പ്രഥമ ദൃഷ്ട്യ കുറ്റക്കാർ (2026)
സംവിധാനം :- ഷഹാദ്
മക്കളെ ഈ പടം നിങ്ങൾ ഒരിക്കലും തിയേറ്ററിൽ മിസ്സ് ചെയ്യരുത്. മിസ്സ് ചെയ്താൽ നിങ്ങൾക്ക് വലിയ വില കൊടുക്കേണ്ടി വരും.
ദൃശ്യം 1 കണ്ട് തിയേറ്ററിൽ നിന്ന് അന്ന് പുറത്തിറങ്ങിയപ്പോ കിട്ടിയൊരു കിക്ക് ഉണ്ടായിരുന്നു. കാലങ്ങൾക്ക് ശേഷം അതേ കിക്ക് ഇന്ന് ഈ സിനിമ കണ്ട് തിയേറ്ററിൽ നിന്ന് ഇറങ്ങിയപ്പോഴും എനിക്ക് കിട്ടി. 👌
ഇതിനിടയിൽ ഒരുപാട് ത്രില്ലറുകൾ മലയാളത്തിൽ വന്ന് പോയിട്ടുണ്ട് എങ്കിലും ഈ സിനിമയ്ക്ക് എന്നെ സംബന്ധിച്ച് വല്ലാത്തൊരു കൊളുത്തി വലിക്കുന്ന ഫീൽ തരാൻ കഴിഞ്ഞു. 💯
ഡയറക്ടർ ഷഹാദ് 🔥👌🏻
സിനിമയ്ക്ക് വേണ്ടി നിങ്ങളെടുത്ത എഫർട്ട് സിനിമയുടെ ഓരോ ഷോട്ടിലും അറിയാനുണ്ട്. 💯
തിരക്കഥ ഒരു സിനിമയ്ക്ക് എത്രത്തോളം important ആണെന്ന് ഈ സിനിമ തെളിയിക്കുന്നു. ഓരോ സംഭവങ്ങളും, ഓരോ കഥാപാത്രങ്ങളെയും ഗംഭീരമായി സ്ക്രീനിൽ എഴുതിച്ചേർത്ത ഇതിൻ്റെ തിരക്കഥാകൃത്തുക്കൾ ആയ പി എസ് സുബ്രഹ്മണ്യൻ, വിജേഷ് തോട്ടുങ്കൽ എന്നിവരും കയ്യടി അർഹിക്കുന്നു. 👏🏻
റോബിൻ വർഗീസ് രാജിൻ്റെ ക്യാമറ, മുജീബ് മജീദിൻ്റെ സംഗീതം തുടങ്ങി എല്ലാ ഡിപ്പാർട്ട്മെൻ്റും വൻ കിടിലൻ ❤️🔥👌🏻
സിനിമയെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ട്. വാക്കുകൾ കിട്ടുന്നില്ല.
എന്തായാലും ഒന്ന് പറയാം — ഈ സിനിമ മിനിമം ഒരു ബ്ലോക്ക്ബസ്റ്റർ എങ്കിലും അടിക്കണം. അല്ലെങ്കിൽ അത് നമ്മൾ പ്രേക്ഷകരുടെ പരാജയമാണ്. 💯
ക്വാളിറ്റി സിനിമകൾ ഇവിടെ സംഭവിക്കണമെങ്കിൽ ഇങ്ങനെയുള്ള സിനിമകളെ നമ്മൾ സപ്പോർട്ട് ചെയ്യണം. 🙏🏻
ടീം പ്രഥമ ദൃഷ്ട്യ കുറ്റക്കാർ — Hatsoff To You Guys 🫡🙌🏻
✍🏻 MOVIES BUFF
Comments
Post a Comment