Mollywood Times (2026)
An Abhinav Sunder Nayak Movie
മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന എൻ്റെ പേർസണൽ ഫേവറിറ്റ് സിനിമയ്ക്ക് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് മോളിവുഡ് ടൈംസ്. നസ്‌ലൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ, അലക്സാണ്ടർ പ്രശാന്ത്, ജഗദീഷ്, റോഷൻ ഷാനവാസ് ഒപ്പം കുറച്ച് സർപ്രൈസ് ക്യാരക്ടറുകളും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മുകുന്ദൻ ഉണ്ണി എന്ന ഒറ്റ ചിത്രം കൊണ്ട് ശ്രദ്ധേയനായ സംവിധായകനാണ് അഭിനവ് സുന്ദർ നായക്. സംവിധായകനിലുള്ള വിശ്വാസം ഒന്നുകൊണ്ട് മാത്രമായിരുന്നു ഞാൻ ഈ സിനിമയ്ക്ക് ടിക്കറ്റ് എടുത്തത്.
വിനീത് മാധവൻ എന്ന സിനിമാ പ്രാന്തനായ പയ്യൻ, അവൻ്റെ കുട്ടിക്കാലം, അവൻ്റെ സിനിമാ സ്വപ്നങ്ങൾ, അത് നേടിയെടുക്കാൻ വേണ്ടിയുള്ള അവൻ്റെ യാത്ര, സിനിമയെന്ന മായലോകത്തിലെ ഉയർച്ച - താഴ്ചകളിലൂടെയുള്ള വിനീത് മാധവൻ്റെ സംഭവ ബഹുലമായ ജീവിതമാണ് ഈ ചിത്രത്തിൻ്റെ പ്രമേയം.
സിനിമ സ്വപ്നം കാണുന്ന എന്നെ തന്നെയാണ് ഞാൻ ഈ സിനിമയിൽ കണ്ടത്. നസ്‌ലൻ ഗംഭീരമായി സ്ക്രീനിൽ അവതരിപ്പിച്ച വിനീത് മാധവൻ എന്ന കഥാപാത്രമായി എനിക്ക് എന്നെ തന്നെ സ്ക്രീനിൽ കാണാൻ കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ വിജയം. എന്നെ സംബന്ധിച്ച് ഒരുപാട് റിലേറ്റബിൾ ആയിരുന്നു ഈ ചിത്രം. അതുകൊണ്ട് തന്നെ പോരായ്മകൾ ഉണ്ടെങ്കിൽ കൂടിയും സിനിമ എനിക്ക് വർക്ക് ആയി. എന്നാൽ ഈ സിനിമ എല്ലാവർക്കും ഒരേപോലെ ഇഷ്ടമാവണം എന്നില്ല.
പോസിറ്റീവ് 👍
അഭിനവ് സുന്ദർ നായക് മേക്കിങ് സ്റ്റൈൽ 😍👌
മുകുന്ദൻ ഉണ്ണിയിൽ നമ്മൾ കണ്ട അതേ ശൈലി തന്നെയാണ് ഇവിടെയും സംവിധായകൻ ഫോളോ ചെയ്തിരിക്കുന്നത്. അത് ഒരിക്കലും ആവർത്തന വിരസതയായി എനിക്ക് പേഴ്സണലി തോന്നിയില്ല. എന്ന് മാത്രമല്ല ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു. കഥാപാത്രങ്ങളുടെ മൈൻഡ് വോയിസ്, ഇടയ്ക്കുള്ള അനിമേഷൻസ്, ഇവയൊക്കെ സിനിമയെ Unique ആക്കി മാറ്റി.
കാസ്റ്റിങ് & പെർഫോമൻസ് ❤🔥👌
നസ്‌ലൻ, ഷറഫുദ്ദീൻ ഉൾപ്പെടെ സിനിമയിലെ എല്ലാവരും അവരവരുടെ വേഷങ്ങൾ മികച്ചതാക്കി. പക്ഷേ സിനിമയെ മൊത്തത്തിൽ ഹോൾഡ് & എൻഗേജിങ് ആക്കി നിർത്തുന്നത് നസ്‌ലൻ്റെയും ഷറഫുദ്ദീൻ്റെയും കഥാപാത്രങ്ങളാണ്. ക്യാരക്ടർ പിടിച്ച് കൊണ്ടുള്ള പെർഫോമൻസ് ആയിരുന്നു രണ്ടുപേരും നടത്തിയത്. അതിൽ തന്നെ എനിക്ക് കൂടുതൽ ഇഷ്ടമായത് ഷറഫുദ്ദീൻ അവതരിപ്പിച്ച സച്ചിൻ ഡേവിഡ് എന്ന കഥാപാത്രം ആണ്. തൻ്റെ അച്ഛൻ ഉണ്ടാക്കിയെടുത്ത പേരും പ്രശസ്തിയും നിലനിർത്താൻ കഷ്ടപ്പെടുന്ന മകൻ്റെ റോളിൽ ഷറഫുദ്ദീൻ കിടിലൻ പെർഫോമൻസ് കൊണ്ട് ആ ക്യാരക്ടർ മനസ്സിൽ ഇടംപിടിച്ചു. അതേപോലെ തന്നെ നസ്‌ലൻ്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രവും ഗംഭീര പ്രകടനവും ഈ സിനിമ സമ്മാനിച്ചു. സബ്റ്റിൽ ആക്റ്റിങ്ങിൽ കൂടി വളരെ ഡെപ്ത് ഫീൽ ചെയ്യിക്കാൻ നസ്‌ലന് കഴിഞ്ഞു.
