സമയത്തും ഗ്രാഫ് താഴേക്ക് പോകുന്ന സിനിമയെ താങ്ങി നിർത്തുന്ന ലാലേട്ടൻ മാജിക്കിൽ രക്ഷപ്പെട്ടു പോകുന്ന ഒരു സിനിമ. മോഹൻലാൽ എന്ന നടന് വേണ്ടി ഒരു തവണ തീർച്ചയായും തിയേറ്ററിൽ നിന്ന് തന്നെ കാണേണ്ട സിനിമയാണ് ദൃശ്യം 3 എന്ന് ഞാൻ പറയും. അങ്ങേർ ഇല്ലാതെ ഇങ്ങനെയൊരു സിനിമ സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഒരായിരം ജന്മദിനാശംസകൾ പ്രിയപ്പെട്ട ലാലേട്ടന്...❤️🔥🙌
#Naaz373 😊

Comments
Post a Comment