ഒപ്പം വന്ന ജഗദീഷ്, സംഗീത് പ്രതാപ്, അലക്സാണ്ടർ പ്രശാന്ത്, അപ്പുണ്ണി ശശി, റോഷൻ ഷാനവാസ് ഉൾപ്പെടെ എല്ലാവരും നന്നായിരുന്നു.
കിടിലൻ പ്രൊഡക്ഷൻ ക്വാളിറ്റി + ടെക്നിക്കൽ പരിപാടികൾ 🤍👌
സിനിമയുടെ കഥ നടക്കുന്ന തൊണ്ണൂറുകളിലെ കാലഘട്ടം മികച്ച രീതിയിൽ സെറ്റ് ചെയ്യാൻ പ്രൊഡക്ഷൻ ടീമിന് കഴിഞ്ഞു. പഴയ സിഡി കട മുതൽ തിയേറ്റർ വരെ കിടിലനായി സ്ക്രീനിൽ എത്തിക്കാൻ അവർക്ക് സാധിച്ചു. ആർട്ട് ഡിപ്പാർട്ട്മെൻ്റ്, കളർ ഗ്രേഡിങ്, സൗണ്ട് ഡിപ്പാർട്ട്മെൻ്റ് എല്ലാം മികച്ചു നിന്നു.
ജേക്സ് ബിജോയ് ഒരുക്കിയ പാട്ടുകളും ബിജിഎം സിനിമയുടെ മൂഡിന് ചേർന്ന് നിന്നപ്പോൾ വിശ്വജിത്തിൻ്റെ സിനിമാറ്റോഗ്രഫി പഴയ കാലവും പുതിയ കാലഘട്ടങ്ങളെയും ഗംഭീരമായി ക്യാമറയിൽ പകർത്തി.
നെഗറ്റീവ് 👎
തിരക്കഥയിലെ വലിച്ചുനീട്ടലുകൾ 😴
അഭിനവിനൊപ്പം രാമു സുനിൽ കൂടി ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. ആദ്യ പകുതി അത്യാവശ്യം തരക്കേടില്ല യിരുന്നു എങ്കിലും രണ്ടാം പകുതിയിലേക്ക് വരുമ്പോൾ സിനിമ വല്ലാതെ സ്ട്രെച്ച് ചെയ്ത് പോകുന്നതായി പലയിടങ്ങളിൽ ഫീൽ ചെയ്തു. രണ്ടേമുക്കാൽ മണിക്കൂറിന് മുകളിൽ ലെങ്ത് സിനിമയ്ക്കുണ്ട്. അത് കുറച്ചുകൂടി ട്രിം ചെയ്തിരുന്നുവെങ്കിൽ സിനിമയ്ക്ക് ഇത്രയ്ക്ക് വലിച്ചിൽ ഉണ്ടാവില്ലായിരുന്നു. എഡിറ്റിങ്ങിൽ ഒരൽപം ശ്രദ്ധിച്ചിരുന്നു എങ്കിൽ ഈയൊരു പ്രശ്നം പരിഹരിക്കാമായിരുന്നു. അതുപോലെ ചില സീനുകൾ നല്ലത് പോലെ Repetition അനുഭവപ്പെട്ടു. അതും തിരക്കഥയുടെ ബലക്കുറവ് കൊണ്ട് സംഭവിച്ചതാണ്. ഈ കാര്യങ്ങൾ മാറ്റി നിർത്തിയാൽ സിനിമ മികച്ച് നിൽക്കുന്ന ഒരു അനുഭവം ആയിരുന്നു.
എൻ്റെ അഭിപ്രായം 🍿
സിനിമയെ സീരിയസ് ആയി കാണുന്ന, അതിനുവേണ്ടി ഇപ്പോഴും Struggle ചെയ്തുകൊണ്ട് ഓടിക്കൊണ്ടിരിക്കുന്ന ഏതൊരാൾക്കും ധൈര്യമായി ഈ പടത്തിന് ടിക്കറ്റ് എടുക്കാം. ഇത് നിങ്ങളുടെ കഥയാണ്. സിനിമയ്ക്കുള്ളിലെ സിനിമാക്കാരുടെ നല്ലതും ചീത്തയുമായ എല്ലാം തുറന്ന് കാണിക്കുന്ന മികച്ച സിനിമ. പേഴ്സണലി എനിക്ക് സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു. വിധിയ്ക്ക് മുകളിൽ വിജയം ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രചോദനം നൽകാൻ ഈ സിനിമയ്ക്ക് കഴിയും. ബാക്കി നിങ്ങൾ സ്വയം കണ്ട് വിലയിരുത്തുക.
#Naaz373 😊

Comments
Post a Comment